Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Editorial

ജിഷയുടെ കൊലപാതകം നല്കുന്ന പാഠം

പെരുമ്പാവൂരിലെ ദളിത്‌ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ അവസാനം പിടികൂടി. ഏറെ ഒച്ചപ്പാടുകള്‍ക്കിടയാക്കിയ കേസ്സില്‍ വളരെ ശാസ്ത്രീയമായ രീതിയില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത് .കേരള പോലീസിന്‍റെ കഴിവും സാമര്‍ത്ഥ്യവും ഒന്നുകൂടി തെളിയിക്കുന്നതാണ് ഈ കേസന്വേഷണത്തിന്‍റെ ഫലം. സര്‍ക്കാര്‍ മാറിയതോടെ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത് കേസ്സില്‍ വഴിത്തിരിവായെങ്കിലും പഴയ അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും നിഗമനങ്ങളും പിന്തുടര്‍ന്നാണ് പുതിയ സംഘം അന്വേഷണം മുന്നോട്ടുപോയത്.

ഭന്‍വാരി ദേവിയില്‍ തുടങ്ങി ജിഷയില്‍ എത്തി നില്‍ക്കുമ്പോള്‍

ഒരു ക്രൂര ബലാല്‍സംഘവും കൊലപാതകവും ഒരിക്കല്‍ക്കൂടി ഇവിടെ ജനരോഷം ഇളക്കി വിട്ടിരിക്കുകയാണ്. പതിവ് രോഷപ്രകടനം ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ കെട്ടടങ്ങും . ആരും ചോദിക്കാനും പറയാനും ഇല്ലാത്ത പുറമ്പോക്കില്‍ താമസിക്കുകയായിരുന്ന നിസ്സഹായായ ഒരു ദളിത്‌ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവം പുറം ലോകം അറിഞ്ഞത് തന്നെ ദിവസങ്ങള്‍ കഴിഞ്ഞാണ് എന്നറിയുമ്പോള്‍ സമൂഹത്തില്‍  അവര്‍ നേരിട്ടിരുന്ന അവഗണനയുടെ  ആഴം വ്യക്തമാകുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ പോലീസോ മറ്റ്‌ അധികൃതരോ വേണ്ട ഗൗരവം കണ്ടിരുന്നില്ല.

മലയാള മഹിമ ഉയര്‍ത്തിയ മഹാനുഭാവന് വിട

മലയാളികള്‍ നെഞ്ചിലേറ്റിയ  ഓ എന്‍ വി  എന്ന മഹാകവി അനശ്വരതയിലേക്ക് മറയുമ്പോള്‍  മലയാള സാഹിത്യത്തിന്‍റെ മറ്റൊരു ഘട്ടമാണ് അവസാനിക്കുന്നത്. ആറു പതിറ്റാണ്ട് നീണ്ടു നിന്ന തന്‍റെ സാഹിത്യ സപര്യയിലൂടെ  മലയാള ഭാഷയെ  കാവ്യ സംമ്പുഷ്ഠമാക്കിയ  ഒറ്റപ്ലായ്ക്ക്ല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ്  എന്ന ഒ എന്‍ വി കുറുപ്പ് എന്നും ജനപക്ഷത്ത് നിന്നുകൊണ്ടാണ് തന്റെ തൂലിക ചലിപ്പിച്ചിരുന്ന്ത്.  ഇടതുപക്ഷ സഹയാത്രികനായിരുന്ന  ഓ എന്‍ വി  എന്നും  നിരാലംബരുടെയും   അവഗണിക്കപ്പെട്ടവരുടെയും ഭാഗത്ത് നിന്നാണ് സംസാരിച്ചത് അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേരളം കാതോര്‍ത്തു .

പ്രതിഷേധത്തില്‍ ഇരട്ടത്താപ്പ് അരുത്

നമ്മുടെ ഭരണ ഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളില്‍ പ്രധാനപ്പെട്ട  ഒന്നാണ് ആവിഷ്ക്കര സ്വാതന്ത്ര്യം. ഇത് നിഷേധിക്കുന്നത് കടുത്ത അവകാശലംഘനമാണെന്നതില്‍ ആര്‍ക്കും സംശയമില്ല . അടിയന്തിരാവസ്ഥക്കാലത്ത് ഇതിന്‍റെ ദുരന്തഫലം നാം അനുഭവിച്ചതുമാണ്. പുസ്തകങ്ങളായാലും, ചലച്ചിത്രങ്ങളായാലും, ചിത്രകലയായാലും മറ്റേത് സര്‍ഗ്ഗ സൃഷ്ടികള്‍ ആയാലും അത് സാംസ്ക്കാരിക ബോധമുള്ള ഒരു സമൂഹത്തിന്‍റെ ആരോഗ്യപരമായ  നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.

വധശിക്ഷയും വിമര്‍ശനങ്ങളും

ഇന്ത്യയില്‍ മുമ്പ് പലതവണ വധ ശിക്ഷ നടപ്പിലാക്കിയിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള വിമര്‍ശനമാണ് 1993 ലെ മുംബായ് ബോംബ്‌ സ്ഫോടന കേസ്സിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മുന്‍ ജഡ്ജിമാരും ,അഭിഭാഷകന്മാരും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സിനിമ താരങ്ങളും ഉള്‍പ്പെടെ നിരവധിപേരാണ് വധ ശിക്ഷ നടപ്പിലാക്കുന്നതിനെ എതിര്‍ത്തത്. വിമര്‍ശനങ്ങളില്‍ ഏറ്റവും നിരുത്തരവാദപരവും ദൂരവ്യാപകമായ ഭവിഷ്യത്ത് ഉണ്ടാക്കുന്ന ഒന്നായിരുന്നു സി പി എം നേതാവ് പ്രകാശ്‌ കാരാട്ടിന്‍റെത്.

അഗ്നി ചിറക് പൊഴിഞ്ഞു

ഇന്ത്യയുടെ അഗ്നി ചിറക് പൊഴിഞ്ഞു . ഭാരതത്തിന്‍റെ " മിസ്സൈല്‍ മാന്‍ " കാലയവനികയ്ക്കുള്ളില്‍  മറയുമ്പോള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഒരു യുഗമാണ് അവസാനിക്കുന്നത് .ശാസ്ത്രജ്ഞനായ രാഷ്ട്രപതി  എന്ന നിലയില്‍  രാജ്യത്തും പുറത്തും ഏറെ പ്രശസ്തനായിരുന്ന   അവുല്‍ പകീര്‍  ജൈനലബ്ദീന്‍  അബ്ദുല്‍ കലാം എന്ന എ പി ജെ അബ്ദുല്‍ കലാം ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നു.ഒരു പാര്‍ട്ടിയുടെയും  എതിര്‍പ്പില്ലാതെ സര്‍വ്വ സമ്മതനായാണ് 2002 ജൂലൈ 18ന് രാജ്യത്തിന്‍റെ  പതിനൊന്നാമത് രാഷ്ട്രപതിയായി  ഡോ എ പി ജെ കലാം സ്ഥാനമേല്‍ക്കുന്നത് .

തല്ലിയവനും തല്ലുകൊണ്ടവനും

നാട്ടിലേതില്‍ നിന്ന് വ്യത്യസ്തമായി മുംബൈ മലയാളികള്‍ക്ക്  രാഷ്ട്രീയപരമായോ  മതപരമായോ  ജാതീയമായോ വേര്‍തിരിവില്ലാതെ സംഘടിച്ച് കലാ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ജീവിക്കാന്‍ വേണ്ടി നാടുവിട്ടവര്‍ അന്ന്  ഇവിടെ ഒന്നായിരുന്നു. എന്നാല്‍ കാലത്തിന്‍റെ കുത്തൊഴുക്കില്‍ മുംബൈ മലയാളിക്ക് ആ ആത്മ ബോധം നഷ്ടമായി.സ്വന്തം നാടിനേയും നാട്ടുകാരേയുംസ്നേഹിച്ച് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കി ജീവിതം കെട്ടിപ്പെടുത്തവര്‍ പലരും  കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു ബാക്കിയുള്ളവര്‍  വാര്‍ദ്ധക്യത്തിന്‍റെ അവശതകളാല്‍ നിസ്സഹായരുമായി .

എതിര്‍ക്കാനായി എതിര്‍ക്കരുത്

ആവശ്യത്തിന് വിദ്യാഭ്യാസവും അതിനപ്പുറം രാഷ്ട്രീയ പ്രബുദ്ധതയും നമുക്കുണ്ട്. ഇത് രണ്ടും പുരോഗതിനേടാനുള്ള അടിസ്ഥാനഘടകങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ കേരളത്തില്‍ മറിച്ചാണ് സംഭവിക്കുന്നത് എന്നത് വിരോധാഭാസമാണ്. ജനങ്ങള്‍ക്കും അതോടൊപ്പം രാജ്യത്തിനും ഉപകാരപ്രദമായ പദ്ധതികളും നയങ്ങളും സത്യസന്ധമായും സുതാര്യമായും നടപ്പിലാക്കുക എന്നതാണ് ജനാധിപത്യ സര്‍ക്കാരിന്‍റെ ചുമതല. സര്‍ക്കാര്‍ ഇതില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ നേര്‍വഴിക്ക് കൊണ്ടുവരിക എന്നതാണ് പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം . എതിര്‍ക്കാന്‍ വേണ്ടിയുള്ള എതിര്‍പ്പാകരുത് പ്രതിപക്ഷത്തിന്‍റെത്.

രാഷ്ട്രീയക്കാരുടെ വിലയിടിയുമ്പോള്‍ ...

 മാര്‍ക്കറ്റില്‍ രാഷ്ട്രീയക്കാരുടെ വില പൊതുവേ താഴോട്ടാണ് . കേരള നിയമസഭയില്‍  മാര്‍ച്ച് പതിമൂന്നിന് അരങ്ങേറിയ  സംഭവങ്ങള്‍   രാഷ്ട്രീയക്കാരുടെ വില  ഒന്നുകൂടി കുത്തനെ ഇടിച്ചിരിക്കുകയാണ്. എവിടേയും ഗതിപിടിക്കാത്തവന്‍റെ അവസാനത്തെ ആശ്രയമാണ് രാഷ്ട്രീയം എന്നൊരു ചൊല്ലുണ്ടല്ലോ  അത് തീര്‍ത്തും ശരിവെക്കുന്നതാണ് കേരള നിയമസഭയില്‍ അരങ്ങേറിയ സംഭവങ്ങള്‍ . അണികള്‍ക്ക് മാതൃകയാകേണ്ടവര്‍  തന്നെ ഗുണ്ടകളായി  നിയമസഭയില്‍ കലാപത്തിനു നേതൃത്വം നല്‍കിയാല്‍  ഇവരുടെ അണികള്‍ ഏതുതരത്തിലായിരിക്കും പ്രവര്‍ത്തിക്കുക  എന്ന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ .

അധികാരം തകര്‍ച്ചയിലേക്കുള്ള വഴിയാകുമ്പോള്‍

അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കൊണ്ട് പൊറുതിമുട്ടിയ ജനത്തിനു മുമ്പില്‍ ഒരു പ്രതീക്ഷയായാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നത്. ചീഞ്ഞു നാറിയ രാഷ്ട്രീയ പരിസരത്ത് ഒരു പച്ചത്തുരുത്ത് കണ്ടപ്പോള്‍ ഭാവിയെക്കുറിച്ച് ആശങ്കയുള്ള ,പ്രതീക്ഷയുള്ള യുവജനങ്ങള്‍ അങ്ങോട്ട്‌ ഓടിയടുത്തു. അവരുടെ വീറും, വാശിയും, സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ പ്രവര്‍ത്തനവും  കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആം ആദ്മി പാര്‍ട്ടി രാജ്യതലസ്ഥാനത്ത് ഒരു തരംഗമായി മാറി .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications