Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Business News

ബി എം ഡബ്ല്യൂ പുതിയ മോഡല്‍ x3 പുറത്തിറക്കി

മുംബൈ: പ്രമുഖ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബി എം ഡബ്ല്യൂ പുതിയ മോഡല്‍  എക്സ് 3 പുറത്തിറക്കി . ബി എം ഡബ്ല്യൂ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളിന്‍റെ പുതിയ വേര്‍ഷന്‍ ആയ എക്സ്3  ന്‍റെ  എക്സ് ഷോറൂം വില്‍  49.9 ലക്ഷം രൂപയാണ്.

അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക്ക് കറന്‍സി

മുംബൈ: കള്ളനോട്ട് വ്യാപകമാകുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചു .നോട്ടുകളുടെ സുരക്ഷയും കള്ളനോട്ടിന്‍റെ വ്യാപനം തടയാനും ലക്ഷ്യമിട്ടാണ് പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുന്നത്.ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന  നോട്ടുകള്‍ പിന്നീട് രാജ്യത്ത് വ്യാപകമാക്കാനാണ് റിസര്‍വ്വ് ബാങ്ക് ആലോചിക്കുന്നത്. ബില്‍ പെയ്മെന്റ്  മേഖലയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇടനിലക്കാരെ ഒഴിവാക്കാനുമായി  ദേശീയ ബില്‍ പേമെന്റ്  സിസ്റ്റം രൂപീകരിക്കാനും റിസര്‍വ്വ് ബാങ്ക് ആലോചിക്കുന്നുണ്ട്.

വിനോദ സഞ്ചാര മേഖലയില്‍ നികുതി ഭാരം കുറയ്ക്കണമെന്ന് ജയ്റ്റ്ലി

ന്യൂഡല്‍ഹി:  വര്‍ദ്ധിച്ച നികുതി കാരണം വിനോദ സഞ്ചാരികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ നികുതി കുറക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

സ്വര്‍ണ്ണം ഇറക്കുമതി ഗണ്യമായി കുറഞ്ഞു

മുംബൈ: ഇറക്കുമതി തീരുവ കൂട്ടി  സ്വര്‍ണ്ണ ഇറക്കുമതി നിരുത്സാഹപ്പെടുത്തിയ സാഹചര്യത്തില്‍  രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ്.ഈ വര്‍ഷം  ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 351 ടണ്‍ സ്വര്‍ണ്ണമാണ്  ഇറക്കുമതി ചെയ്തത്.  മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ  അപേക്ഷിച്ച് ഇത് 43 ശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം ആകെ ഇറക്കുമതി ചെയ്തതു 825 ടണ്‍ സ്വര്‍ണ്ണമാണ്  ഈ വര്‍ഷം ഈ അളവില്‍ എത്തില്ലെന്നാണ് വേള്‍ഡ് ഗോള്‍ഡ്‌ കൌണ്‍സില്‍ മാനേജിംഗ് ഡയരക്ടര്‍ പി ആര്‍ സോമസുന്ദരം പറയുന്നത്. ഇറക്കുമതി നിയന്ത്രണവും, ലോകസഭ തെരഞ്ഞെടുപ്പുമാണ് സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി കുറയാന്‍ കാരണാമായി പറയുന്നത്.

ഇന്ത്യന്‍ ഓവര്‍സീസ്‌ ബങ്കിന്‍റെ അറ്റാദായത്തില്‍ 11.99% വര്‍ദ്ധന

മുംബായ്: ഐ ഒ ബി യുടെ  അറ്റാദായത്തില്‍ 115.99 ശതമാനത്തിന്‍റെ വര്‍ദ്ധന.2014 ജൂണ്‍ 30ന് അവസാനിച്ച പാദ വാര്‍ഷിക കണക്കനുസരിച്ചാണ്  ഈ വര്‍ദ്ധന രേഖപ്പെടുത്തിയത്.മുന്‍ വര്‍ഷത്തെ ഈ കാലയളവിനെ  അപേക്ഷിച്ച്  ബാങ്കിന്‍റെ മൊത്തം ബിസിനസ്സില്‍ 9.94% വര്‍ദ്ധനയും നിക്ഷേപത്തില്‍  13.08% വര്‍ദ്ധനയും പലിശയിനത്തിലുള്ള വരുമാനം   11.19% വര്‍ദ്ധിച്ചു .ഈ കാലയളവിലെ പ്രവര്‍ത്തന ലാഭം 686.41 കോടി രൂപയാണ് .ഈ കാലയളവില്‍ ബാങ്കിന്‍റെ മൊത്തം വരുമാനം 6284.69 1കോടി രൂപയാണ് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.58% വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്.പലിശേതര വരുമാനം 277.65 കോടിരൂപയാണ് .

ടാറ്റ സുമോ ഗ്രാണ്ടിന്‍റെ പുതിയ മോഡല്‍ പുറത്തിറക്കി വില 6.99 ലക്ഷം

മുംബൈ: ടാറ്റാ മോട്ടോര്‍സ് ടാറ്റ സുമോ  ഗ്രാണ്ടിന്‍റെ പുതിയ മോഡലായ മോവസ് പുറത്തിറക്കി .7,8,9 സീറ്റുകളില്‍ ലഭ്യമാകുന്ന മോവസിന്‍റെ സീറ്റ് ഇഷ്ടാനുസരണം ഫ്രണ്ട് ഫേസിങ്ങയോ സൈഡ് ഫേസിംഗ് ആയോ ക്രമീകരിക്കാന്‍ കഴിയും .എഞ്ചിന് മൂന്നുവര്‍ഷത്തെയോ അല്ലെങ്കില്‍ 1,50,000 കിലോമീറ്റര്‍ വരേയോ വാറണ്ടി ഉണ്ട്.

ഒ എന്‍ ജി സി യിലെ അഞ്ചുശതമാനം ഓഹരി വിറ്റഴിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപനമായ ഒ എന്‍ ജി സി യുടെ  അഞ്ചുശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു.  ഒ എന്‍  ജി സി യിലെ  കേന്ദ്രസര്‍ക്കാര്‍ വിഹിതമായ 68.94 ശതമാനം ഓഹരിയില്‍  നിന്നാണ് 5 ശതമാനം വിറ്റഴിക്കുന്നത് .ഇതിലൂടെ   18,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ബാക്കിയുള്ള എട്ടുമാസത്തിനുള്ളില്‍ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന 43,425കോടി രൂപയുടെ   42ശതമാനം ഇതുവഴി സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെറുകിട പ്രാദേശിക ബാങ്കുകള്‍ തുടങ്ങാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി

ന്യൂഡല്‍ഹി:  പ്രാദേശികമായി കര്‍ഷകര്‍ക്കും ബിസിനസ്സുകാര്‍ക്കും വായ്പ്പകള്‍ വിതരണം ചെയ്യുക ഉള്‍പ്പെടെ അടിസ്ഥാന ബാങ്കിംഗ് സൗകര്യം ലഭ്യമാകുന്നതിന് ചെറുകിട ബാങ്കുകളും ,ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും പണം അടയ്ക്കുന്നതിനായി പേമെന്റ് ബാങ്കുകളും തുടങ്ങുന്നതിന് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കുന്നു. ബാങ്കുകള്‍ തുടങ്ങുന്നതിനുള്ള കരട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ചു.

ഇന്ത്യന്‍ റോഡിലെ രാജാവ് ഇനി ഓര്‍മ്മയില്‍

മുംബൈ:  ഒരുകാലത്ത് രാഷ്ട്രപതിയും, പ്രധാനമന്ത്രിയും, മന്ത്രിമാരും  യാത്ര ചെയ്തിരുന്ന ഇന്ത്യന്‍ റോഡിലെ രാജാവ് എന്നറിയപ്പെട്ടിരുന്ന  അംബാസഡര്‍ കാര്‍ ഇനി ഓര്‍മ്മയില്‍. 1958ല്‍ ഇന്ത്യന്‍ റോഡില്‍ ഇറങ്ങിയ അംബാസഡര്‍ കാര്‍ ആറുദശാബ്ദക്കാലത്തെ യാത്രയ്ക്കുശേഷമാണ് ഇന്ത്യന്‍ റോഡിനോടു വിടപറയുന്നത്.മാരുതി സുസുഖി ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണം തുടങ്ങിയതോടെയാണ് അംബാസഡറിന് കഷ്ടകാലം ആരംഭിച്ചത്.കടുത്ത മത്സരം നേരിടേണ്ടിവന്നതോടെയാണ് അംബാസഡര്‍ കാര്‍ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് കാറിന്‍റെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ഗുഡ് വിന്‍ ജ്വല്ലറി കസ്റ്റമര്‍ സര്‍വ്വീസ് സെന്‍റര്‍ കാമോത്തയില്‍ പ്രവര്‍ത്തനം തുടങ്ങി

നവിമുംബൈ:   പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഗുഡ് വിന്‍ ജ്വല്ലറിയുടെ  കസ്റ്റമര്‍ സര്‍വ്വീസ് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങി.കമോത്ത സെക്റ്റര്‍ പത്തില്‍ ആക്സിസ് ബാങ്ക് റോഡിലുള്ള  ഏദന്‍ എസ്റ്റേറ്റിലാണ് സര്‍വീസ് സെന്‍റര്‍ പ്രവര്‍ത്തി ക്കുന്നത് .ജൂണ്‍ 22  ന് രാവിലെ  എം എല്‍ എ പ്രശാന്ത് താക്കൂര്‍ ഭദ്ര ദീപം കൊളുത്തി സെന്‍റര്‍ ഉത്ഘാടനം ചെയ്തു.മുന്‍ വിവിധ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications