Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Business News

BMW മിനി 3 ഡോര്‍ 5 ഡോര്‍ കാറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി

മുംബൈ: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ബി എം ഡബ്ല്യൂ  മിനി 3 ഡോര്‍  5ഡോര്‍ കാറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. മുംബയ് മെഹബൂബ് സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ ബി എം ഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യ വൈസ് പ്രസിഡണ്ട് ഫിലിപ്പ് വോണ്‍ സര്‍ ആണ് കാര്‍ പുറത്തിറക്കിയത്. ചെറുകിട കാറുകളുടെ ചരിത്രത്തില്‍ കമ്പനി ഇതാദ്യമായാണ് 5ഡോര്‍ മോഡല്‍ പുറത്തിറക്കുന്നത്. പുറത്തിറക്കിയ ദിവസം മുതല്‍ തന്നെ രണ്ടുമോഡലുകളും ഇന്ത്യയിലെ അംഗീകൃത ഡീലര്‍ മാര്‍ വഴി കാര്‍ ലഭ്യമാകും. അത്യാധുനിക സാങ്കേതിക വിദ്യ ,ആകര്‍ഷകമായ ഡിസൈനിംഗ് ,എന്നിവയാണ് കാറിന്‍റെ പ്രത്യേകതകള്‍.

പവ്വര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍റെ ലാഭത്തില്‍ 3 ശതമാനം വര്‍ദ്ധന

മുംബൈ: രാജ്യത്തെ സെന്‍ട്രല്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റിയിലെ  നവരത്ന കമ്പനികളില്‍ ഒന്നായ പവ്വര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍റെ ലാഭത്തില്‍ മൂന്നു ശതമാനം വര്‍ദ്ധന. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള അര്‍ദ്ധ വാര്‍ഷിക കണക്കനുസരിച്ചാണ് ഈ ലാഭം കണക്കാക്കിയിരിക്കുന്നത്.  കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍  2,280 കോടി രൂപയായിരുന്ന ലാഭം  ഈ വര്‍ഷം  2,338കോടി രൂപയായി ഉയര്‍ന്നു .കമ്പനിയുടെ മൊത്തം വരുമാനത്തില്‍  8 ശതമാനം വര്‍ധനവ് ഉണ്ടായി .8,384 കോടി രൂപയാണ് മൊത്തം വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,738കോടി രൂപയായിരുന്നു.

ഇനി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബെല്‍ജിയം ആപ്പിളും

മുംബൈ: പുതിയ തരം ബെല്‍ജിയം ആപ്പിളും   പിയറും ഇനി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കും .ഇന്ത്യയിലെ പ്രമുഖ പഴം ഇറക്കുമതി കമ്പനിയായ യുപ്പ  ഗ്രൂപ്പും, 1200 പഴം ഉല്‍പ്പാദകരായ  ചേര്‍ന്ന ബെല്‍ജിയത്തിലെ ഏറ്റവും വലിയ സഹകരണ ആപ്പിള്‍ ഉല്‍പ്പാദക സംരംഭമായ ബെല്‍ജിഷ്ഫ്രൂട്ട് വീലിങ്ങും( BFV) തമ്മില്‍ വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതോടെയാണ് "ജോയ് റെഡ് ആപ്പിള്‍" "കോണ്‍ഫറന്‍സ് പിയര്‍ " എന്നിങ്ങനെ ഉന്നത നിലവാരമുള്ള പഴങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. പഴങ്ങള്‍ ശേഖരിക്കാനും സംസ്ക്കരിക്കാനും അത്യന്താധുനിക സൌകര്യങ്ങള്‍  ബെല്‍ജിയത്തില്‍ ഉണ്ട്.

മാരുതി പുതിയ ആള്‍ട്ടോ k10 വിപണിയിലിറക്കി

മുംബൈ: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്  കമ്പനിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള  കാറായ ആള്‍ട്ടോവിന്‍റെ  പുതിയ മോഡലായ ആള്‍ട്ടോ k10 വിപണിയിലിറക്കി . പുതിയ മോഡല്‍ ഓട്ടോമാറ്റിക് ഗിയര്‍ കാറിന്‍റെ വില 3.80 ലക്ഷം രൂപയാണ് . ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ഗിയര്‍ കാറാണ് k10. ഗിയറുള്ള കാറിന്‍റെ വില 3.6ലക്ഷത്തിനും   3.57ലക്ഷത്തിനും ഇടയിലാണ് .സി എന്‍ ജി മോഡലിന്‍റെ വില 3.82ലക്ഷമാണ് .

മാരുതി പുതിയ 12 വാഹനങ്ങള്‍ വിപണിയിലിറക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ വിഹിതം അമ്പത് ശതമാനത്തിലേറെയായി ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി മാരുതി സുസുക്കി പുതിയ പന്ത്രണ്ടു വാഹനങ്ങള്‍ ഇന്ത്യന്‍ റോഡിലിറങ്ങുന്നു compact SUV, mini SUV, Premium Hatch back,premium MPV എന്നിവയാണ് വിപണിയിലിറക്കാന്‍ ഉദ്ദേശിക്കുന്ന വാഹനങ്ങളില്‍ ചിലത്. വരുന്ന പത്തുവര്‍ഷത്തിനകം ഈ വാഹനങ്ങള്‍ വിപണിയില്‍ ഇറങ്ങും. വരുന്ന വര്‍ഷം SX4-S മോഡല്‍ വിപണിയിലിറക്കും ഇതിന്‍റെ വില പത്തുലക്ഷമായിരിക്കും.

ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് കാറും വീടും

സൂറത്ത്: സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ഡയമണ്ട്  എക്സ്പോര്‍ട്ട്  സ്ഥാപനമായ ഹരികൃഷ്ണ  എക്സ്പോര്‍ട്ട് കമ്പനിയിലെ 1268 ജീവനക്കാര്‍ക്ക് കാര്‍ ,വീട്, ആഭരണങ്ങള്‍ എന്നിവ വാങ്ങാനായി നാലു ലക്ഷം രൂപ വീതം സമ്മാനമായി നല്‍കുന്നു.  ആറായിരം ജീവനക്കാരുള്ള കമ്പനിയില്‍ ജീവനക്കാരുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ സേവനം വിലയിരുത്തിയാണ് 1268 ജീവനക്കാരെ ഇത്രയും വലിയ ബോണസ് നല്‍കാനായി തെരഞ്ഞെടുത്തതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ സവാജി ധോലകിയ പറഞ്ഞു. നിലവില്‍ കാര്‍ ഉള്ളവര്‍ക്ക് തുക ഫ്ലാറ്റ് വാങ്ങാന്‍ ഉപയോഗിക്കാം. കാറും  ഫ്ലാറ്റും ഉള്ളവര്‍ക്ക് തുക ആഭരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം .

ഇനി ഫേസ്ബുക്ക് വഴി പണവും അയക്കാം

മുംബൈ: സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫേസ് ബുക്ക് വഴി പണം അയക്കാനുള്ള സൌകര്യവും വരുന്നു . സ്വകാര്യ ബാങ്കായ കൊടാക് മഹീന്ദ്ര ബാങ്കാണ് ഫേസ്ബുക്ക് അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റന്റ്റ് ഫണ്ട് ട്രാന്‍സ്ഫര്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത് . ഈ സര്‍വ്വീസ് വഴി ഫേസ് ബുക്ക് സുഹൃത്തുക്കള്‍ക്ക് തികച്ചും സൌജന്യമായി പണം അയക്കാം. പണം അയക്കുന്ന ആള്‍ക്കോ പണം സ്വീകരിക്കുന്ന ആള്‍ക്കോ ബാങ്ക് അക്കൌണ്ട് വേണമെന്ന് നിര്‍ബന്ധമില്ല . നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പരേഷന്‍ ഓഫ് ഇന്ത്യയുടെ  I M PS (Iimmediate money payment service) പ്ലാറ്റ് ഫോം ഉപയോഗിച്ചാണ് പണം കൈമാറ്റം ചെയ്യുന്നത്.

മുകേഷ് അംബാനിയുടെ മക്കള്‍ റിലയന്‍സ് ഡയരക്ടര്‍ ബോര്‍ഡില്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇരട്ടക്കുട്ടികളായ ഇഷ, ആകാശ് എന്നിവരെ കമ്പനിയുടെ ഡയരക്ടര്‍മാരായി നിയമിച്ചു .ഇരുപത്തിമൂന്ന് വയസ്സുകാരായ ഇവരെ ടെലകോം,റീട്ടയില്‍ സംരംഭങ്ങളുടെ ബോര്‍ഡ് ഓഫ് ഡയരക്ടര്‍മാരായാണ് നിയമിച്ചിരിക്കുന്നത് .ഇളയ മകന്‍ ആനന്ദ് അമേരിക്കയില്‍ പഠനത്തിലാണ് .ഇരുപത്തിനാലാം വയസ്സിലാണ് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നത് . ലോകത്തിലെ ശത കോടീശ്വരന്മാരുടെ  പട്ടികയില്‍ ഇഷ പതിനാറാം വയസ്സില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. ആകാശ് നേരത്തെ തന്നെ റിലയന്‍സിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുതുടങ്ങിയിരുന്നു.

മാരുതി 69,555 കാറുകള്‍ തിരിച്ചു വിളിക്കുന്നു

ന്യൂഡല്‍ഹി:  നിര്‍മ്മാണ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‍  മാരുതി  69,555 കാറുകളെ തിരിച്ചു വിളിക്കുന്നു .2010നും   2013നും ഇടയില്‍ പുറത്തിറങ്ങിയ  ഡിസയര്‍,  സ്വിഫ്റ്റ്, റിട്സ് മോഡല്‍ ഡീസല്‍ കാറുകളെയാണ് തിരിച്ചുവിളിക്കുന്നത് .ബാറ്ററിയുമായി ബന്ധപ്പെട്ട വയറിംഗ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ കാറുകളെ തിരിച്ചു വിളിക്കുന്നത്. മേല്‍പ്പറഞ്ഞ മൂന്ന്‍ മോഡലുകള്‍ അല്ലാതെ  കമ്പനിയുടെ മറ്റ് വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ലെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

ഗൂഗിളിന്‍റെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: ഗൂഗിളിന്‍റെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ "android one"  $105  ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി .ചുരുങ്ങിയ വിലക്ക് മികച്ച ഗുണനിലവാരമുള്ള സോഫ്റ്റ്‌വെയര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന കമ്പനിയുടെ നയത്തിന്‍റെ ഭാഗമായാണ് പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications