Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Business News

ലാത്തൂരിലെ ജനങ്ങള്‍ക്ക് ആശ്വസമായി ശക്തി പമ്പിന്‍റെ ജലസേചനം

മുംബൈ : കഴിഞ്ഞ മൂന്നുവര്‍ഷമായി കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന മഹാരാഷ്ട്രയിലെ ലത്തൂര്‍ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വസം പകര്‍ന്ന്‍ ശക്തി പമ്പ് .

പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധന

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധന . പെട്രോളിന് ലിറ്ററിന് 2.58 രൂപയും ഡീസലിന്  2.26 രൂ പയുമാണ് കൂട്ടിയത് . ഈ മാസത്തെ രണ്ടാമത്തെ വര്‍ദ്ധനവാണ് ഇത് . വിലകൂട്ടിയതോടെ  മുംബയില്‍ പെട്രോള്‍ വില ലിറ്ററിന് 69 രൂപയും  ഡീസലിന് 59.50 രൂപയുമായി .അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കൂടിയതാണ് വില കൂട്ടാന്‍ കാരണം 

മുത്തൂറ്റ് ഫിനാന്‍സ് ഏറ്റവും വിശ്വസ്തമായ വൈവധ്യവല്‍ക്കരിക്കപ്പെട്ട സാമ്പത്തിക സ്ഥാപനം

മുംബൈ : വൈവിധ്യവല്‍ക്കരിക്കപ്പെട്ട ഏറ്റവും വിശ്വസ്തമായ സാമ്പത്തിക സ്ഥാപനമായി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ  ഫ്ലാഗ് ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഗ്രൂപ്പ് തെരഞ്ഞടുക്കപ്പെട്ടു . TRA  നടത്തിയ The brand Trust Report India study 2016 ലാണ് മുത്തൂറ്റ് ഫിനാന്‍സിനെ ഏറ്റവും വിശ്വസ്തമായ സാമ്പത്തിക സ്ഥാപനമായി റാങ്ക് ചെയ്തിരിക്കുന്നത്‌.  17000 മണിക്കൂര്‍ സമയം  16  നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ 20000 ബ്രണ്ടുകളെ  TRA പഠനവിധേയമാക്കുകയുണ്ടായി .

Mahalaxmi SARAS Mela 2016 – Bandra Reclamation Ground, Mumbai 16 to 28 January 2016

Exhibition-cum-Sale of handicrafts/handloom and other  items produced by rural artisans/Members of Self Help Groups (SHGS)

 

മുത്തൂറ്റ് ഹോം ഫിന്‍ കോര്‍പ്പറേറ്റ് ഓഫീസ് മുംബയില്‍ പ്രവര്‍ ത്തനം തുടങ്ങി

മുംബൈ : കേരളം ആസ്ഥാനമായ മുത്തൂറ്റ് ഗ്രൂപ്പ് ഭവന വായ്പ്പാ വിഭാഗമായ മുത്തൂറ്റ് ഹോം ഫിനിന്‍റെ  പ്രവര്‍ത്തനം പശ്ചിമേന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി  കോര്‍പ്പറേറ്റ് ഓഫീസ് മുംബയില്‍ പ്രവര്‍ത്തനം തുടങ്ങി .

തൊഴിലുടമയുടെ സാക്ഷ്യപത്രം ഇല്ലാതെ ഇനി പി എഫ് പിന്‍വലിക്കാം

ന്യൂഡല്‍ഹി:  തൊഴിലുടമയുടെ സാക്ഷ്യപത്രം ഇല്ലാതെ ഇനിമുതല്‍ പി എഫ് തുക പിന്‍വലിക്കാം . കാലതാമസം ഒഴിവാക്കാനാണ് പുതിയ തീരുമാനം.ബാങ്ക് അക്കൌണ്ട് നമ്പര്‍ അധാര്‍ നമ്പര്‍ എന്നിവ പി എഫ്  നമ്പരുമായി ബന്ധിപ്പിച്ചിട്ടുല്ലവര്‍ക്കാണ് ഈ സൌകര്യം ലഭിക്കുക . തൊഴിലുടമയുടെ സാക്ഷ്യപത്രം ഇല്ലാതെ  നിലവിലുള്ള അപേക്ഷ ഫോറത്തെക്കാള്‍ ചെറിയ 19UAN,10-C UAN,31 UAN എന്നീ ഫോമുകളില്‍  തുക ലഭിക്കാന്‍ പി എഫ് കമ്മീഷണര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാം 

സോഫ്റ്റ്‌വെയര്‍ തട്ടിപ്പ് വോക്സ് വാഗന്‍ 323700 കാറുകള്‍ തിരികെ വിളിക്കുന്നു

ന്യൂഡല്‍ഹി:  ഏറെ വിവാദമായ സോഫ്റ്റ്‌വെയര്‍ തട്ടിപ്പ്  ഇന്ത്യയില്‍ വിറ്റ കാറുകളിലും ഉണ്ടാകാനിടയുണ്ടെന്നു സമ്മതിച്ച വോക്സ് വാഗന്‍ ഇന്ത്യയില്‍ വിറ്റ 323700 കാറുകള്‍ തിരിച്ചു വിളിക്കുന്നു .2008 മുതല്‍ ഇതുവരെ വിറ്റഴിച്ച കാറുകള്‍ തിരിച്ച് വിളിച്ചു സോഫ്റ്റ്‌വെയര്‍ ശരിയാക്കി നല്‍കുമെന്ന് കമ്പനി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു . മലിനീകരണ തോത് കുറച്ചുകാട്ടുന്ന  സോഫ്റ്റ്‌ വെയര്‍ E A 189എന്ന കാര്‍  എന്‍ജിനുകളില്‍ ഘടിപ്പിച്ച് തട്ടിപ്പ് നടത്തിയത് പശ്ച്ത്യ വിപണികളില്‍ വന്‍ വിവാദമായിരുന്നു .

ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ഓഹരികള്‍ ഒക്ടോബര്‍27മുതല്‍ വിപണിയില്‍

മുംബൈ : പ്രമുഖ വിമാന കമ്പനിയായ ഇന്‍റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ്  ഓഹരികള്‍ വിപണിയിലിറക്കുന്നു .12,722മില്യണ്‍ രൂപയുടെ പുതിയ ഓഹരികള്‍ക്ക് പുറമെ  പ്രമോട്ടര്‍മാരുടെ കൈവശമുള്ള 3,759,638 ഇക്വിറ്റി ഷെയറുകളും ചേര്‍ന്നതാണ് പബ്ലിക് ഇഷ്യൂ .

റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് 0.5ശതമാനം കുറച്ചു ഭവന, വാഹന വായ്പ്പാ നിരക്ക് കുറയും

മുംബൈ : റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് 0.5 ശതമാനം കുറച്ചു .കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ പലിശയില്‍ വരുത്തിയ ഏറ്റവും വലിയ കുറവാണിത്.

ഹോണ്ട പുതിയ അഞ്ചു മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി

മുംബൈ: പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍റ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  പുതിയ അഞ്ച് മോട്ടോര്‍ സൈക്കിളുകള്‍ വിപണിയിലിറക്കി .ഇന്ത്യയില്‍ ആദ്യമായി  16 വാള്‍വ്  4സിലിണ്ടര്‍ മോട്ടോര്‍ സൈക്കിളായ CBR 650F മോട്ടോര്‍ സൈക്കിളും പുതുതായി വിപണിയിലിറക്കുന്നവയില്‍ ഉള്‍പ്പെടും . CBR 650F മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കിയതിലൂടെ  കമ്പനിയുടെ സ്വപ്നമാണ് സാക്ഷത്ക്കരിച്ചതെന്നു ഹോണ്ട  പ്രസിഡണ്ടും സി ഇ ഓ യുമായ കെയിറ്റ മുരമറ്റ്സു  പറഞ്ഞു .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications