Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Business News

ഫേസ് ബുക്കിലെ 99ശതമാനം ഓഹരികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് സുക്കര്‍ ബര്‍ഗ്ഗും ഭാര്യയും

ന്യൂയോര്‍ക്ക് :  വരും തലമുറക്ക്  ആരോഗ്യകരവും , സന്തോഷപ്രദവുമായ  ഒരു ലോകമുണ്ടാക്കാനുള്ള  ശ്രമത്തിന്‍റെ ഭാഗമായി  ഫേസ് ബുക്കിലെ തങ്ങളുടെ  99ശതമാനം ഓഹരികളും  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി  ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്ഗും ഭാര്യ പ്രസില്ല ചാനും അറിയിച്ചു . ദമ്പതികള്‍ക്ക് മാക്സിമ  എന്ന പെണ്‍കുഞ്ഞ് പിറന്ന വേളയിലാണ്  ഈ പ്രഖ്യാപനം നടത്തിയത് . പ്രിയ പുത്രിക്ക് തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കത്തിലാണ് സുക്കര്‍ബര്‍ഗ് ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും ചെറിയ സഹായം ചെയ്യാന്‍  ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്ന്‍ വെളിപ്പെടുത്തിയത് .

ഓഹരി വിപണിയില്‍ ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 7ലക്ഷം കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ അപ്രതീക്ഷിതമായി ഉണ്ടായ വന്‍  ഇടിച്ചലില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത്7 ലക്ഷം കോടി രൂപ . ഒറ്റ ദിവസം കൊണ്ട് ഇത്രയധികം നഷ്ടം സംഭവിക്കുന്നത് ഇതാദ്യമാണ് .ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും  നഷ്ടം മൊത്തത്തില്‍  95,28,536 കോടി രൂപവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് .

ഡീസല്‍ വിലനിയന്ത്രണം നീക്കി ലിറ്ററിന് 3.37രൂപ കുറയും

ന്യൂഡല്‍ഹി : ഡീസലിന്‍റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍  നീക്കി . നിയന്ത്രണം എടുത്തുകളഞ്ഞതോടെ  ഡീസലിന്‍റെ വില ലിറ്ററിന് 3.37 രൂപ കുറഞ്ഞു . കുറഞ്ഞ വില ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. പെട്രോളന് കഴിഞ്ഞ ഏതാനും  മാസത്തിനുള്ളില്‍   വില കാര്യമായി കുറഞ്ഞപ്പോള്‍  അഞ്ചുവര്‍ഷത്തിനുള്ളില്‍  ഡീസല്‍ വില കുറയുന്നത് ഇതാദ്യമായാണ്.അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില കുറഞ്ഞ സാഹചര്യത്തിലാണ് ഡീസല്‍ വില കുറയുന്നത് . വില നിയന്ത്രണം നീക്കുന്നതായി ക്യാബിനറ്റ് യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് അറിയിച്ചത്.

328 ഔഷധങ്ങളുടെ നിർമ്മാണവും വിൽപ്പനയും സർക്കാർ തടഞ്ഞു

ന്യൂഡൽഹി: 328 ഫിക്സഡ് കോംബിനേഷൻ ഔഷധങ്ങളുടെ നിർമ്മാണവും വിതരണവും സർക്കാർ തടഞ്ഞു. നിരോധനം ഉടൻ പ്രാബല്യത്തിൽ വരും.ഇതിന് പുറമെ മറ്റ് ആറ് ഔഷധങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിലുള്ള 349 ഔഷധങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി വിദഗ്ധ സമിതിയോട് നിർദ്ദേശിച്ചിരുന്നു ഇതിന്റെഅടിസ്ഥാഥാനത്തിൽ കഴിഞ്ഞ ജൂലായിയിൽ ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് (DTAB) മുമ്പാകെ വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.

വീട്ടുപകരണങ്ങളുടെ വിൽപ്പന ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് ഫ്ലിപ്പ്കാർട്ട്

ബാംഗ്ലൂർ: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ റിട്ടെയ്ലറായ ഫ്ലിപ്പ്കാർട്ട് ദീപാവലി സീസണിൽ വീട്ടുപകരണങ്ങളുടെ വിൽപ്പന ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു.ഇതിന്റെ മുന്നോടിയായി അന്താരാഷ്ട്ര ബ്രൻഡുകളായ ബ്ലോപങ്ക്, ക്സിയോമി എന്നിവരുമായി ഫ്ലിപ്പ്കാർട്ട് പങ്കാളിത്തത്തിലേർപ്പെട്ടു. ഒക്ടോബർ മാസത്തിൽ ടെലിവിഷൻ ,ഫ്രിഡ്ജ് എന്നിവയുടെ വിപണനത്തിൽ 2.5 മടങ്ങ് വർദ്ധനവാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ഫ്ലിപ്കാർട്ടിന്റെവലിയവീട്ടുപകരണങ്ങളുടെ ചുമതല വഹിക്കുന്ന സന്ദീപ് കർവ്വ പറഞ്ഞു.

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് നിർദ്ദേശം നൽകാൻ ക്ലിയർ ഫണ്ട്

മുംബയ്: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ലാഭകരമായ നിക്ഷേപത്തെക്കുറിച്ചും നിക്ഷേപം നടത്തുന്ന കമ്പനികളെക്കുറിച്ചും ഉപദേശം നൽകാൻ ക്ലിയർ ഫണ്ട് ഓൺ ലൈൻ ഇൻവെസ്റ്റ്മെൻറ് അഡ്വൈസിങ്ങ് പ്രവർത്തനം തുടങ്ങി. സാമ്പത്തിക രംഗത്തെ പ്രമുഖരായ കുനാൽ ബജാജ്, സരോഷ്‌ ഇറാനി എന്നിവർ നേതൃത്വം നൽകുന്ന സ്ഥാപനം 2016 ലാണ് പ്രവർത്തനം തുടങ്ങിയത്. മ്യൂച്വൽ ഫണ്ട് നിക്ഷേപകരംഗത്ത് നിക്ഷേപകർ അറിയാതെ വിവിധ ചാർജ്ജുകൾ ഈടാക്കുന്ന കാലഘട്ടത്തിൽ തികച്ചും സുതാര്യമായ രീതിയിലാണ് ക്ലിയർ ഫണ്ട് പ്രവർത്തിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജി എസ് ടി നികുതി ചരിത്രത്തിലെ നാഴികകല്ല്

പതിനാല് വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ രാജ്യത്ത് ചരക്ക് സേവന നികുതി  നടപ്പിലാകുമ്പോള്‍ അത് രാജ്യത്തിന്‍റെ നികുതി ചരിത്രത്തിലെ നാഴികകല്ലായി മാറുകയാണ് . ജി എസ് ടി നടപ്പിലായതോടെ സ്വാതന്ത്ര്യാനന്തര ഭാരതം ഏറ്റവും വലിയ നികുതി പരിഷ്ക്കാരത്തിനാണ് സാക്ഷ്യം വഹിച്ചത്. 29 സംസ്ഥാനങ്ങളിലെ 1.28 ബില്ല്യണ്‍ ജനങ്ങളെ ഒറ്റ വിപണിയിന്‍ കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ജി എസ് ടി കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം .പൊതുവെ നികുതിയോടു പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയിലേത്‌.ഈ സാഹചര്യത്തില്‍ കൂടുതല്‍ മേഖലകളേയും സേവനങ്ങളെയും  നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയും എന്നതും നേട്ടമായിരിക്കും .

ഇന്റര്‍നെറ്റിനെക്കാള്‍ നൂറുമടങ്ങ് വേഗതയുള്ള വൈ ഫൈ സംവിധാനം വികസിപ്പിച്ചെടുത്തു

ലണ്ടന്‍ : ഇന്റര്‍നെറ്റിനേക്കാള്‍  നൂറു മടങ്ങ് വേഗതയുള്ള  വയര്‍ലെസ്സ് അടിസ്ഥാനമാക്കിയുള്ള  വൈ ഫൈ സംവിധാനം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു . നിലവിലുള്ള വൈ ഫൈ സംവിധാനത്തിന്‍റെ  എത്രയോ അധികം മടങ്ങ്  വേഗതയുള്ള  പുതിയ വൈഫൈ  ഒരേസമയം  സ്പീഡില്‍ ഒരു കുറവും വരാതെ  പല ഉപകരണങ്ങളില്‍ ഉപയോഗിക്കാം .നിരുപദ്രവകരമായ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണ് പുതിയ  വൈ ഫൈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. നെതര്‍ലാണ്ടിലെ എയിന്ധോവാന്‍  യൂണിവേര്‍‌സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ വൈഫൈക്ക് സെക്കണ്ടില്‍ 40ലധികം ജി ബി ഡൌണ്‍ലോഡ് ചെയ്യാനുള്ള  ശേഷിയുണ്ട് .

വോള്‍വോ വോള്‍വോ S90 ആഡംബര കാര്‍ പുറത്തിറക്കി

മുംബൈ --: പ്രമുഖ സ്വീഡിഷ്  വാഹന നിര്‍മ്മാതാക്കളായ വോള്‍വോ സെഡാന്‍ വിഭാഗത്തില്‍ പെടുന്ന ആഡംബര കാര്‍ S90 പുറത്തിറക്കി . അന്താരാഷ്ട്ര  തലത്തില്‍ പേരെടുത്ത സ്കാന്‍ഡിനെവിയന്‍ രീതിയില്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്ന കാര്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കാര്‍  നിര്‍മ്മിച്ചിരിക്കുന്നത് . S90 ന്‍റെ അകവശം ഏറെ ആകര്‍ഷകമാണ് .

ഗോദ്റെജ് പുതിയ മോഡൽ മെഡിക്കൽ റഫ്‌ റിജറേറ്റർ വിപണിയിലിറക്കി

മുംബയ്: പ്രമുഖ ഹോം അപ്ലയൻസ് നിർമ്മതാക്കളായ ഗോദ്റെജ് പുതിയ മോഡൽ മെഡിക്കൽ റെഫ് റിജറേറ്ററുകൾ വിപണിയിലിറക്കി. കുത്തിവെപ്പ് മരുന്നുകൾ മതിയായ താപനിലയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ 750 മില്യൺ ഡോളർ വിലമതിക്കുന്ന ഏകദേശം 151 മില്യൺ വാക്സിനുകൾ ഒരോ വർഷവും വികസ്വരരാജ്യങ്ങളിൽ പഴായി പോകുന്നുണ്ട്. ശരിയായ രീതിയിൽ സൂക്ഷിക്കാത്തതിനാൽ പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമാകാത്തതിനാൽ ഇന്ത്യയിൽ അഞ്ചു വയസ്സിനു താഴെ പ്രായമുള്ള രണ്ടു മില്യൺ കുട്ടികൾ മരണമടയുന്നു ഒരു മില്യൺ കുട്ടികൾക്ക് അംഗവൈകല്യം സംഭവിക്കുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications