Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Mumbai Malayali News

ഖാർഘർ: നവി മുംബയിലെ ഖാർഘറിൽ അയ്യപ്പക്ഷേത്ര നിർമ്മാണത്തിന്റെ മുന്നോടിയായുള്ള ഷഢാധാര പ്രതിഷ്ഠ ചടങ്ങുകൾ ജൂൺ 3,4 തീയ്യതികളിൽ ക്ഷേത്രനിർമ്മാണത്തിനായി സിഡ്കോ അയ്യപ്പസേവാസംഘത്തിന് അനുവദിച്ച് നൽകിയ സെക്ടർ 15 ലെ സ്ഥലത്ത് വെച്ച് നടന്നു. ക്ഷേത്രം തന്ത്രി അഴകത്ത് പ്രകാശൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അയ്യപ്പൻ പ്രധാനമൂർത്തിയും ,ഗണപതി ,ദേവി എന്നിവ ഉപദേവതകളുമായാണ് ക്ഷേത്രം നിർമ്മിക്കുന്നത് .

മുംബയ്: മലയാളി പ്രതിഭകൾക്കായി വിഭാവനം ചെയ്ത ആദ്യ കാവ്യാലാപന മത്സരത്തിന്റെ പ്രഥമ റൌണ്ട് പൻവേൽ ബൽവന്ത് ഫഡ്കെ ഹാളിൽ വച്ച് ഏപ്രിൽ 1 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1.30 വരെയും, 2 മണി മുതൽ 3 വരെയും പിന്നീട് 3 മണി മുതൽ 3 .30 വരെ മൂന്നു ഘട്ടങ്ങളിലായാണ് നടക്കുക.

കേരളത്തിൽ നിന്നെത്തുന്ന കവികളായിരിക്കും വിധികർത്താക്കൾ. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ
ഫെബ്രുവരിയിൽ നടന്ന 49 പേർ പങ്കെടുത്ത ശബ്ദപരിശോധനയിൽ നിന്ന് തിരഞ്ഞെടുത്ത 18 പേരായിരിക്കും പങ്കെടുക്കുക.

പൻ വേൽ : കണ്ണൂർ ഫ്രണ്ട്സ് അസോസ്സിയേഷൻ വാർഷികാഘോഷം ഏപ്രിൽ 21ന് വൈകുന്നേരം ഖാന്താ കോളനി സെക്ടർ ആറിലുള്ള അഗ്രി ശിക്ഷൻ സ്കൂൾ മൈതാനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഖാർഘർ: ഖാർഘർ മലയാളി വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ രൂപീകരണ യോഗം നടന്നു. ഖാർഘർ സെക്ടർ 12 ലെ ഗോഖലെ സ്കൂളിൽ നടന്ന യോഗത്തിൽ ഖാർഘറിന്റെ വിവിധ സെക്ടറുകളിൽ നിന്നായി അമ്പതോളം സ്ത്രീകൾ പങ്കെടുത്തു. ലോക കേരള സഭാംഗം ബിന്ദു ജയൻ കുടുംബശ്രീയുടെ പ്രവർത്തന മേഖലകളെക്കുറിച്ച് വിശദീകരിച്ചു

മുംബൈ :    കേരളത്തില്‍ നിന്ന്  മുംബൈയിലേക്കുള്ള  കുടിയേറ്റ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള  ചരിത്ര സെമിനാര്‍ ആഗസ്റ്റ്‌  ഇരുപത്തിയേഴിനു ഞായറാഴ്ച  ഉച്ചക്ക് രണ്ട് മണിമുതല്‍  വൈകുന്നേരം ആറുമണിവരെ  ദാദര്‍ നായര്‍ സമാജം ഹാളില്‍ നടക്കുന്നു . പ്രശസ്ത പുരാവസ്തു ഗവേഷകനായ ഡോ: ജി പ്രേംകുമാര്‍  പ്രബന്ധം അവതരിപ്പിക്കും . വട്സാപ്പ്  ഗ്രൂപ്പായ  മലയാളി ചാറ്റിന്‍റെ    ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന സെമിനാറില്‍   മുംബൈയിലെ  ആദ്യകാല മലയാളി കുടിയേറ്റക്കാര്‍  ഉള്‍പ്പെടെയുള്ള  പ്രവാസി മലയാളികള്‍ പങ്കെടുക്കും 

മുംബൈ: കേരള സംഗീത നാടക അക്കാദമി പ്രവാസി നാടക മൽസരത്തിന് അപേക്ഷ ക്ഷണിച്ചു.മുംബൈ ,ഡൽഹി ,ബാംഗ്ലൂർ, കൽക്കത്ത എന്നീ നാല് മേഖലകളിലായി ഒക്ടോബർ നവംബർ മാസങ്ങളിലായാണ് മൽസരങ്ങൾ നടക്കുകയെന്ന് അധികൃതർ അറിയിച്ചു.മികച്ച നടിക്കും അവതരണത്തിനും അഖിലേന്ത്യ തലത്തിൽ ഒരു അവാർഡും മേഖലാടിസ്ഥാനത്തിൽ മൂന്നു അവാർഡുകളും സംവിധായകൻ രചയിതാവ് എന്നിവർക്ക് അഖിലേന്ത്യാ തലത്തൽ ഒരു അവാർഡുമാണ് നൽകുക.

വസായ്:  ബി ജെ പി വസായ് മണ്ഡലം കമ്മറ്റിയുടേയും , പ്രതീക്ഷ ട്രസ്റ്റിന്‍റെയും ആഭിമുഖ്യത്തില്‍ പാല്‍ഘര്‍ ജില്ലയിലെ പിന്നോക്ക മേഖലയിലെ സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു . പരിപാടിയുടെ ഉത്ഘാടനം ആദിവാസി ക്ഷേമമന്ത്രി വിഷ്ണു സവരെ കുട്ടികള്‍ക്ക് നോട്ട് ബുക്ക് വിതരണം ചെയ്തുകൊണ്ട് നിര്‍വ്വഹിച്ചു . ബി ജെ പി വസായ് മണ്ഡലം പ്രസിഡണ്ട്  കെ ബി ഉത്തംകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു .ബാബ്ജി കട്ടോലെ, റിതേഷ്, സത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .

മുംബൈ :  കര്‍ക്കിടക വവിനോടനുബന്ധിച്ച്  പിതൃതര്‍പ്പണം നടത്താന്‍ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ . അയ്യപ്പ സേവാസമിതി, എന്‍ എസ് എസ് , ശ്രീനാരായണ മന്ദിര സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലാണ്  ബാലിയിടനുള്ള സൗകാര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് .ബദലാപ്പൂര്‍ ശ്രീരാമദാസാശ്രമം , നെരൂളിലെ ഗുരുദേവഗിരി. ബോയ്സറിലെ ചിന്‍ചന്‍ കടലോരം, വസായ് , വിരാര്‍ ബീച്ച് എന്നിവിടങ്ങളില്‍ നടക്കുന്ന ബലി തര്‍പ്പണ ചടങ്ങുകളില്‍ ആയിരക്കണക്കിനു മലയാളികള്‍ പങ്കെടുക്കും

വസായ്: വസായ്-വിരാര്‍ മേഖലകളിലെ റെയില്‍വെ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പാല്‍ഘര്‍ എംപി ചിന്താമണ്‍ വണ്‍ങ്കാ പറഞ്ഞു. വസായ് നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കാര്യാലയത്തില്‍ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുംബൈ :  മുംബയ് നാട്ടരങ്ങ് സംഘടിപ്പിക്കുന്ന പ്രഥമ പ്രവാസി ഹ്രസ്വ ചലച്ചിത്ര മേള  ജൂണ്‍ 25ന്  രാവിലെ  9  മണിമുതല്‍ വാശി കേരള ഹൗസില്‍ നടക്കും . കേരളത്തിനു വെളിയില്‍ മറ്റ്‌ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ പതിനഞ്ചോളം ഹ്രസ്വ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് . പ്രമുഖര്‍ അടങ്ങിയ ജൂറി ജേതാക്കളെ തെരഞ്ഞെടുക്കും . വൈകുന്നേരം പ്രശസ്ത സംവിധായകന്‍ പ്രിയ നന്ദനന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications