Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Mumbai News

മീര ഭയിന്ദര്‍ വിധിയെഴുത്ത് ഞായറാഴ്ച

മുംബൈ :   മീര ഭയിന്ദര്‍  മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  തെരഞ്ഞെടുപ്പ്  നാളെ നടക്കും . വോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള  നിശ്ശബ്ദ പ്രച്ചരനത്തിലാണ്  രാഷ്ട്രീയപ്പാര്‍ട്ടികള്‍. അഞ്ച് മലയാളി സ്ഥാനാര്‍ഥികളാണ്  ഇക്കുറി തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്നത് . കോണ്‍ഗ്രസിലെ ഫറൂഖ് ആലത്തൂര്‍, ബി ജെ പി യുടെ സജി പാപ്പച്ചന്‍ ,മുഹമ്മദ് സിദ്ധീഖ്, റെയ്മ ജയശീല്‍   എം എന്‍ എസിന്‍റെ  ശ്രീജിത്ത്‌ മോഹന്‍ ,എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികള്‍ .

ശിവസേനക്ക് ഉദ്ദേശിച്ച വിജയം നേടാന്‍ കഴിയാഞ്ഞത് മറാത്തികളല്ലാത്ത ഹിന്ദുക്കള്‍ ബി ജെ പി യുടെ കൂടെ നിന്നതിനാല്‍

മുംബൈ:  മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേനക്ക് ഉദ്ദേശിച്ച വിജയം നേടാന്‍ കഴിയാഞ്ഞത്  മറാത്തികളല്ലാത്ത ഹിന്ദുക്കള്‍ ബി ജെപി യുടെ കൂടെ നിന്നതിനാലാണെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ . പാര്‍ട്ടി മുഖപത്രമായ  സാമ്നയിലെ അഭിമുഖത്തിലാണ് ഉദ്ദവ് ഇക്കാര്യം വ്യക്തമാക്കിയത് . ആകെയുള്ള  227 സീറ്റുകളില്‍ ശിവസേനക്ക്  100 ല്‍ അധികം സീറ്റുകള്‍ കിട്ടുമെന്നാണ് കരുതിയിരുന്നത് എന്നാല്‍ 84 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്  ഇത് മറാത്തികളല്ലാത്ത ഹിന്ദുക്കള്‍  ബി ജെ പി യെ പിന്തുണച്ചതുകൊണ്ടാണ് .

മുംബയില്‍ ബഹുനില കെട്ടിടം തകര്‍ന്ന്‍ പന്ത്രണ്ട് പേര്‍ മരിച്ചു

മുംബൈ : മുബയിലെ ഘാട്കോപ്പറില്‍  ബഹുനില കെട്ടിടം തകര്‍ന്ന്‍ പന്ത്രണ്ട് പേര്‍ മരിച്ചു .പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകമെന്ന സംശയത്തെത്തുടര്‍ന്ന്‍ രാത്രി വൈകിവരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു .മുപ്പത്തഞ്ചു വര്‍ഷം പഴക്കമുള്ളതാണ് തകര്‍ന്ന കെട്ടിടം . പതിനഞ്ചോളം കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസമുണ്ടായിരുന്നത് .

മഹാരാഷ്ട്രയില്‍ ഇന്ധനങ്ങള്‍ക്ക് വിലകുറയുന്നു

മുംബൈ : മഹാരാഷ്ട്രയില്‍  പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കും  പാചക വാതകത്തിനും  വിലകുറയുന്നു . ഇന്ധനത്തിനുള്ള  സംസ്ഥാന സെസ് (ssc) പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണ് വിലകുറയാന്‍ കാരണം .  പെട്രോളിന്   67പൈസ മുതല്‍    1.77 രൂപവരേയും ഡീസലിന്    1.25 രൂപ മുതല്‍  1.66  രൂപ വരേയും  കുറയും .പാചക വാതക സിലിണ്ടറിന് പതിനൊന്ന് രൂപ  കുറയും .മുംബയില്‍ പെട്രോളിന് 1.77രൂപയും  ഡീസലിന്    1.66രൂപയുമാണ് കുറയുക . ജി എസ് ടി നിലവില്‍ വന്നതോടെ ഒക്ട്രോയ്  ഇല്ലാതായെങ്കിലും ഇന്ധനങ്ങള്‍ക്ക്  എണ്ണ കമ്പനികള്‍  സ്പെസിഫിക്  സെസ്  ചുമത്തുന്നത് തുടരുകയായിരുന്നു.

നിതേഷ് റാണെയും അനുയായികളും അറസ്റ്റില്‍

മുംബൈ :  ഫിഷറീസ് ഓഫീസറുടെ  മുഖത്തേക്ക് മത്സ്യം വലിച്ചെറിഞ്ഞ കേസില്‍ കോണ്‍ഗ്രസ്  എം എല്‍ എ  നിതേഷ് റാണെയേയും  ഇരുപത്തിമൂന്നോളം അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൊങ്കണിലെ സിന്ധുദുര്‍ഗ്ഗില്‍  മത്സ്യ തൊഴിലാളികളുടെ  പ്രശ്നം ചര്‍ച്ച ചെയ്യാന്‍  വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെച്ച്  കഴിഞ്ഞയാഴ്ചയാണ്  റാണെ ഫിഷറീസ് ഒഫീസറുടെ മുഖത്തേക്ക് മത്സ്യം വലിച്ചെറിഞ്ഞത്.  ഔദ്യോഗിക  കൃത്യ നിര്‍വ്വഹണം  തടസ്സപ്പെടുത്തിയ  കുറ്റത്തിനു മാല്‍വാണില്‍ വെച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് രണേയെ അറസ്റ്റ് ചെയ്തതത്. പ്രാദേശിക   കോടതി രണേക്ക് ജാമ്യം അനുവദിച്ചു 

രാം നാഥ് കോവിന്ദിന് ശിവസേനയുടെ പിന്തുണ

മുംബയ്:- ഫഡ് ന വിസ് സർക്കാരിനെതിരേയും ബി.ജെപിക്കെതിരേയും നിരന്തരം ഭീഷണി ഉയർത്തുന്ന ശിവസേന അവസാനം ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചു. കോവിന്ദിന് അനുദിനം ലഭിച്ചു വരുന്ന പിന്തുണയോട് പുറം തിരിഞ്ഞു നിന്നാൽ അത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവാണ് ശിവസേനയുടെ മനം മാറ്റത്തിന് കാരണം. ബി ജെ പി സ്ഥാനാർത്ഥിയെ പിന്തുണക്കാതെ വന്നാൽ ബി ജെ പി നിലപാട് കടുപ്പിക്കുമെന്നും സഖ്യം പിരിയേണ്ടി വരുമെന്നും ശിവസേന കണക്കുകൂട്ടി. സഖ്യം പിരിഞ്ഞാൽ ബി ജെ പിയേക്കാളും നഷ്ടം ശിവസേനക്കായിരിക്കും എന്നതും ശിവസേനയുടെ മനം മാറ്റത്തിന് കാരണമായി

രാം നാഥ് കോവിന്ദിന് ശിവസേനയുടെ പിന്തുണ

മുംബയ്:- ഫഡ് ന വിസ് സർക്കാരിനെതിരേയും ബി.ജെപിക്കെതിരേയും നിരന്തരം ഭീഷണി ഉയർത്തുന്ന ശിവസേന അവസാനം ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചു. കോവിന്ദിന് അനുദിനം ലഭിച്ചു വരുന്ന പിന്തുണയോട് പുറം തിരിഞ്ഞു നിന്നാൽ അത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവാണ് ശിവസേനയുടെ മനം മാറ്റത്തിന് കാരണം. ബി ജെ പി സ്ഥാനാർത്ഥിയെ പിന്തുണക്കാതെ വന്നാൽ ബി ജെ പി നിലപാട് കടുപ്പിക്കുമെന്നും സഖ്യം പിരിയേണ്ടി വരുമെന്നും ശിവസേന കണക്കുകൂട്ടി. സഖ്യം പിരിഞ്ഞാൽ ബി ജെ പിയേക്കാളും നഷ്ടം ശിവസേനക്കായിരിക്കും എന്നതും ശിവസേനയുടെ മനം മാറ്റത്തിന് കാരണമായി

അമിത് ഷാ മുംബയിലെത്തി ഉദ്ദവ് താക്കറെയെ കാണും

മുംബൈ : വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്നതിന്‍റെ ഭാഗമായി  ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ മുംബയിലെത്തി . മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി മുംബയില്‍ എത്തിയ ബി ജെ പി അദ്ധ്യക്ഷനെ  മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് , ബിജെ പി സംസ്ഥാന അധ്യക്ഷന്‍ റാവു സാഹെബ് ധന്‍ വെ , മുംബൈ ബി ജെ പി അദ്ധ്യക്ഷന്‍ ആശീഷ് ഷേലാര്‍ എന്നിവര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

മുംബൈ നഗരസഭ ശിവസേന ഭരിക്കും ഉദ്ദവ് താക്കറെ

മുംബൈ : മുംബൈ നഗരസഭയില്‍ ഭരണം നടത്തുക ശിവസേനയില്‍ നിന്നുള്ള മേയറായിരിക്കുമെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ . തങ്ങളുടെ കോട്ടയില്‍ ബി ജെ പി  വിള്ളല്‍ വീഴ്ത്തിയത് ഭരണ സ്വാധീനം ഉപയോഗിച്ചാണെന്നുപറഞ്ഞ ഉദ്ദവ് ബി ജെ പി യുമായുള്ള  പോരാട്ടം ഇനിയും തുടരുമെന്നും  നഗരസഭയില്‍ ബി ജെ പി യുമായി സഖ്യം ഉണ്ടാക്കില്ലെന്നും വ്യക്തമാക്കി . ബി എം സി യില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഭരണം നടത്തുന്നത് ശിവസേനയാണ്  ഈ ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ പലവിധത്തിലും ശ്രമിച്ചു .നേരത്തെ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഇത്തരം ഒരു അനുഭവം  ഉണ്ടായിരുന്നില്ല  ഉദ്ദവ് താക്കറെ പറഞ്ഞു .

നഗരസഭാ തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയില്‍ ബി ജെ പി തരംഗം

മുംബൈ: മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തരംഗം . തെരഞ്ഞെടുപ്പ് നടന്ന പത്ത് കോര്‍പ്പറേഷനുകളില്‍ എട്ടും ബി ജെ പി നേടി . ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ച് തനിച്ചു മത്സരിച്ച മുംബൈ  നഗരസഭയില്‍ രണ്ടു സീറ്റിന്‍റെ വ്യത്യാസത്തില്‍ രണ്ടാമതെത്തിയത് ബി ജെ പി ക്ക് വന്‍ നേട്ടമായി .മുംബൈയിലെ 227സീറ്റുകളില്‍ ശിവസേന  84സീറ്റുകള്‍ നേടിയപ്പോള്‍ ബി ജെ പി  82 സീറ്റുകള്‍ നേടി . നേരത്തെ ബി ജെ പി ക്ക് മുപ്പത്തിയൊന്നു സീറ്റുകള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ശിവസേനയും  ബി ജെ പി യും  നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സും ,എന്‍ സി പിയും തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications