Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Mumbai Malayali News

കേരള ഹൗസിലേക്ക് നടന്ന നാമജപ യാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു

മുംബയ്: ശബരിമല വിധിയിൽ പ്രതിഷേധിച്ച് ആചാര സുരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വാശി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് കേരള ഹൗസിലേക്ക് നടന്ന നാമജപയാത്രയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. മൂന്നു മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ യാത്ര നാലരയോടെയാണ് കേരള ഹൗസിൽ എത്തിയത്. മുമ്പെങ്ങും മുംബയ് നഗരം കാണാത്ത തരത്തിലുള്ള മലയാളി സാന്നിദ്ധ്യമാണ് യാത്രയിലുണ്ടായത്. റായ്ഗഢ്,നവി മുംബയ്, താന എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ ബസ്സുകളിലായി ശരണം വിളികളോടെയാണ് വാശിയിലെത്തിയത്. തികച്ചും സമാധാനപരമായി ശരണ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് നടത്തിയ യാത്രയുടെ മുൻനിരയിൽ സ്ത്രീകളായിരുന്നു.

അര്‍ബന്‍ ഹാറ്റില്‍ പാട്ടോളം സംഗീതോത്സവം 14 ,15 തീയ്യതികളില്‍

നവിമുംബൈ :  തനതായ കേരളീയ നടന്‍ പാട്ടുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള  ഞെരളത്ത് കലശ്രമാത്തിന്‍റെ  പാട്ടോളം  മുംബൈയില്‍  അവതരിപ്പിക്കുന്നു .

കൊങ്കൺ റെയിൽവേയിൽ കവർച്ചകൾ തുടർക്കഥയാകുന്നു

മുംബൈ: കൊങ്കൺ റെയിൽവേയിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങൾ അനുദിനം വർദ്ധിച്ചു വരുമ്പോൾ മതിയായ സുരക്ഷ ഒരുക്കുന്നതിൽ അധികൃതർ അലംഭാവം കാണിക്കുന്നതായി പരാതി .മംഗള എക്സപ്രസ്സിൽ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്ക് പോവുകയായിരുന്ന താമരശ്ശേരി പുളിന്താനത്ത് ലിസിയെ കഴിഞ്ഞ ദിവസം ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി കവർച്ച ചെയ്തതാണ് അവസാനത്തെ സംഭവം .മഥുരയിൽ നഴ്സായി ജോലി ചെയ്യുന്ന ലിസി സെക്കണ്ട് എ സി കംമ്പാർട്ട്മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്.വ്യാഴാഴ്ച രാവിലെ പാൻട്രിയിൽ നിന്നുള്ളഭക്ഷണം കഴിച്ചതോടെ ലിസി മയങ്ങുകയായിരുന്നു.മറ്റു കോച്ചിലെ യാത്രക്കാർ ഇവർ ബോധമറ്റു കിടക്കുന്ന കാര്യം ടിക്കറ്റ് പരിശോധകന

മഹാനഗരത്തിന്റെ മഹാകവി വിടവാങ്ങി

മുംബയ്: മുംബയ് മഹാനഗരത്തിന്റെ മഹാ കവി കൃഷ്ണൻ പറപ്പള്ളി വിടവാങ്ങി. 95 വയസ്സായിരുന്നു. 1943 മുതൽ മുംബൈ മലയാളികളുടെ സാഹിത്യ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കൃഷ്ണൻ പറപ്പള്ളി പല സാഹിത്യ പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1921ൽ കോട്ടയം ജില്ലയിലെ രാമപുരത്ത് എസ് പരമേശ്വരയ്യർ പാർവ്വതി അമ്മാൾ ദമ്പതി മാരുടെ മകനായി ജനിച്ച കൃഷ്ണൻ പറപ്പള്ളിയുടെ വിദ്യാഭ്യാസം രാമപുരം, പാല, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു.ആർഷഭാരതത്തിന്റെ ആത്മീയ മൂല്യധാര ഉൾക്കൊള്ളുന്നതാണ് കൃഷ്ണൻ പറപ്പള്ളിയുടെ കൃതികൾ.

ആദര്‍ശ വിദ്യാലയം കേസ്: കേരളീയ കേന്ദ്ര സംഘടനക്ക് അനുകൂലമായി ചാരിറ്റി കമ്മീഷണര്‍ ഉത്തരവ് ,കെ പി ഇ എസിലെ അഴിമതി ആരോപണത്തില്‍ കഴമ്പുണ്ടെന്നും ചാരിറ്റി കമ്മീഷണര്‍.

ചെമ്പൂര്‍ : നീണ്ട  നിയമയുദ്ധത്തിനൊടുവില്‍  ആദര്‍ശ വിദ്യാലയം കേസ്സില്‍ കേരളീയ കേന്ദ്ര സംഘടനക്ക് അനുകൂലമായി  ചാരിറ്റി കമ്മീഷണറുടെ ഉത്തരവ് . ആദര്‍ശ വിദ്യാലയം നടത്തിപ്പുകാരായ കേരള പ്യൂപ്പിള്‍സ് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ (കെ പി ഇ എസ്)പ്രവര്‍ത്തനത്തില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നും ജോയിന്‍റ് ചാരിറ്റി കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. കെ പി ഇ എസിന്‍റെ ഭാരവാഹികള്‍ക്കെതിരെ മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്റ്റ് 1950ന്‍റെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്താനും മുംബൈ റീജിയന്‍ ജോയിന്‍റ് ചാരിറ്റി കമ്മീഷണര്‍ സുനിത വി തരാര്‍ ഉത്തരവിട്ടിട്ടുണ്ട്.

കേരള വ്യാപാര മേള തീരുമാനം ഒരാഴ്ചക്കകം മന്ത്രി കെ സി ജോസഫ്

മുംബൈ : കേരള സര്‍ക്കാര്‍ മുംബൈയിലെ അര്‍ബന്‍  ഹാര്‍ട്ടില്‍ നടത്താനിരിക്കുന്ന  വ്യാപാര മേളയുടെ തീയ്യതികളെക്കുറിച്ച് ഒരാഴ്ചക്കകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു.

മുംബൈ മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവുന്ന രീതിയില്‍ ശ്രമിക്കും - എം പി റിച്ചാര്‍ഡ്‌ ഹെ

നവിമുംബൈ : മുംബൈ മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവുന്ന രീതിയില്‍ ശ്രമിക്കുമെന്ന്  എം പി റിച്ചാര്‍ഡ്‌ ഹെ പറഞ്ഞു . വാശി കേരള ഹൗസില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായാണ് ലോകസഭയില്‍ എത്തിയതെങ്കിലും എല്ലാ വിഭാഗങ്ങളുടെയും  ഉന്നമനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. മുംബൈ മലയാളികള്‍ കേരളത്തിന്‍റെ സാമ്പത്തികമായ ഉന്നമനത്തിനു ഏറെ സംഭാവന ചെയ്തിട്ടുണ്ട് അതിനാല്‍ തന്നെ അവരുടെ ക്ഷേമ പ്രവര്‍ത്തനം  കേരള സര്‍ക്കാരിന്‍റെ  ഉത്തരവാദിത്തമാണ്  റിച്ചാര്‍ഡ്‌ ഹെ പറഞ്ഞു .

റോസമ്മ വധത്തിന് രണ്ടുവര്‍ഷം: ഏപ്രില്‍ 4ന് ബി ജെ പി യുടെ ആഭിമുഖ്യത്തില്‍ ജനകീയ ധര്‍ണ്ണ

വസായ്: ഗോള്‍ഡന്‍ പാര്‍ക്ക് ആശുപത്രിയില്‍ നഴ്സായി ജോലിചെയ്തിരുന്ന റോസമ്മ ആന്റണി  ക്രൂരമായി കൊല്ലപ്പെട്ടിട്ടു  രണ്ടുവര്‍ഷം  തികയുന്ന ഏപ്രില്‍ നാലിന്  വസായ് വെസ്റ്റ് അമ്പാടി ജങ്ങഷനില്‍  വൈകിട്ട്  ധര്‍ണ്ണ സംഘടിപ്പിക്കുന്നു.ആലപ്പുഴ പുളിങ്കുന്ന് സ്വദേശിനിയായ റോസമ്മ 2012 ഏപ്രില്‍ 4 നാണ് വസായ് വെസ്റ്റിലെ ബെഹ്രാംപൂരില്‍  സ്വന്തം ഫ്ലാറ്റില്‍ വെച്ച്  ക്രൂരമായി വധിക്കപ്പെട്ടത്. വസായിയിലെ കുപ്രസിദ്ധ മാഫിയ ബന്ധമുള്ള പ്രതികള്‍ തുടക്കം മുതലെ വന്‍ സ്വാധീനം ചെലുത്തി കേസ് തേച്ചു മായ്ച്ചു കളയാന്‍ ശ്രമം നടത്തിയിരുന്നു.

കള്ളനോട്ട് കേസ്സില്‍ ആറുപേര്‍ക്ക് ജീവപര്യന്തം തടവ്

മുംബൈ:2009 ലെ കള്ളനോട്ട് കേസ്സില്‍ കുറ്റക്കാരായി കണ്ടെത്തിയ ആറുപേര്‍ക്ക് എന്‍ ഐ എ കോടതി ജീവപര്യന്തം തടവ് വിധിച്ചു.ഇന്ത്യന്‍ കറന്‍സി അച്ചടിച്ച് പ്രചരിപ്പിച്ച കേസ്സില്‍ അബ്ദുല്‍ ഷെയ്ഖ് ,മുഹമ്മദ്‌ അയ്സുല്‍, രവി ദിരന്‍ ഗോഷ്,നുരുദ്ദീന്‍ ബാരി ,മുഹമ്മദ്‌ സമദ് ,അയ്സുല്‍ ഷെയ്ഖ് എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് .ദേശീയ കുറ്റാന്വേഷണ എജന്‍സിയാണ് കേസ് അന്വേഷിച്ചത് .മട്ഗാവിലെ സ്റ്റാര്‍ സിനിമയ്ക്കടുത്ത് നിന്ന് 2009 മേയ് നാലിനാണ് ഇവര്‍ പിടിയിലായത് ആയിരം രൂപയുടെ 75 കള്ള നോട്ടുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു.ഇന്ത്യന്‍ സാമ്പത് വ്യവസ്ഥ തകര്‍ക്കാന്‍ അയല്‍രാജ്യത്തി ന്‍റെ സഹായത്തോടെ നടന്ന

മലയാളി കൂട്ടായ്മ മെഗാ ചിത്രരചനാ മത്സരം ജനുവരി 6 ന്

ഖാർഘർ: മലയാളി കൂട്ടായ്മ ഖാർഘർ നവി മുംബയ് അടിസ്ഥാനത്തിൽ മെഗാ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. വയസ്സിന്റെ അടിസ്ഥാനത്തിൽ 5-7, 8-11, 12-15 എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ നാനൂറോളം കുട്ടികൾ പങ്കെടുക്കും. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ, 1000 രൂപ 500 രൂപ എന്നിങ്ങനെ സമ്മാനത്തുകയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും ട്രോഫി നൽകും വിശദവിവരങ്ങൾ +919819522525 നമ്പറിൽ ലഭിക്കും

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications