Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Mumbai News

മുംബയ്: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുബയിൽ ജനജീവിതം സ്തംഭിച്ചു. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്.പശ്ചിമറെയിൽവേയിലും ,മധ്യ റെയിൽവേയിലും ലോക്കൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.ഗതാഗതം സ്തംഭിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാർ വിവിധ സ്റ്റേഷനുകളിൽ കുടുങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതകുരുക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടു .മഴ തുടങ്ങിയതു മുതൽ ഇതുവരെ വിവിധ സംഭവങ്ങളിലായി 35 പേർക്ക് ജീവൻ നഷ്ടമായി. അമ്പതിൽപ്പരം ആളുകൾ ആശുപത്രിയിലാണ്.

മുംബയ്: കുപ്പിയിലടച്ച കുടിവെള്ളവും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്. മഹാരാഷ്ട്ര ഭക്ഷ്യ ഔഷധ ഭരണ വകുപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് കുപ്പിയിലടച്ച കുടിവെള്ള സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ മാരകമായ ബാക്ടീരിയയെ കണ്ടെത്തിയതായി റിപ്പോർട്ട് നൽകിയിരിക്കുന്നത്. പരിശോധനയ്ക്കെടുത്ത ആറ് സാമ്പിളുകളിൽ ഒന്നിലാണ് സ്യൂഡോമോണസ് ആർഗിനോസ എന്ന മാരകമായ ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന ജീവന് ഭീഷണിയാകുന്ന ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ബാക്ടീരിയയാണിത്.

മുംബയ്: റെയിൽവേ മേൽപ്പാലം തകർന്നതിനെത്തുടർന്ന് പശ്ചിമ റെയിൽവേയിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. അന്ധേരി സ്റ്റേഷനിലെ മേൽപ്പാലമാണ് ചെവ്വാഴ്ച പുലർച്ചെ തകർന്നത്. അതിരാവിലെയായതിനാൽ വൻ ദുരന്തം ഒഴിവായി. ആയിരക്കണക്കിനാളുകൾ നടന്നു പോകുന്ന മേൽപ്പാലമാണിത്. തകർന്നു വീണ അവശിഷ്ടങ്ങൾക്കടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ അഗ്നി ശമന സേന സുരക്ഷ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. കനത്ത മഴ പെയ്യുന്നതിനിടയിലാണ് അപകsമുണ്ടായത് .

മുംബയ്: എൻ ഡി എ ഭരണത്തിൽ പങ്കാളികളാണെങ്കിലും ബി.ജെപിയുമായി ഇടഞ്ഞു നിൽക്കുന്ന ശിവസേനയെ അനുനയിപ്പിക്കാൻ ബി.ജെപി നീക്കം തുടങ്ങി. രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി ഷേത്ക്കാരി സംഘടന എൻ ഡി എ വിട്ട് കോൺഗ്രസ്സിനോടൊപ്പം പോവുകയും ചെറുകിട രാഷ്ട്രീയ പാർട്ടികൾ കോൺഗ്രസ്സ് എൻ സി പി പക്ഷത്തേക്ക് നീങ്ങാനുള്ള സാധ്യതയും കണക്കിലെടുത്താണ് ശിവസേനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കവുമായി ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ റാവു സഹേബ് ധൻവെ രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ: ലോക്കൽ ട്രയിൻ ടിക്കറ്റുകൾ എടുക്കാൻ സഹായിക്കുന്ന റെയിൽവേയുടെ മൊബൈൽ ആപ്ലിക്കേഷനായ ' യു.ടി.എസ് ഇനി ഐഫോണിലും ഉപയോഗിക്കാം. നേരത്തെ ഇത് ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമെ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളു .റെയിൽവേ വാലറ്റിൽ പണം അടച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ് യു ടി എസ്. ഓൺലൈനായി ഇത് റീ ചാർജ് ചെയ്യാം.ക്യൂ നിൽക്കാതെ ലോക്കൽ, എ.സി ലോക്കൽ' ടിക്കറ്റുകൾ എടുക്കാൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം.

താന: താനയിലെ ശിൽ ദൈഘർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് വൻ നാടൻ ബോംബ് ശേഖരം പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രവീൺ പാട്ടീൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 292 നാടൻ ബോംബുകൾ കണ്ടെത്തിയത്. കാട്ടുപന്നികളെ പിടിക്കാനാണ് ബോംബ് ഉപയോഗിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയതായി സീനിയർ ഇൻസ്പക്ടർ നിധിൻ തക് റെ അറിയിച്ചു. സ്ഫോടക വസ്തു നിയമ പ്രകാരം കേസ്സെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈ :   മീര ഭയിന്ദര്‍  മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  തെരഞ്ഞെടുപ്പ്  നാളെ നടക്കും . വോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള  നിശ്ശബ്ദ പ്രച്ചരനത്തിലാണ്  രാഷ്ട്രീയപ്പാര്‍ട്ടികള്‍. അഞ്ച് മലയാളി സ്ഥാനാര്‍ഥികളാണ്  ഇക്കുറി തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്നത് . കോണ്‍ഗ്രസിലെ ഫറൂഖ് ആലത്തൂര്‍, ബി ജെ പി യുടെ സജി പാപ്പച്ചന്‍ ,മുഹമ്മദ് സിദ്ധീഖ്, റെയ്മ ജയശീല്‍   എം എന്‍ എസിന്‍റെ  ശ്രീജിത്ത്‌ മോഹന്‍ ,എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികള്‍ .

മുംബൈ:  മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേനക്ക് ഉദ്ദേശിച്ച വിജയം നേടാന്‍ കഴിയാഞ്ഞത്  മറാത്തികളല്ലാത്ത ഹിന്ദുക്കള്‍ ബി ജെപി യുടെ കൂടെ നിന്നതിനാലാണെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ . പാര്‍ട്ടി മുഖപത്രമായ  സാമ്നയിലെ അഭിമുഖത്തിലാണ് ഉദ്ദവ് ഇക്കാര്യം വ്യക്തമാക്കിയത് .

മുംബൈ : മുബയിലെ ഘാട്കോപ്പറില്‍  ബഹുനില കെട്ടിടം തകര്‍ന്ന്‍ പന്ത്രണ്ട് പേര്‍ മരിച്ചു .പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകമെന്ന സംശയത്തെത്തുടര്‍ന്ന്‍ രാത്രി വൈകിവരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു .മുപ്പത്തഞ്ചു വര്‍ഷം പഴക്കമുള്ളതാണ് തകര്‍ന്ന കെട്ടിടം . പതിനഞ്ചോളം കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസമുണ്ടായിരുന്നത് .

മുംബൈ : മഹാരാഷ്ട്രയില്‍  പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കും  പാചക വാതകത്തിനും  വിലകുറയുന്നു . ഇന്ധനത്തിനുള്ള  സംസ്ഥാന സെസ് (ssc) പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണ് വിലകുറയാന്‍ കാരണം .  പെട്രോളിന്   67പൈസ മുതല്‍    1.77 രൂപവരേയും ഡീസലിന്    1.25 രൂപ മുതല്‍  1.66  രൂപ വരേയും  കുറയും .പാചക വാതക സിലിണ്ടറിന് പതിനൊന്ന് രൂപ  കുറയും .മുംബയില്‍ പെട്രോളിന് 1.77രൂപയും  ഡീസലിന്    1.66രൂപയുമാണ് കുറയുക .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications