Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Leading News

കൊടും ഭീകരന്‍ ജുനൈദ് മട്ടൂ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : കൊടും ഭീകരന്‍ ജുനൈദ് മട്ടു സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു . ദക്ഷിണ കാശ്മീരിലെ  ആനന്ദനാഗ് ജില്ലയില്‍  ആര്‍വാണി  ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ഏറ്റു മുട്ടലിലാണ്  മട്ടു  കൊല്ലപ്പെട്ടത് .

എ എ പി സര്‍ക്കാരിനെതിരെ കബില്‍ മിശ്രയുടെ ആരോപണം എ സി ബി അന്വേഷണം തുടങ്ങി

ന്യൂ ഡല്‍ഹി : ദല്‍ഹിയിലെ  എ എ പി സര്‍ക്കാരിനെതിരെ  എ എ പി യില്‍ നിന്ന്‍ പുറത്താക്കപ്പെട്ട  മുന്‍ മന്ത്രി കബില്‍ ശര്‍മ്മഉന്നയിച്ച ആരോപണത്തില്‍ ആന്‍റികറപ്ഷന്‍  (എ സി ബി ) അന്വേഷണം തുടങ്ങി .സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന്‍ വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു മിശ്രയുടെ ആരോപണം . മരുന്ന്‍ വാങ്ങിയതിന്‍റെ വിവരങ്ങള്‍ കൈമാറണമെന്ന്  കാണിച്ച് എ സി ബി  സര്‍ക്കാരിനു കത്ത് നല്‍കിയിട്ടുണ്ട് . മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ ഗുരുതരമായ  ആരോപണങ്ങള്‍ ഉന്നയിച്ച കബില്‍ മിശ്രയെ കഴിഞ്ഞ മാസമാണ് മന്ത്രിസ്ഥാനത്തു നിന്ന്‍  പുറത്താക്കിയത് .

ഹര്‍ത്താല്‍ കേരളത്തില്‍ ജനജീവിതം സ്തംഭിച്ചു

തിരുവനന്തപുരം :  മരണപ്പെട്ട നെഹ്‌റു കോളേജ് എഞ്ചിനിയറിംഗ്  വിദ്യാര്‍ത്ഥി  ജിഷ്ണു പ്രണോയിയുടെ അമ്മയോടും ബന്ധുക്കളോടും  പോലീസ് കാണിച്ച അതിക്രമത്തില്‍ പ്രതിഷേധിച്ച് യു ഡി എഫും , ബിജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍  കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു . കാര്യമായ ആക്രമ സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല . കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല . ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല  എന്നാല്‍ ചിലയിടങ്ങളില്‍  സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി .

എംപി രാജേന്ദ്ര ഗയ്ക്ക്വാഡിന്‍റെ വിമാനയാത്ര നിരോധനം സര്‍ക്കാരിന് ശിവസേനയുടെ മുന്നറിയിപ്പ്

മുംബൈ :  ശിവസേന എം പി രവീന്ദ്ര ഗായ്ക്കവാടിന് എയര്‍ ഇന്ത്യയും  മറ്റ്‌ സ്വകാര്യ വിമാന കമ്പനികളും ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെതിരെ  സര്‍ക്കാരിന് ശിവസേനയുടെ  മുന്നറിയിപ്പ് . ഏപ്രില്‍ പത്തിനകം  വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ തുടര്‍ന്ന്‍ നടക്കുന്ന എന്‍ ഡി എ യോഗത്തില്‍ ശിവസേന പങ്കെടുക്കില്ലെന്ന് ശിവസേനസേന നേതാവ് സഞ്ജയ്‌ റാവുത്ത് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. രാജേന്ദ്ര ഗയ്ക്ക് വാട് പാര്‍ലിമെന്റില്‍ ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.

യു പി സർക്കാർ 36000 കോടി രൂപയുടെ കാർഷിക കടം എഴുതി തള്ളുന്നു

ലക്നോ: യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള യു.പി യിലെ ബിജെപി സർക്കാർ 36000 കോടി രൂപയുടെ കാർഷിക കടം എഴുതി തള്ളുന്നു.ചെറുകിട നാമമാത്ര കർഷകരുടെ ഒരു ലക്ഷം വരേയുള്ള കടമാണ് എഴുതി തള്ളുക. പാർട്ടി അധികാരമേറ്റശേഷം ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.സംസ്ഥാനത്തെ 92.5% ശതമാനം കർഷകരും ചെറുകിട നാമമാത്ര കർഷകരാണ്.ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു കാർഷിക കടം എഴുതി തള്ളുക എന്നത്. കടം എഴുതി തള്ളുന്നതിലൂടെ 36,359 കോടി രൂപയുടെ ബാധ്യതയാണ് സർക്കാരിന് ഉണ്ടാവുക.

200 രൂപയുടെ നോട്ട് വരുന്നു

മുംബയ്: ഇരുനൂറ് രൂപയുടെ നോട്ട് വരുന്നു. മാർച്ചിൽ ചേർന്ന ആർബിഐ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകിയാൽ ജൂണിൽ പുതിയ നോട്ടിന്റെ അച്ചടി ആരംഭിക്കും നവംബറിൽ 500, 1000 എന്നീ നോട്ടുകൾ പിൻവലിക്കുന്ന സമയത്ത് 17.9 ട്രില്യൺ പണമാണ് സർക്കുലേഷനിൽ ഉണ്ടായിരുന്നത് കഴിഞ്ഞ മാർച്ച് 24 ലെ കണക്കനുസരിച്ച് 13.12 ട്രില്യൺ പണമാണ് സർക്കുലേഷനിൽ ഉള്ളത്.ആർ ബി ഐ ഗവർണ്ണർ ഊർജിത് പട്ടേൽ ഉൾപ്പെടെ 14 അംഗങ്ങളാണ് ആർബിഐ ബോർഡിൽ ഉള്ളത്.

കേജരിവാളിനു വേണ്ടി സൗജന്യമായി കേസ് വാദിക്കാന്‍ തയ്യാറാണെന്ന് രാംജത്മലാനി

ന്യൂഡല്‍ഹി : പ്രതിഫലം തരാന്‍ കഴിയില്ലെങ്കില്‍  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു വേണ്ടി സൌജന്യമായി കേസ് വാദിക്കാന്‍ തയ്യാറാണെന്ന്  സുപ്രീം കോടതിയിലെ പ്രസിദ്ധ അഭിഭാഷകനായ  റാംജത്‌മലാനി പറഞ്ഞു . ഡല്‍ഹി സര്‍ക്കാരിനു വേണ്ടി കേസ് വാദിച്ചതിന്‍റെ  പ്രതിഫലം നല്‍കുന്നത് വിവാദമായ സാഹചര്യത്തിലാണ് റാം ജത്‌മലാനിയുടെ അഭിപ്രായ പ്രകടനം .കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്‍കിയ മാനനഷ്ട കേസ്സില്‍ ഹാജരായതിന്‍റെ  പ്രതിഫലമാണ്  വിവാദമായിരിക്കുന്നത് .  കേസ് വാദിച്ചതിന്‍റെ പേരില്‍ ഡല്‍ഹി സര്‍ക്കാര്‍ 3.4കോടി രൂപയാണ് റാംജത്‌മലാനിക്ക് നല്‍കാനുള്ളത് .

റഷ്യയിലെ സെന്റ്‌ പീറ്റേഴ്സ് ബെര്‍ഗ് മെട്രോ സ്റ്റേഷനില്‍ സ്ഫോടനം പത്തുമരണം

മോസ്കോ : റഷ്യയിലെ സെന്റ്‌ പീറ്റേഴ്സ് ബെര്‍ഗ് മെട്രോ സ്റ്റേഷനില്‍  ഉണ്ടായ സ്ഫോടനത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു . കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു . ട്രയിനിന്‍റെ ഒരു കോച്ചിലാണ് ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചുള്ള ബോംബ്‌ സ്ഫോടനം നടത്തിയത് . സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ കോച്ച് തകര്‍ന്നു . റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമീര്‍ പുട്ടിന്‍ സെന്റ്‌ പീറ്റേഴ്സ് ബര്‍ഗില്‍ ഉള്ള സമയത്താണ് സ്ഫോടനം ഉണ്ടായത് . ഉന്നത സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . സ്ഫോടനത്തിനു പിന്നില്‍  ഭീകരവാദികള്‍ ആണെന്ന്‍ സംശയിക്കുന്നതായി വ്ലാഡിമീര്‍ പുട്ടിന്‍ പറഞ്ഞു 

മദ്യ ലഹരിയില്‍ മന്ത്രി സ്മൃതി ഇറാനിയെ കാറില്‍ പിന്തുടര്‍ന്ന യുവാക്കള്‍ പിടിയില്‍

ന്യൂഡല്‍ഹി :   മദ്യ ലഹരിയില്‍  കേന്ദ്ര ടെക് സ്റ്റൈല്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ കാറില്‍ പിന്തുടര്‍ന്ന നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ മോട്ടി ബാഗ് മേല്‍പ്പാലത്തിനു സമീപം വെച്ചാണ് സംഭവം .കാറില്‍ മന്ത്രിയെ പിന്തുടര്‍ന്ന യുവാക്കള്‍ മന്ത്രിയുടെ കാറിനെ മറികടക്കാന്‍ ശ്രമിക്കുകയും , അനാവശ്യമായ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതായി മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ പോലീസില്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ്‌ യുവാക്കളെ പോലീസ് പിടികൂടിയത് . ഡല്‍ഹി സര്‍വ്വകലശാലയിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായവര്‍ .

രാജ്യത്തെ ഏറ്റവും നീളം കൂടിയ ടണല്‍റോഡ്‌ പ്രധാന മന്ത്രി ഗതാഗതത്തിന് തുറന്നുകൊടുത്തു

ശ്രീനഗര്‍ : രാജ്യത്തെ ഏറ്റവും നീളം കൂടിയ ടണല്‍റോഡ്‌ ജമ്മുകാശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗതാഗതത്തിന് തുറന്നു കൊടുത്തു .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications