Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Leading News

ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം ഒപ്പ് ശേഖരണം തുടങ്ങി

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പ്രതിപക്ഷം ആരംഭിച്ചു. കരട് ഇംപീച്ച്മെമെന്റ് നോട്ടീസിൽ കോൺഗ്രസ്സും എൻസിപിയും ഇതിനകം ഒപ്പ് വെച്ചു. ചീഫ് ജസ്റ്റീസിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്ന ഇംപീച്ച്മെമെന്റ് നോട്ടീസിന്റെ പകർപ്പ് ടൈംസ് നൗ ചാനലാണ് പുറത്തു വിട്ടത്. ഇംപീച്ച്മെമെന്റ് നീക്കത്തിന് കൂടുതൽ എം.പിമാരുടെ ഒപ്പ് ശേഖരിക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. പ്രാദേശിക പാർട്ടികൾ ഇംപീച്ച് നടപടികൾക്ക് കോൺഗ്രസ്സിന്റെ പിന്തുണ തേടിയിരിക്കുകയാണ്.

കർണ്ണാടക തെരഞ്ഞെടുപ്പ് മെയ് 12ന് വോട്ടെണ്ണൽ 15 ന്

ന്യൂഡൽഹി: കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 12ന് നടക്കും വോട്ടെണ്ണൽ മെയ് 15നാണ്. ഏപ്രിൽ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി മെയ് 24 ആണ് . പത്രിക പിൻവലിക്കേണ്ട അവസാന തീയ്യതി മെയ് 27 ആണ്. 224 അംഗ നിയമസഭയിലേക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഐഡിയുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഉപയോഗിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

മൂന്നാം മുന്നണി മമത ശരത് പവാറിനെ കണ്ടു

ന്യൂഡൽഹി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എൻ.സി പി അദ്ധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന എൻ സി പി നേതാവ് പ്രഫുൽ പട്ടേലും പവാറിനൊപ്പമുണ്ടായിരുന്നു. പാർലിമെന്റ് ഹൗസിലെത്തിയ മമത ഡി എം കെ നേതാവ് കനിമൊഴി, ശിവസേന എം പിമാർ, തെലുങ്കദേശം എം.പിമാർ എന്നിവരുമായും ചർച്ച നടത്തി. തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെത്തിയ മമതയെ നേരത്തെ ശരത് പവാർ അത്താഴ വിരുന്നിന് വിളിച്ചിരുന്നുവെങ്കിലും പങ്കെടുത്തിരുന്നില്ല. നാളെ മമത സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മഹാരാഷ്ട്രയിൽ കർഷക സമരം അവസാനിച്ചു

മുംബയ് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്രയിൽ ആരംഭിച്ച കർഷക പ്രക്ഷോഭം അവസാനിപ്പിച്ചു. സമരക്കാരുടെ പ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കർഷകർ ഉന്നയിച്ച പതിമൂന്നോളം ആവശ്യങ്ങൾ സർക്കാർഅംഗീകരിക്കുന്നതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് ന വിസ് അറിയിച്ചു. ബാക്കിയുള്ള ആവശ്യങ്ങളിൽ വിശദമായ ചർച്ചയ്ക്കുശേഷം തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് കർഷകർ നാസിക്കിൽ നിന്ന് 180 കിലോമീറ്ററോളം ദൂരം കാൽനടയായി സഞ്ചരിച്ചാണ് മുoബയിൽ എത്തിയത്.

ഭക്ഷണ ശാലകളിലെ ജി.എസ്ടി കുറയും

ന്യൂഡൽഹി: ഭക്ഷണ ശാലകളിലെ ജി എസ് ടി കുറക്കാൻ തത്വത്തിൽ ധാരണയായതോടെ ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വില കുറയും. ശീതീകരിച്ച ഭക്ഷണ ശാലകളുടെ നികുതി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കണമെന്നും ജി.എസ്ടി കൗൺസിലിൽ ഭൂരിപക്ഷ അംഗങ്ങൾ അഭിപ്രായപ്പെട്ടു.ജി എസ് ടി നടപ്പിലാക്കിയതിലെ പിഴവുമൂലം ഉൽപാദന മേഖലക്ക് ആഘാതമായെന്നുള്ള വിലയിരുത്തലിൽ കാതലായ പരിഷ്കാരങ്ങൾ വരുത്താനും തീരുമാനമായി. ജി എസ് ടി സംവിധാനത്തിൽ അനുമാന നികുതിക്കുള്ള വാർഷിക വിറ്റുവരവ് പരിധി 75 ലക്ഷത്തിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തി. ഒന്നരക്കോടി വരെ വിറ്റുവരവുള്ളവർ റിട്ടേണും നികുതി തുകയും മൂന്ന് മാസത്തിലൊരിക്കൽ നൽകിയാൽ മതി.

ഇന്ധന നികുതി കുറക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: പെട്രോൾ ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ നികുതി അഞ്ചു ശതമാനം കുറച്ച് വില നിയന്ത്രിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എക്സൈസ് നികുതി ലിറ്ററിന് രണ്ടു രൂപ വീതം കുറച്ചതിനു പിന്നാലെയാണ് സംസ്ഥാനങ്ങളോട് മൂല്യ വർദ്ധിത നികുതി കുറക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പെട്രോളിനും ഡീസലിനും ഉപയോക്താക്കൾ നൽകുന്ന തുകയിൽ പകുതിയിലേറെയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതിയാണ്. ചുരുക്കത്തിൽ ഇന്ധന വിലlയേക്കാൾ നികുതിയാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്.

നിയന്ത്രണ രേഖയിൽ പാക്ക് ആക്രമണം തുടരുന്നു

ജമ്മു: നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനീക പോസ്റ്റുകളേയും ഗ്രാമീണ രേയും ലക് ഷ്യമാക്കി പാക്കിസ്ഥാൻ ആക്രമണം തുടരുന്നു. പൂഞ്ച് ജില്ലയിൽ നടന്ന ആക്രമണത്തിൽ മൂന്നു ജവാൻമാർക്ക് പരിക്കേറ്റു. ലാം സെക്ടറിലും പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചു.ചൊവ്വാഴ്ച പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു. ശ്രീനഗർ ബിഎസ്എഫ് ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ സേന നേരത്തെ വധിച്ചിരുന്നു.

കേരളത്തിൽ രാഷ്ട്രീയാടിത്തറ ഉറപ്പിക്കാൻ ലക് ഷ്യമിട്ട് ബി ജെ പിയുടെ ജന രക്ഷാ യാത്ര

കണ്ണൂർ: കേരളത്തിൽ രാഷട്രീയ അടിത്തറ ഉറപ്പിക്കുക സി.പിഎമ്മിന്റെ അക്രമ രാഷ്ടീയം തുറന്നു കാട്ടുക എന്ന ലക് ഷ്യത്തോടെ ബി.ജെപി നടത്തുന്ന ജന രക്ഷായാത്ര കണ്ണൂരിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഉൽഘാടനം ചെയ്തു 17 ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും. ജിഹാദി ഭീകരതക്കും, ചുവപ്പ് ഭീകരതക്കും എതിരേയുള്ള ജാഥയിൽ സി.പിഎമ്മിനെതിരേയാണ് അമിത് ഷായുടെ ആക്രമണം.നാലു ദിവസമാണ് ജാഥ കണ്ണൂരിൽ പര്യടനം നടത്തുക. രണ്ടാം ദിവസത്തെ പര്യടനത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തു. കല്യശേരി മുതൽ കണ്ണൂർ വരെയോഗി ആദിത്യനാഥ് ജാഥയിൽ നടന്നു.

മുംബയ് ലോക്കൽ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 മരണം നിരവധി പേർക്ക് പരിക്ക്

മുബയ്: മുംബയിലെ എലിഫിൻസ്റ്റൻ ലോക്കൽ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു അമ്പതോളം പേർക്ക് പരിക്ക് പറ്റി. രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. മധ്യ റെയിൽവേ യേയും പശ്ചിമ റെയിൽവേയേയും ബന്ധിപ്പിക്കുന്ന സ്റ്റേഷനിലെ വളരെ ഇടുങ്ങിയ മേൽപ്പാലത്തിലാണ് അപകട മുണ്ടായത് .കനത് മഴയത്ത് പുറത്തേക്കും അകത്തേക്കും പോകുന്നവർ തിരക്കു കൂട്ടിയതോടെ ആളുകൾ ഒന്നിനു മേലെ ഒന്നായി വീഴുകയായിരുന്നു. ശ്വാസം മുട്ടിയാണ് ആളുകൾ മരിച്ചത് പരിക്കേറ്റവരെ കെ.ഇ എം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉന്നത റെയിൽവേ ഉദ്യോഗ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്

ഫാ. ടോം ഉഴുന്നാൽ ഇന്ത്യയിൽ എത്തി

ന്യൂ ഡൽഹി: യെമനിലെ ഏഡനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ഉഴുന്നാൽ ഇന്ത്യയിലെത്തി.ഈ മാസം 12 ന് ഭീകരരുടെ തടവിൽ നിന്ന് മോചിതനായ ഫ. ടോം വത്തിക്കാനിൽ പോപ്പിനെ കണ്ട ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. രാവിലെ 7.40 ന് ഡൽഹിയിലെത്തിയ ഫാ. ടോമിനെ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച ഫ. ടോം വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തി. അൽഫോൺസ്‌ കണ്ണന്താനവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു .നാളെ ബംഗ്ലൂരിലേക്ക് തിരിക്കുന്ന ഫാ. ടോം ഞായറാഴ്ച രാവിലെ കേരളത്തിലെത്തും. ജന്മനാട്ടിൽ ഫാ.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications