Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Leading News

സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂര്‍ നേരിട്ട് ഹാജരാകണം.

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം ദില്ലി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണ ചെയ്യാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്നും ജൂലൈ ഏഴിന് തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി അറിയിച്ചു.

അതേസമയം, ആദ്യ പൊലീസ് സംഘത്തിന്റെ വീഴ്ച്ച അന്വേഷിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യ സ്വാമി കോടതിയെ സമീപിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ദില്ലി പൊലീസ് കുറ്റപത്രം നല്‍കിയത്.

മഹാസഖ്യത്തിന് മുന്നിട്ടിറങ്ങാൻ പവാർ തയ്യാറെടുക്കുന്നു

മുംബയ്: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മഹാസഖ്യത്തിന് മുന്നിട്ടിറങ്ങാൻ എൻ സി പി അദ്ധ്യക്ഷൻ ശരത് പവാർ തയ്യാറെടുക്കുന്നു. ദേശീയ തലത്തിൽ ബിജെപിക്കെതിരെ മഹാ സഖ്യം രൂപീകരിക്കുന്നതിന് നേതൃത്വം നൽകുന്നതിൽ സന്തോമേ ഉള്ളുവെന്ന് കഴിഞ്ഞ ദിവസം ശരത് പവാർ മുംബയിൽ മാധ്യമ പ്രവർത്തകരോട് പറയുകയുണ്ടായി. ബിജെപി സർക്കാരിനെതിരെയുള്ള ജനവികാരം ഉൾക്കൊണ്ട് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിൽക്കണമെന്ന് പറഞ്ഞ പവാർ ഇതിന് മുന്നിട്ടിറങ്ങാൻ തയ്യാറാണെന്നും അഭിപ്രായപ്പെട്ടു.

ടി.വി ആർ ഷേണായിക്ക് അന്ത്യാജ്ഞലി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ ടി.വി ആർ ഷേണായിക്ക് അന്ത്യാജ്ഞലി. വൃക്കരോഗത്തെത്തുടർന്ന് കസ്തൂർഭ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഇന്ന് ഡൽഹിയിൽ കൊണ്ടുവരുന്ന ഭൗതിക ശരീരം വ്യാഴാഴ്ച കേരള ഹൗസിൽ പൊതുദർശനത്തിനു വെച്ച ശേഷം വൈകുന്നേരം സംസ്ക്കരിക്കും. ദീർഘകാലം മനോരമയുടെ ഡൽഹി ബ്യൂറോ ചീഫായിരുന്നു. ദി വീക്കിന്റെ എഡിറ്ററായിരുന്ന ടിവി.ആർ ഷേണായി മനോരമയിൽ നിന്ന് വിരമിച്ച ശേഷം സൺഡേ മെയിലിന്റെ എഡിറ്ററായി പ്രവർത്തിച്ചു. 2003 ൽ മാധ്യമ രംഗത്തെ മികവിന് പത്മഭൂഷൺ ലഭിച്ചു. ബിറ്റ് വീൻ യു ആൻഡ് മി എന്ന പംക്തി ഏറെ ശ്രദ്ധേയമായിരുന്നു.

കാശ്മീർ മന്ത്രിസഭ: പുന:സംഘടനക്ക് വേദിയൊരുങ്ങുന്നു

ന്യൂഡൽഹി: ജമ്മു കാശ്മീർ മെഹ്ബൂബ മന്ത്രിസഭയിലെ ബി.ജെപി മന്ത്രിമാർ എല്ലാവരും രാജിവെക്കാൻ തീരുമാനിച്ചതോടെ മന്ത്രിസഭ പുന:സംഘടനക്ക് വേദിയൊരുങ്ങുന്നു. ഈ മാസം 20 ന് നടക്കുന്ന പുന:സംഘടനയിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. കഠ്വ സംഭവത്തിലെ പ്രതികൾക്ക് അനുകൂലമായി റാലിയിൽ പങ്കെടുത്ത ലാൽ സിങ്ങ്, ചന്ദർ പ്രകാശ്, എന്നീ മന്ത്രിമാർ നേരത്തെ സ്ഥാനമൊഴിഞ്ഞിരുന്നു. സംഭവത്തിൽ പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റ സാഹചര്യത്തിലാണ് പാർട്ടിയുടെ പുതിയ നീക്കം. പാർട്ടി ജനറൽ സെക്രട്ടറി റാം മാധവ് പങ്കെടുത്ത യോഗത്തിലായിരുന്നു മന്ത്രിമാരുടെ രാജി തീരുമാനം.

മാൻവേട്ടക്കേസ്സ് സൽമാൻ ഖാന് 5 വർഷം തടവ്

മുംബയ്: മാൻവേട്ട കേസ്സിൽ ബോളിവുഡ് താരം സൽമാൻ ഖാന് (52)ജോധ്പൂർ വിചാരണ കോടതി അഞ്ചു വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. ഇരുപത് വർഷം നീണ്ടു നിന്ന കേസ്സിന്റെ വിചാരണ മാർച്ച് 28ന് പൂർത്തിയായിരുന്നു. 1998 മാർച്ച് 1 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. സിനിമ ചിത്രീകരണത്തിന് ജോധ്പൂരിൽ എത്തിയ സൽമാൻ ഖാൻ രാത്രി തന്റെ വാഹനത്തിൽ വനത്തിൽ എത്തുകയും വംശനാശ ഭീഷണി നേരിടുന്ന ബ്ലാക്ക് ബക്ക് എന്ന വിഭാഗത്തിൽപ്പെട്ട രണ്ടു മാനുകളെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ സമയം സൽമാൻ ഖാന്റെ വാഹനത്തിൽ സിനിമാ താരങ്ങളായ സെയ്ഫലി ഖാൻ സൊണാലി ബെൻഡ്ര എന്നിവരും ഉണ്ടായിരുന്നു ഇവരെ സംശത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടു.

ദളിത് സമരത്തിൽ പരക്കെ ആക്രമണം

ന്യൂഡൽഹി: ദളിതർക്കു നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട ചില വകുപ്പുകൾ സ്റ്റേ ചെയ്തു കൊണ്ടുള്ളസുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിൽ പരക്കെ ആക്രമണം. ഉത്തർപ്രദേശ്: ബിഹാർ രാജസ്ഥാൻ എന്നിവിടങ്ങളിൽ സമരക്കാർ റെയിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. ഡൽഹിയിൽ സമരത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ പൊതു സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു. നൂറു കണക്കിന് സമരക്കാരെ വിവിധ സ്ഥലങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വിദ്യാഭ്യാസ വായ്പ പദ്ധതി വിപുലീകരിക്കുന്നു

ന്യൂഡൽഹി: വിദ്യാഭ്യാസ വായ്പ പദ്ധതി വിപുലീകരിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.2017- 2020 കാലയളവിൽ പത്തു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് വായ്പ സബ്സിഡി ലഭ്യമാക്കാൻ 6600 കോടി രൂപ നീക്കിവെക്കും. പരമാവധി വായ്പ പരിധി ഏഴര ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.കോഴ്സ് പൂർത്തിയാക്കി ഒരു വർഷത്തേക്കുകൂടി തിരിച്ചടവിനുളള മൊറട്ടോറിയം തുടരും. മാതാപിതാക്കളുടെ പ്രതിവർഷ വരുമാനം നാലര ലക്ഷം വരേയുള്ള വിദ്യാർത്ഥികൾക്ക് പലിശ സബ്സിഡി ആനുകൂല്യം ലഭിക്കും. വായ്പക്ക് ഈടോ ഗാരന്റി യോ ആവശ്യമില്ല

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നു

ന്യൂഡൽഹി: നഷ്ടത്തിലോടുന്ന ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.നിയന്ത്രണം ഇന്ത്യൻ കമ്പനിക്ക് നൽകി

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നു

ന്യൂഡൽഹി: നഷ്ടത്തിലോടുന്ന ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.നിയന്ത്രണം ഇന്ത്യൻ കമ്പനിക്ക് നൽകി

'അനലിറ്റിക്ക ' കോൺഗ്രസ് സഹകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

ലണ്ടൻ: ഫേസ് ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ വിവര വിശകലന സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്കയു മായി കോൺഗ്രസ് പാർട്ടി സഹകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ.മുൻ റിസർച്ച് ഡയറക്ടർ ക്രിസ്റ്റഫർ വെയ്ലി ബ്രിട്ടീഷ് പാർലിമെന്ററി കമ്മറ്റി മുമ്പാകെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനലിറ്റിക്കയുടെ പദ്ധതികൾ കോൺഗ്രസ് പാർട്ടി നടപ്പിലാക്കിയിട്ടുണ്ടാവാമെന്നും പ്രദേശികമായാണ് ഡാറ്റകൾ ഉപയോഗിക്കപ്പെട്ടതെന്നും വെളിപ്പെടുത്തിയ വെയ്ലി അനലിറ്റിക്കയ്ക്ക് ഇന്ത്യയിൽ ഓഫീസും ജീവനക്കാരും ഉണ്ടായിരുന്നതായും വ്യക്തമാക്കി.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications