Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Leading News

ആര് അധികാരത്തിൽ വരുന്നൂ എന്നത് ആർ എസ് എസ്സിന് പ്രശ്നമല്ല --മോഹൻ ഭഗവത്

ന്യൂഡൽഹി: രാജ്യത്ത് ആര് അധികാരത്തിൽ വരുന്നൂവെന്നത് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന് പ്രശ്നമല്ലെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭഗവത് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ആർ എസ് എസ്സിന്റെ മൂന്നു ദിവസത്തെ ശിബിരത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനയാണ് ആർ എസ് എസ്. പ്രവർത്തകർക്ക് അവരുടേതായ അഭിപ്രായ സ്വാതന്ത്ര്യം സംഘം അനുവദിക്കുന്നു. ഒരു സംഘടനയേയും ആർ എസ് എസ് നിയന്ത്രിക്കുന്നില്ല ,ബി.ജെ പിയെ നിയന്ത്രിക്കുന്നത് ആർ എസ് എസ്സാണ് എന്ന വിമർശനത്തോട് പ്രതികരിക്കവെ ഭഗവത് വ്യക്തമാക്കി.

മോഹൻലാലും ബി ജെ പി സ്ഥാനാർത്ഥി പട്ടികയിൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നേതാക്കൾക്കും പ്രവർത്തകർക്കും പെരുമാറ്റച്ചട്ടം നിർദ്ദേശിച്ച ബിജെപി നേതൃത്വം ജനസമ്മതിയുള്ള താരങ്ങളെ സ്ഥാനാർത്ഥിയാക്കാൻ ലക്ഷ്യമിടുന്നു. മോഹൻലാൽ, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, വിരേന്ദ്ര സേവാങ്ങ്, സണ്ണി ദിയോൾ എന്നീ താരങ്ങളാണ് ബിജെപിയുടെ സ്ഥാനാർത്ഥിപട്ടികയിൽ ഉള്ളത്. മോഹൻലാലിനെ തിരുവനന്തപുരം ലോകസഭാ സീറ്റിൽ മത്സരിപ്പിച്ചാൽ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി നേതൃത്വം.

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ചുമതല കൈമാറി

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്സിൽ അന്വേഷണം നേരിടുന്ന ജലന്തർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപതയുടെ ഭരണച്ചുമതല കൈമാറി. രൂപതയിലെ മുതിർന്ന പുരോഹിതനായ ഫാ: മാത്യു കൊക്കണ്ടത്തിനാണ് രൂപതയുടെ ഭരണച്ചുമതല കൈമാറിയിരിക്കുന്നത്. തന്റെ അസാന്നിദ്ധ്യത്തിൽ ഫാ: മാത്യു കൊക്കണ്ടം രൂപതയുടെ ദൈനംദിന ചുമതലകൾ നിർവ്വഹിക്കുമെന്നാണ് ബിഷപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

ദശകങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ നമ്പി നാരായണന് നീതി

ന്യൂഡൽഹി: രണ്ടു ദശകം നീണ്ടു നിന്ന ഐഎസ്ആർഒ ചാരക്കേസിനൊടുവിൽ നമ്പി നാരായണന് നീതി. നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അദ്ദേഹത്തിന്
50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറഞ്ഞത്. സംസ്ഥാനസർക്കാരാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഐഎസ്ആര്‍ഒ ചാരക്കേസ്അന്വേഷണഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

നീരവ് മോഡിയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രിഅരുൺജയ്റ്റലിയെ പാർലിമെന്റിൽ വെച്ച് കണ്ടിരുന്നുവെന്ന് ലണ്ടനിൽ വെച്ച് വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞത് വിവാദമാവുകയും ഇതിനെച്ചൊല്ലി കോൺഗ്രസ്സും ബിജെപിയും തമ്മിൽ വാക്പോര് നടക്കുകയും ചെയ്യുന്നതിനിടയിൽ രാഹുൽ ഗാന്ധി പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്സിൽ ഒളിവിൽ കഴിയുന്ന നീരജ് മോഡിയുമായി ഡൽഹിയിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയെന്ന സാമൂഹ്യ പ്രവർത്തകൻ ഷെഹ്സാദ് പൂന വാലയുടെ വെളിപ്പെടുത്തൽ കോൺഗ്രസ്സിന് തിരിച്ചടിയായി.

സർജിക്കൽ സ്ട്രൈക്കിൽ പുലി മൂത്രവും പുലി കാഷ്ഠവും ഏറെ സഹായകമായതായി റിട്ടേർഡ് ജനറൽ

പൂന: പാക്കിസ്ഥാനെതിരെ 2016 സെപ്തംബറിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പുള്ളിപ്പുലിയുടെ മൂത്രവും കാഷ്ഠവും ഏറെ സഹായിച്ചതായി ദൗത്യത്തിന് ചുക്കാൻ പിടിച്ചവരിലൊരാളായ റിട്ടേർഡ് ജനറൽ രാജേന്ദ്ര നിംബോർക്കർ വെളിപ്പെടുത്തി. പൂനയിൽ മോർലെ ബാജി റാവു പേഷ്വ പ്രതിഷ്ഠാൻ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ജനറൽ സർജിക്കൽ സ്ട്രൈക്കിലെ അനുഭവങ്ങൾ പങ്ക് വെച്ചത്.

പീഢനം:ബിഷപ്പിന്റെ അറസ്റ്റിന് സമ്മർദ്ദമേറുന്നു 19 ന് ഹാജരാകാൻ സമൻസ്

തിരുവനന്തപുരം: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസ്സിൽ അന്വേഷണം നേരിടുന്ന ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളങ്കലിന്റെ അറസ്റ്റിന് സമ്മർദ്ദമേറുന്നു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്നകന്യാസ്ത്രീകൾക്ക് പിന്തുണയേറുന്നനിടെ സെപ്തംബർ 19 ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ ബിഷപ്പിന് പോലീസ് നോട്ടീസ് അയച്ചു.കേസന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും കൊച്ചി ഐ ജി വിജയ് സക്കരെ പറഞ്ഞു.

വിജയ് മല്യ കള്ളം പറയുകയാണെന്ന് അരുൺ ജയ്റ്റലി

ന്യൂഡൽഹി: രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുൺ ജയറ്റ്ലിയെ കണ്ടിരുന്നുവെന്നും വായ്പ തിരിച്ചടക്കുന്നതിൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന് അറിയിച്ചിരുന്നുവെന്നുമുള്ള വിജയ് മല്യയുടെ വെളിപ്പെടുത്തൽ കള്ളമാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റലി പറഞ്ഞു.

ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 57 മരണം

ഹൈദരാബാദ്:തെലുങ്കാനയിൽട്രാൻസ്പോർട്ട് ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 57പേർ കൊല്ലപ്പെട്ടു.ചൊവ്വാഴ്ചരാവിലെപതിനൊന്നരയോടെയാണ്അപകടമുണ്ടായത്അമിതമായിയാത്രക്കാരേയുംകയറ്റിജഗത്യാൽജില്ലയിലെശനിവാർപേട്ടകൊണ്ടഗട്ടുമലയിലെഹനുമാൻക്ഷേത്രത്തിൽനിന്ന്മടങ്ങുകയായിരുന്നസ്റ്റേറ്റ്ട്രാൻസ്പോർട്ട്ബസ്സാണ്പകടത്തിൽപ്പെട്ടത്.മരിച്ചവരിൽ 36 സ്ത്രീകളും അഞ്ചു കുട്ടികളും ഉൾപ്പെടും.യാത്രക്കാർഒന്നിനുമേലെമറ്റൊന്നായി വീണതിനാൽ ശ്വാസം മുട്ടിയാണ് പലരും മരിച്ചത്.ബ്രേക്ക്തകരാറായതാണ്അപകടകാരണമെന്നാണ്പ്രാഥമികനിഗമനം.മരണമടഞ്ഞവരുടെ കുടുംബത്തിന് തെലുങ്കാന മുഖ്യമന്ത്രിചന്ദ്രശേഖരറാവു5ലക്ഷംരൂപനഷ്ടപരിഹാരം പ്രഖ്യാപിച്ചു.

മുംബയിൽ ബന്ദ് കാര്യമായ ചലനമുണ്ടാക്കിയില്ല

മുംബയ്: ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് മുംബയിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. മുനിസിപ്പൽ ബസ്സുകൾ സർവ്വീസ് നടത്തി ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു.നഗരത്തിന്റെ ചില ഭാഗങ്ങളിൽ കടകൾ അടഞ്ഞുകിടന്നുവെങ്കിലും ജനജീവിതം സാധാരണ നിലയിലായിരുന്നു.ചില സ്ഥലങ്ങളിൽ കോൺഗ്രസ്സ് എംഎൻഎസ്സ് പ്രവർത്തകർ ലോക്കൽ ട്രയിൻ തടയാൻ ശ്രമം നടത്തിയെങ്കിലും പോലീസ് എത്തി ശ്രമം വിഫലമാക്കി. ബെസ്റ്റിന്റെ ഇരുപതോളം ബസ്സുകൾ ബന്ദ് അനുകൂലികൾ തകർത്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിക്കുന്ന ശിവസേന ബന്ദിൽ നിന്ന് വിട്ടു നിന്നത് ശ്രദ്ധേയമായി

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications