Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Leading News

മൃണാൾസെൻ അന്തരിച്ചു

കൽക്കത്ത: പ്രശസ്ത ചലച്ചിത്ര സംവിധായകൻ മൃണാൾ സെൻ ( 95) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ദാദ സാഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മൃണാൾ സെന്നിന് പത്മഭൂഷൺ പുരസ്കാരവും നിരവധി തവണ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻസിനിമയിൽ നവതരംഗത്തിന് തുടക്കമിട്ട മൃണാൾസെൻ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. നീൽ അക്ഷർ നീച്ചേ, ഭൂവൻ ഷോം, പഥതിക്, മൃഗയ, ഏക് ദിൻ അചാനക് എന്നിവയാണ് മൃണാൾസെന്റെ പ്രശസ്ത ചിത്രങ്ങൾ .മൃണാൾസെന്റെ നിര്യാണത്തിൽ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചിച്ചു

ബിജെപിക്കെതിരെ ആക്രമണം കടുപ്പിച്ച് ശിവസേന പണ്ടാപ്പൂർ റാലി 24 ന്

മുംബയ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ക്കെതിരെ ആക്രമണം കടുപ്പിച്ച് ശിവസേന. സംസ്ഥാനത്ത് ബിജെപിക്കു മേൽ ശക്തി തെളിയിക്കുന്നതിനായി ഡിസംബർ 24 ന് പണ്ടാർപ്പൂരിൽ ശിവസേന അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെ റാലി നടത്തും. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് അയോദ്ധ്യ സന്ദർശിച്ച് ബി ജെ പി യെ സമ്മർദ്ദത്തിലാക്കിയതിന് പിന്നാലെയാണ് ഉദ്ദവിന്റെ പുതിയ നീക്കം.

മുസ്ലീങ്ങൾക്കിടയിൽ നിർബ്ബന്ധിത കുടുംബാസൂത്രണം നടപ്പാക്കണമെന്ന് ശിവസേന

മുംബയ്: മുസ്ലിം ജനസംഖ്യ ഉയരുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും മുസ്ലീം ജനസംഖ്യ കുറക്കുന്നതിന് അവർക്കിടയിൽ നിർബ്ബന്ധിത കുടുംബാസൂത്രണം നടപ്പിലാക്കണമെന്നും ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതിർത്തി സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ മുസ്ലിം ജനസംഖ്യ കൂടി വരികയാണെന്ന് ബിഎസ്എഫ് റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും ഈ ഭീഷണി തടയാൻ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

ബുലന്ദ് ശഹർ കലാപം പ്രധാന പ്രതി ബജ്‌രംഗദൾ നേതാവെന്ന് പോലീസ്

ലക്നോ: ഗോവധവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ബുലന്ദ് ശഹറിലുണ്ടായ കലാപത്തിലെ പ്രധാന പ്രതി ബജ് രംഗ്ദൾ നേതാവെന്ന് പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് സംഭവവുമായി ബന്ധപ്പെട്ട് 28 പേർക്കെതിരേയാണ് കേസ്സെടുത്തിട്ടുള്ളത്.സംഭവത്തിന് പിന്നിൽ ബജ് രംഗദൾനേതാവ് യോഗേഷ് രാജാണെന്നും ഇയാളെ പിടികൂടാൻ സംസ്ഥാന വ്യാപകമായി തിരച്ചിൽ നടത്തുകയാണെന്നും ക്രമസമാധനത്തിന്റെ ചുമതലയുള്ള അഡീഷണൽ പോലീസ് ഡയറക്ടർ ജനറൽ ആനന്ദ് കുമാർ പറഞ്ഞു.തിങ്കളാഴ്ചയുണ്ടായ കലാപത്തിൽ ഒരു പോലീസ് ഇൻസ്പെക്ടർ അടക്കം രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

സിബിഐ ആസ്ഥാനത്തേക്ക് മാർച്ച് രാഹുൽ ഗാന്ധി അറസ്റ്റിൽ

ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമ്മയെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് സിബിഐ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. റാഫേൽ ഇടപാടിലെ പണമിടപാട് മറച്ചുവെക്കാനാണ് സിബിഐ ഡയറക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത് പ്രധാനമന്ത്രിക്ക് ഒളിച്ചോടാം പക്ഷെ സത്യം മറച്ചുവെക്കാൻ കഴിയില്ല വായുസേനയേയും രാജ്യത്തെ യുവാക്കളേയും വഞ്ചിച്ച പ്രധാന മന്ത്രി 3000 കോടി രൂപയാണ് അംബാനിയുടെ കീശയിൽ നിക്ഷേപിച്ചത് സിബിഐ ആസ്ഥാനത്തിന് മുന്നിൽ ചേർന്ന പ്രതിഷേധയോഗത്തിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചു.

സിബിഐയിലെ തമ്മിലടി ഡയറക്ടറെയും സ്പെഷ്യൽ ഡയറക്ടറേയും പുറത്താക്കി

ന്യൂഡൽഹി: തമ്മിലടി രൂക്ഷമായതോടെ സിബിഐ ഡയറക്ടർ അലോക് വർമ്മയേയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയേയും കേന്ദ്ര സർക്കാർ പുറത്താക്കി. ജോയിന്റ് ഡയറക്ടർ എം നാഗേശ്വർ റാവുവിനെ താൽക്കാലിക ഡയറക്ടറായി നിയമിച്ചു. ചൊവ്വാഴ്ച പുലർച്ചയോടെയാണ് നടപടിയുണ്ടായത് ഉന്നതരെ പുറത്താക്കിയതിന് പിന്നാലെ പതിമൂന്നോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. വർമ്മയുടേയും അസ്താതാനയുടേയും ഓഫീസുകൾ പൂട്ടി മുദ്രവെക്കുകയും ചെയ്തിരിക്കുകയാണ്. അസ്താനക്കെതിരേയുള്ള കേസ് അന്വേഷിക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മേൽനോട്ടത്തിൽ പുതിയ സംഘത്തിന് രൂപം നൽകി.അതേ സമയം നടപടിക്കെതിരെ അലോക് വർമ്മ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.

ശബരിമല പരിഹാരമാർഗ്ഗം അറിയാമെന്ന് പന്തളം കൊട്ടാരം

കോട്ടയം: ശബരിമല വിഷയത്തിൽ നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം . നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാർഗ്ഗം അറിയാമെന്നും വേണ്ടിവന്നാൽ അടുത്തഘട്ട പ്രതിഷേധം ആരംഭിക്കുമെന്നും കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു. കവനന്റ് പ്രകാരം നട അടച്ചിടാൻ തന്ത്രിക്ക് അധികാരമുണ്ട് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട ദേവസ്വം നിലപാട് തെറ്റാണ് ശശികുമാര വർമ്മ പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ആചാരം ലംഘിക്കാനുള്ള ശ്രമം അപലപനീയമാണ്.

ട്രയിൻ ദുരന്തം തദ്ദേശവാസികളുടെ പ്രതിഷേധം തുടരുന്നു

അമൃതസർ : ദസറ ആഘോഷത്തിനിടെ ട്രാക്കിൽ നിൽക്കുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് ട്രയിൻ ഇടിച്ചു കയറി 61 പേർ മരണമടഞ്ഞതിനെത്തുടർന്ന് സംഭവസ്ഥലമായ പഞ്ചാബിലെ ജോധഫാട്ടയിൽ തദ്ദേശവാസികളുടെ പ്രതിഷേധം തുടരുന്നു. വൻ ജനക്കൂട്ടം റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് സമരം നടത്തുന്നതിനെത്തുടർന്ന് റെയിൽവേ ഗതാഗതം തടസ്സപ്പെട്ടു. കനത്ത പോലീസ് സന്നാഹം സ്ഥലത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർ എഞ്ചിൻ ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഐ എൻ എക്സ് മീഡിയ അഴിമതി കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ കണ്ടു കെട്ടി

ന്യൂഡൽഹി: ഐ എൻ എക്സ് മീഡിയ അഴിമതിക്കേസ്സിൽ കോൺഗ്രസ്സ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടു കെട്ടി. ഇന്ത്യയിലേയും വിദേശത്തേയും 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. ആദായ വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കാർത്തി പറഞ്ഞു.

തെലുങ്കാനയെ ഉവൈസിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കും അമിത് ഷാ

ഹൈദരാബാദ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജിലിസ് മുസ്ലിമീന്റെ പിടിയിൽ നിന്ന് തെലുങ്കാനയെ മോചിപ്പിക്കുമെന്ന് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. കരിംനഗറിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications