Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Leading News

പാറ്റ്ന :   ഭൂരിഭാഗം നേതാക്കളും , അണികളും  പാര്‍ട്ടി അദ്ധ്യക്ഷനും  മുഖ്യമന്ത്രിയുമായ  നിതീഷ് കുമാറിനോടൊപ്പം  നില്‍ക്കുന്ന സാഹചര്യത്തില്‍  പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി എന്ന്‍ പറയാന്‍ കഴിയില്ലെന്ന്  ജനതാദള്‍ (യു) ദേശീയ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി പറഞ്ഞു .

ചെന്നൈ : എ  ഐ ഡി എം കെ യിലെ  ഒ പി എസ് ,  ഇ പി എസ്  വിഭാഗങ്ങള്‍  ലയിക്കാന്‍  ധാരണയായതോടെ  തമിഴ്നാട്ടില്‍  പിടിമുറുക്കാന്‍  ബി ജെ പി തയാറെടുക്കുന്നു .  ലയനശേഷം  എ ഐ ഡി എം കെ യെ  കേന്ദ്ര മന്ത്രി സഭയിലേക്ക്  ക്ഷണിക്കാനാണ്  ബി ജെ പി  ആലോചിക്കുന്നത് .  ഒ  പി എസ്   ഇ  പി എസ്  വിഭാഗത്തെ  ലയിപ്പിച്ച്  കൂടെ നിര്‍ത്തിയാല്‍  അത്  ദക്ഷിണേന്ത്യന്‍  രാഷ്ട്രീയത്തില്‍  തങ്ങള്‍ക്ക് ഗുണകരമാകുമെന്ന  കണക്ക് കൂട്ടലിലാണ്   ബി ജെ പി .

ന്യൂഡല്‍ഹി :  ചൈന അതിര്‍ത്തിയായ ഡോക്ലായില്‍ സംഘര്‍ഷം തുടരവെ  ഇന്ത്യ കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയിലേക്ക്  അയച്ചുതുടങ്ങി . സൈന്യ  നീക്കം  പരിശീലനത്തിന്‍റെ ഭാഗമാണെന്നാണ്  സൈനീക അധികൃതര്‍ പറയുന്നത് . അതേസമയം അതിര്‍ത്തി പ്രശ്നത്തില്‍   ഇന്ത്യക്ക്  പിന്തുണ പ്രഖ്യാപിച്ചതിനെതിരെ   ചൈന ജപ്പാന്  മുന്നറിയിപ്പ് നല്‍കി . ഡോക്ല തര്‍ക്ക സ്ഥലമായതിനാല്‍  തല്‍സ്ഥിതി ആരും ലംഘിക്കരുതെന്നാണ്  ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെന്‍ ജി ഹെര്‍മാത്  സു   പറഞ്ഞതാണ് ചൈനയെ    പ്രകോപിപ്പിച്ചത് .

പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു.രാഷ്ട്രീയ ജനതാദളുമായി ഉടക്കി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷിന് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു.നിതീഷിന്റെ രാജിയോടെ ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാൻ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ചേർന്ന് രൂപീകരിച്ച മഹാസഖ്യം തകർച്ചയിലേക്ക്.

ന്യൂഡല്‍ഹി ; സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ മൂന്നാം തവണയും രാജ്യസഭയിലേക്ക് അയക്കേണ്ടെന്ന പോളിറ്റ് ബ്യൂറോ തീരുമാനം പാര്‍ട്ടി കേന്ദ്ര കമ്മറ്റി ശരിവെച്ചു ഇതോടെ യെച്ചൂരിയുടെ രാജ്യസഭാ മോഹം പൊലിഞ്ഞു.  തീരുമാനം ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കലാണെന്ന്‍ ബംഗാള്‍ ഘടകത്തിലെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചു . വോട്ടിനിട്ടാണ് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം കേന്ദ്ര കമ്മറ്റി തള്ളിയത് . നിര്‍ദ്ദേശത്തെ അനുകൂലിച്ച് അമ്പത് പേരും എതിര്‍ത്ത് മുപ്പത് പേരും വോട്ടു ചെയ്തു.

ലണ്ടന്‍ :  വനിതാ ലോക കപ്പ്‌ ക്രിക്കറ്റിന്‍റെ  ഫൈനലില്‍ ഇംഗ്ലണ്ടിനോട്  ഒമ്പത് റണ്‍സിന് പരാജയപ്പെട്ട  ഇന്ത്യന്‍ വീരംഗനമാര്‍ ചരിത്രം സൃഷ്ടിച്ചാണ് ലണ്ടനില്‍ നിന്ന് മടങ്ങുന്നത് .ഇതുവരെ പുരഷമേധാവിത്വം  കൊടികുത്തിവാണ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു യുഗം തുറന്നുകൊടുക്കുകയാണ്  ഈ ഫൈനല്‍ . പുരുഷ ക്രിക്കറ്റിനോട്  കിടപിടിക്കാന്‍ കഴിയുന്നതാണ് തങ്ങളുടെ പ്രകടനം എന്ന്‍ തെളിയിക്കാന്‍  ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് കഴിഞ്ഞു .

ന്യൂഡല്‍ഹി :  പ്രണബ് മുഖര്‍ജി  ചൊവ്വാഴ്ച രാഷ്ട്രപതിഭവന്‍റെപടിയിറങ്ങുന്നു .സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് പാര്‍ളിമെന്റിന്റെ  സെന്‍ട്രല്‍ ഹാളില്‍ ഔദ്യോഗിക  യാത്രയയപ്പ് നല്‍കി . ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി , പ്രധാനമന്ത്രി നരേന്ദ്ര മോദി , സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ പ്രധാനമന്ത്രിമാര്‍ ,എം പി മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗാന്ധിനഗര്‍; ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും , നിലവിലെ പ്രതിപക്ഷ നേതാവുമായ ശങ്കര്‍സിങ്ങ് വഗേല കോണ്‍ഗ്രസ് വിട്ടു. തന്‍റെ  ഏഴുപത്തിയേഴാം  പിറന്നാള്‍ ദിനത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വഗേല പാര്‍ട്ടി വിട്ട കാര്യം അറിയിച്ചത് . കോണ്‍ഗ്രസ് തന്നെ  ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് പുറത്താക്കിയെന്നാണ് വഗേല യോഗത്തില്‍ പറഞ്ഞത്.  പ്രതിപക്ഷ നേത്രുത്വ സ്ഥാനവും  വഗേല ഒഴിഞ്ഞു .ആഗസ്റ്റ്‌ എട്ടിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷം എം എല്‍  എ സ്ഥാനവും രാജിവെക്കുമെന്ന്‍ വഗേല അറിയിച്ചു .

ന്യൂഡല്‍ഹി :   സജീവ രാഷ്ട്രീയം ഉപേക്ഷിക്കേണ്ടിവരുന്നതില്‍  ദുഃഖമുണ്ടെന്ന്   എന്‍ ഡി എ യുടെ  ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി  നാമനിര്‍ദേശ പത്രിക നല്‍കിയ  വെങ്കയ്യ നായിഡു .  വളരെ ചെറുപ്പത്തില്‍ അമ്മയെ നഷ്ടമായ  തന്നെ  ഇതുവരെ വളര്‍ത്തിയത്  പാര്‍ട്ടിയാണെന്ന്   വികാരാധീനനായി വെങ്കയ്യ  നായിഡു  പറഞ്ഞു . ആന്ധ്രയിലെ  അവിഭക്ത  നെല്ലൂര്‍ ജില്ലയിലെ ഒരു ഇടത്തരം   കര്‍ഷക കുടുംബത്തില്‍ ജനിച്ച നായിഡു  കബഡി കളിയിലൂടെയാണ് ആര്‍   എസ് എസി ലേക്ക് ആകര്‍ഷിക്കപ്പെടുന്നത് . എം എല്‍ എ , എം പി  എന്നീ  നിലകളില്‍  രാഷ്ട്രീയത്തില്‍ സജീവമായ  വെങ്കയ്യ  നിരവധി തവണ  കേന്ദ്ര മന്ത്രിയുമായി .

ന്യൂഡല്‍ഹി :ആസാമീസ് നടിയും ഗായികയുമായ ബിദിഷ  ബെസ് ബറുവയുടെ  ദുരൂഹ മരണത്തില്‍  ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുര്‍ഗാവിലെ  സെക്ടര്‍ 43 ലുള്ള അപ്പാര്‍ട്ട്മെന്റില്‍  ജൂലായ്  പതിനേഴിനാണ് ബിദിഷയെ മരിച്ച  നിലയില്‍ കണ്ടെത്തിയത്.   അടുത്ത  കാലത്തായി രണ്‍ബീര്‍ കപൂറുമായി ചേര്‍ന്ന്‍അഭിനയിച്ച  ജാഗ ജാസൂസ്   എന്ന  ചിത്രത്തിലൂടെ  ബിദിഷ  ഏറെ ശ്രദ്ധ നേടിയിരുന്നു .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications