Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Kerala News

ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീക്കെതിരെ പള്ളിയിൽ വിലക്കെന്ന് പരാതി

കൊച്ചി: കന്യാസ്ത്രീയെ പീഢിപ്പിച്ചുവെന്ന കേസ്സിൽ ജലന്തർ രൂപത ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിനെതിരെ കൊച്ചി ഹൈക്കോടതി ജംങ്ങ്ഷനിൽ സമര ചെയ്ത കന്യാസ്ത്രീക്ക് പള്ളിയിൽ വിലക്കേർപ്പെടുത്തിയതായി പരാതി. സീറോ മലബാർ കത്തോലിക്ക ചർച്ചിലെ സിസ്റ്റർ ലൂസി കളപ്പുരക്കലാണ് പള്ളിയിലെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ മദർ സുപ്പീരിയർ ആവശ്യപ്പെട്ടതായി പരാതിപ്പെട്ടിരിക്കുന്നത്. രേഖാമൂലം അറിയിപ്പ് തന്നിട്ടില്ലെങ്കിലും മതപഠന ക്ലാസ്സിലും, പ്രാർത്ഥനകളിലും അതുപോലെയുള്ള ചർച്ചിലെ മറ്റ്പാരിപരിപാടികളിലും പങ്കെടുക്കരുത് എന്ന് മദർ സുപ്പീരിയർ പറഞ്ഞതായി സിസ്റ്റർ ലൂസി വെളിപ്പെടുത്തി

കന്യാസ്ത്രീ പീഢനം ബിഷപ്പ് അറസ്റ്റിൽ

കൊച്ചി: കന്യാസ്ത്രീയെ പീഢിപ്പിച്ചുവെന്ന കേസ്സിൽ ജലന്തർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു . ഒട്ടേറെ അഭ്യൂഹങ്ങൾക്കിടയിൽ വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു ശേഷം വൈദ്യ പരിശോധനക്കു വിധേയമാക്കി കോട്ടയത്തേക്ക് കൊണ്ടു പോകും വഴി നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് ബിഷപ്പ് പറഞ്ഞതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിഷപ്പിനെതിരെ പീഢനത്തിന് ശക്തമായ തെളിവുകിട്ടിയ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി പ്രസിഡണ്ട്

തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. കെ സുധാകരൻ, എം ഐ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ വർക്കിങ്ങ് പ്രസിഡണ്ട്മാരായും കെ മുരളീധരനെ പ്രചാരണ സമിതി ചെയർമാനായും ബെന്നി ബഹനാനെ യുഡിഎഫ് കൺവീനനായും നിയമിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ മുല്ലപ്പള്ളി കെ എസ് യു വിലൂടെയാണ് രാഷ്ടീയത്തിലെത്തുന്നത്. കെ പി സി സി സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച മുല്ലപ്പള്ളി എ.ഐ സി.സി ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ക്യാപ്റ്റൻ രാജു അന്തരിച്ചു

കൊച്ചി: നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. മസ്തിഷ്ക്കാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. വില്ലൻ റോളുകളിൽ തിളങ്ങിയ ക്യാപ്റ്റൻ രാജു വിവിധ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. 1981ൽ പുറത്തിറങ്ങിയ രക്തം ആണ് ആദ്യ ചിത്രം. ഇതാ ഒരു സ്റ്റേഹഗാഥ, മിസ്റ്റർ പവനാഴി 99.99 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷമാണ് സിനിമയിൽ സജീവമായത്. കുറച്ചുകാലം മുംബയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ഈ സമയത്ത് പ്രതിഭാ തിയേറ്റർ ഉൾപ്പെടെയുള്ള നാടക കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു .

ദിലീപിന് ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസ്സിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ്സിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ജാമ്യം.85 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം കിട്ടിയത്. ഒരു ലക്ഷം രൂപയും പാസ്പ്പോർട്ടും ജയിലിൽ കെട്ടിവെക്കണം ,സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഏത് സമയത്തും ഹാജരാകണം, ആക്രമത്തിനിരയായ നടിയെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്താൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്.നിബന്ധനകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേരള എന്‍ സി പിയില്‍ തമ്മിലടി , തോമസ്‌ ചാണ്ടി വിരുദ്ധ പക്ഷം കോണ്‍ഗ്രസ് എസ്സിലേക്ക് ?

തിരുവനന്തപുരം :   എന്‍ സി പി കേരള ഘടകത്തില്‍  തമ്മിലടി രൂക്ഷമായതിനെ  യുവജന വിഭാഗമായ  എന്‍ വൈ സി യുടെ കേരളഘടകം പിരിച്ചുവിട്ടു . മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച  എന്‍ വൈ സി സംസ്ഥാന അദ്ധ്യക്ഷന്‍ മുജീബ് റഹ്മാനെ  പുറത്താക്കിയതായി ദേശീയ അദ്ധ്യക്ഷന്‍ രാജീവ്‌ കുമാര്‍  ത്ധാ അറിയിച്ചു . പത്തു ദിവസത്തിനകം സംസ്ഥാന സമിതി പുനസംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു .അതിനിടെ  തോമസ്‌ ചാണ്ടിയോട് എതിര്‍പ്പുള്ളവരെ  പഴയ കോണ്‍ഗ്രസ് എസ്സിലേക്ക് കൊണ്ടുപോകാനുള്ള നീക്കവും നടക്കുന്നുണ്ട് .

ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി:   യുവ നടിയെ പീഡിപ്പിച്ച കേസ്സില്‍ നടന്‍ ദിലീപിന്‍റെ ജാമ്യപേക്ഷ  ഹൈക്കോടതി തള്ളി . പ്രഥമദൃഷ്ട്യാ  ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി . പ്രതിയുടെ ഉദ്ദേശ ലക്‌ഷ്യം സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്നും  ,കുറ്റകൃത്യം  ആസൂത്രിതമാണെന്നും  വിവാഹ ജീവിതം തകര്‍ത്തത് നടിയാണെന്ന വിശ്വാസമാണ്  കുറ്റ കൃത്യത്തിനു പ്രേരണയായതെന്നും കോടതി  വ്യക്തമാക്കി .അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു .

വിന്‍സന്റിന്‍റെ ജാമ്യാപേക്ഷ ഇന്ന്‍ പരിഗണിക്കും

തിരുവനന്തപുരം : വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ  കോവളം എം എല്‍ എ  എം വിന്‍സന്റിന്‍റെ  ജാമ്യാപേക്ഷ ജില്ല സെഷന്‍സ് കോടതി ഇന്ന്‍ പരിഗണിക്കും . അതേസമയം വിന്‍സന്റിനെ  പാര്‍ട്ടിയുടെ എല്ലാ പദവിയില്‍ നിന്നും നീക്കി. ബാലരാമപുരം  സ്വദേശിനിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന്‍ അവരുടെ ഭര്‍ത്താവ് വിന്‍സന്റിനെതിരെ പരാതി നല്‍കിയതിനെ ത്തുടര്‍ന്ന്‍ വീട്ടമ്മയുടേയും  വിന്‍സന്റിന്‍റെയും മൊഴി എടുത്തശേഷമാണ് അറസ്റ്റ് ഉണ്ടായത്. പതിനാല് ദിവസം റിമാണ്ട് ചെയ്തതിനെത്തുടര്‍ന്ന്‍ വിന്‍സന്റ് നെയ്യാറ്റിന്‍കര  സബ് ജയിലിലാണ് .

സെന്‍കുമാറിനെതിരെ കേസ്സെടുത്തു

തിരുവനന്തപുരം:  മുന്‍ പോലീസ്  മേധാവി  സെന്‍കുമാറിനെതിരെ  പോലീസ് കേസ്സെടുത്തു. മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍  മാധ്യമങ്ങള്‍ക്ക്  അഭിമുഖം   നല്‍കി എന്നതിനാണ്   കേസ് . സെന്‍ കുമാറിനെതിരെ  കേസ്സെടുക്കുന്നതിനു  ഡി ജി പി  ലോക് നാഥ്  ബെഹറ  കഴിഞ്ഞ ദിവസം  നിയമോപദേശം തേടിയിരുന്നു . കേസ്  കൂടുതല്‍  അന്വേഷണത്തിനായി  ക്രൈം ബ്രാഞ്ചിന് കൈമാറി. അതേസമയം  താന്‍ പറഞ്ഞതിനെ  മാധ്യമങ്ങള്‍  വളച്ചൊടിക്കുകയായിരുന്നുവെന്ന്  സെന്‍  കുമാര്‍  പ്രതികരിച്ചു .  ജനസംഖ്യ സംബന്ധിച്ച്  സെന്‍കുമാര്‍  നടത്തിയ പരാമര്‍ശത്തിനെതിരെ  കോണ്‍ഗ്രസ് , ലീഗ് , സി പി എം  കക്ഷികള്‍ നേരത്തെ  വിമര്‍ശനവുമായി  രംഗത്തെത്തിയിരുന്നു .

ദിലീപ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി : നടിയെ  പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ  കേസ്സില്‍ അറസ്റ്റിലായി  ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍  ദിലീപിനെ  രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.  കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്ന്  പോലീസ് കോടതിയോട്   ആവശ്യപ്പെട്ടുവെങ്കിലും  രണ്ട് ദിവസത്തെ കസ്റ്റ ഡി  മാത്രമാണ്  അനുവദിച്ചത് . അതേസമയം  ദിലീപിന്‍റെ  ജാമ്യാപേക്ഷ പരിഗണിക്കുന്നത്  കോടതി  പിന്നത്തേക്ക്  മാറ്റി  .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications