Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

328 ഔഷധങ്ങളുടെ നിർമ്മാണവും വിൽപ്പനയും സർക്കാർ തടഞ്ഞു

ന്യൂഡൽഹി: 328 ഫിക്സഡ് കോംബിനേഷൻ ഔഷധങ്ങളുടെ നിർമ്മാണവും വിതരണവും സർക്കാർ തടഞ്ഞു. നിരോധനം ഉടൻ പ്രാബല്യത്തിൽ വരും.ഇതിന് പുറമെ മറ്റ് ആറ് ഔഷധങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിലുള്ള 349 ഔഷധങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി വിദഗ്ധ സമിതിയോട് നിർദ്ദേശിച്ചിരുന്നു ഇതിന്റെഅടിസ്ഥാഥാനത്തിൽ കഴിഞ്ഞ ജൂലായിയിൽ ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് (DTAB) മുമ്പാകെ വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. 328 മരുന്നുകൾ സുരക്ഷിതമല്ലെന്നും മരുന്നിലെ ഘടകങ്ങൾ മതിയായ അളവിലല്ല ഉപയോഗിച്ചിരിക്കുന്നതെന്നും ഇത് ശരീരത്തിൽ വിഷാംശത്തിന്റെ അളവ് കൂട്ടുമെന്നും റിപ്പോർട്ടിൽ പറയുന്നു .റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരുന്നുകൾ തുടർന്നും വിൽപ്പന നടത്താൻ അനുവദിക്കണോ എന്നതിൽ തീരുമാനമെടുക്കാൻ DTAB യോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു ഇതേത്തുടർന്നാണ് ഈ ഔഷധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വേദനസംഹാരികൾ ആൻറിബയോട്ടിക്കുകൾ, റസ്പിറേറ്ററ്റി, ഗ്യാസ് ട്രോ ഇൻറസ്റ്റിനൽ മരുന്നുകൾ ഉൾപ്പെടെ 6000 ബ്രാൻഡുകളുടെ മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications