Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഹൈദരാബാദ് സര്‍വ്വകലാശാല ദളിത്‌ വിദ്യാര്‍ത്ഥികളുടെ സസ്പെഷന്‍ പിന്‍വലിച്ചു

ഹൈദരാബാദ് : ദളിത്‌ വിദ്യര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍  ബാക്കിയുള്ള നാല് ദളിത്‌ വിദ്യാര്‍ത്ഥികളുടെ സസ്പെഷന്‍ പിന്‍വലിക്കാന്‍  സര്‍വ്വകലാശാല തീരുമാനിച്ചു .എക്സിക്യുട്ടീവ്‌ കൌണ്‍സില്‍ യോഗം ചേര്‍ന്നാണ് സസ്പെഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത് . ആറുമാസത്തേക്ക് സസ്പെന്ഡ് ചെയ്തവിദ്യാര്‍ത്ഥികളെ നേരത്തെ ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നുവെങ്കിലും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയിരുന്നു . കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദ്ധാരുദത്താത്രേയ  വൈസ് ചാന്‍സലര്‍ എന്നിവരെ പുറത്താക്കണമെന്നും രോഹിതിന്‍റെ കുടുംബത്തിനു അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം . അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സര്‍വ്വകലശാല സന്ദര്‍ശിച്ച്  സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു . സംഭവം രാജ്യത്തിനു നാണക്കേടാണെന്നും സ്മൃതി ഇറാനി ഒന്നിന് പിറകെ ഒന്നായി കളവ് പറയുകയാണെന്നും കേജരിവാള്‍ ആരോപിച്ചു 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications