Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സെന്‍കുമാറിനെതിരെ കേസ്സെടുത്തു

തിരുവനന്തപുരം:  മുന്‍ പോലീസ്  മേധാവി  സെന്‍കുമാറിനെതിരെ  പോലീസ് കേസ്സെടുത്തു. മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍  മാധ്യമങ്ങള്‍ക്ക്  അഭിമുഖം   നല്‍കി എന്നതിനാണ്   കേസ് . സെന്‍ കുമാറിനെതിരെ  കേസ്സെടുക്കുന്നതിനു  ഡി ജി പി  ലോക് നാഥ്  ബെഹറ  കഴിഞ്ഞ ദിവസം  നിയമോപദേശം തേടിയിരുന്നു . കേസ്  കൂടുതല്‍  അന്വേഷണത്തിനായി  ക്രൈം ബ്രാഞ്ചിന് കൈമാറി. അതേസമയം  താന്‍ പറഞ്ഞതിനെ  മാധ്യമങ്ങള്‍  വളച്ചൊടിക്കുകയായിരുന്നുവെന്ന്  സെന്‍  കുമാര്‍  പ്രതികരിച്ചു .  ജനസംഖ്യ സംബന്ധിച്ച്  സെന്‍കുമാര്‍  നടത്തിയ പരാമര്‍ശത്തിനെതിരെ  കോണ്‍ഗ്രസ് , ലീഗ് , സി പി എം  കക്ഷികള്‍ നേരത്തെ  വിമര്‍ശനവുമായി  രംഗത്തെത്തിയിരുന്നു . സെന്‍ കുമാര്‍  സംഘപരിവാറിന്‍റെ  കുഴലൂത്തുകാരനാകരുതെന്ന്  രമേശ് ചെന്നിത്തല  അഭിപ്രായപ്പെട്ടിരുന്നു .  സെന്‍ കുമാറിന്‍റെ  പരാമര്‍ശത്തിന്  ബി ജെ പി  പിന്തുണ  പ്രഖ്യാപിച്ചിരുന്നു .  ബി ജെ പി യില്‍  ചേരാന്‍  സെന്‍ കുമാറിനെ  ക്ഷണിച്ചിരുന്നുവെങ്കിലും  അദ്ദേഹം  ഒരു പാര്‍ട്ടിയിലേക്കും  ഇല്ലെന്ന്  വ്യക്തമാക്കുകയായിരുന്നു 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications