Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സിബിഐയിലെ തമ്മിലടി ഡയറക്ടറെയും സ്പെഷ്യൽ ഡയറക്ടറേയും പുറത്താക്കി

ന്യൂഡൽഹി: തമ്മിലടി രൂക്ഷമായതോടെ സിബിഐ ഡയറക്ടർ അലോക് വർമ്മയേയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയേയും കേന്ദ്ര സർക്കാർ പുറത്താക്കി. ജോയിന്റ് ഡയറക്ടർ എം നാഗേശ്വർ റാവുവിനെ താൽക്കാലിക ഡയറക്ടറായി നിയമിച്ചു. ചൊവ്വാഴ്ച പുലർച്ചയോടെയാണ് നടപടിയുണ്ടായത് ഉന്നതരെ പുറത്താക്കിയതിന് പിന്നാലെ പതിമൂന്നോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. വർമ്മയുടേയും അസ്താതാനയുടേയും ഓഫീസുകൾ പൂട്ടി മുദ്രവെക്കുകയും ചെയ്തിരിക്കുകയാണ്. അസ്താനക്കെതിരേയുള്ള കേസ് അന്വേഷിക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മേൽനോട്ടത്തിൽ പുതിയ സംഘത്തിന് രൂപം നൽകി.അതേ സമയം നടപടിക്കെതിരെ അലോക് വർമ്മ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഇരുവർക്കുമെതിരേയുള്ള അന്വേഷണം സുതാര്യമാകുന്നതിന് ഇവരെ നിർബ്ബന്ധിത അവധിയിൽ പ്രവേശിപ്പിക്കണമെന്ന കേന്ദ്ര വിജിലൻസ് കമ്മീഷണർ കെ.വി ചൗധരിയുടെ ശുപാർശ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അംഗീകരിക്കുകയായിരുന്നു. തമ്മിലടി മൂലം നഷ്ടപ്പെട്ട സി ബി ഐ യുടെ വിശ്വാസ്യത വീണ്ടെടുക്കാനാണ് നടപടിയെന്ന് കേന്ദ്ര മന്ത്രി അരുൺ ജയ്റ്റലി പറഞ്ഞു. കേസ്സിൽ നിന്നൊഴിവാക്കാൻ വ്യവസായി സതീഷ് സനയിൽ നിന്ന് 2 കോടി രൂപ കൈപ്പറ്റിയെന്ന കേസ്സിലാണ് രാകേഷ് അസ്താന അന്വേഷണം നേരിടുന്നത് . സ്പെഷ്യൽ ഡയറക്ടർക്കെതിരെ സിബിഐ തന്നെ കേസ് എടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെട്ടത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications