Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സലിം ഷെയ്ക്കിന്‍റെ മനോധൈര്യം രക്ഷപ്പെടുത്തിയത് നിരവധി ജീവനുകള്‍

അഹമ്മദാബാദ് :   കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഭീകരരുടെ  വെടിയുണ്ടകള്‍  ചീറിവന്നപ്പോഴും  ആത്മ നിയന്ത്രണം നഷ്ടമാകാതെ  ബസ് ഓടിച്ച  സലിം ഷെയ്ക്ക്  ജുഹാര്‍ എന്ന ഡ്രൈവറുടെ  ധീരത    രക്ഷപ്പെടുത്തിയത്  നിരവധി ജീവനുകള്‍ . കാശ്മീരിലെ അനന്തനാഗില്‍ വെച്ച്  ഭീകരാക്രമണത്തിന്  ഇരയായ  അമര്‍നാഥ്  തീര്‍ഥാടക   സംഘം സഞ്ചരിച്ചിരുന്ന ബസ്സിന്‍റെ  ഡ്രൈവറായിന്നു  ഗുജറാത്ത്  സ്വദേശിയായ  സലീം  ഷെയ്ക്ക് .  ബസ്സിനകത്തേക്ക്  വെടിയുണ്ടകള്‍ തുടരെത്തുടരെ പതിക്കുകയും  ഏഴോളം തീര്‍ഥാടകര്‍  ബസ്സിനകത്ത് മരിച്ച് വീഴുകയും  നിരവധി  പേര്‍ക്ക് പരിക്കേല്‍ക്കുകയും  ചെയ്തിട്ടും  ബസ്  നിര്‍ത്താതെ  അടുത്തുള്ള  മിലിട്ടറി ക്യാമ്പ് വരെ ഓടിച്ച  ഷെയ്ക്കിന്‍റെ മനോധൈര്യം  രക്ഷപ്പെടുത്തിയത്  നിരവധി ജീവനുകള്‍ . അക്രമണമുണ്ടായപ്പോള്‍  ബസ്സ്‌ നിര്‍ത്തിയിരുന്നുവെങ്കില്‍  മരണ സംഖ്യ  ഇതിലും കൂടുമായിരുന്നു .അറുപത്തിയൊന്ന് തീര്‍ഥാടകരാണ്  ബസ്സില്‍ ഉണ്ടായിരുന്നത്. സലിം ഷെയ്ക്കിന്  ധൈര്യം പകരാന്‍  തൊട്ടടുത്ത്  ബസ്സുടമയുടെ  ഇരുപത്തിനാലുകാരനായ  മകന്‍  ഹര്‍ഷ് ദേശായിയും ഉണ്ടായിരുന്നു . വെടിവെപ്പില്‍  പരിക്കേറ്റ  ഹര്‍ഷ്  ആശുപത്രിയില്‍  ചികിത്സയിലാണ് .   സലിം ഷെയ്ക്കിന്‍റെ   ധീരതക്ക്  ജമ്മു കാശ്മീര്‍ സര്‍ക്കാര്‍  മൂന്ന് ലക്ഷം  രൂപ സമ്മാനം പ്രഖ്യാപിച്ചു. ധീരതക്കുള്ള  ദേശീയ  അവാര്‍ഡിന്  സലീമിന്‍റെ  പേര്  നിര്‍ദ്ദേശിക്കുമെന്ന്  ഗുജറാത്ത്   മുഖ്യമന്ത്രി  വിജയ്  രൂപാണി അറിയിച്ചു .എഴുപേരുടെ  ജീവന്‍ രക്ഷിക്കാന്‍  കഴിയാഞ്ഞതില്‍  ദുഖിക്കുന്ന   സലിം ഒരവസരം കിട്ടിയാല്‍  ഇനിയും അമര്‍നാഥ്  തീര്‍ഥാടനത്തിനു  പോകുമെന്ന്  ഉറപ്പിച്ചു  പറയുന്നു .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications