Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സംഘാടക സമിതി രൂപീകരണയോഗം സെപ്തംബർ 30 ന്

മുംബയ്: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം നടത്തുന്നതിനു വേണ്ടി മെഗാ ഷോ നടത്തുന്നു.കേരള സംഗീത നാടക അക്കാദമി (KSNA)യുടെസഹകരണത്തോടെയാണ്പരിപാടി.ഔദ്യോഗികചുമതലകൾനിർവ്വഹിച്ചുകൊണ്ട്മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണം നടത്തുന്നതിന് വേണ്ടി മുംബൈ മലയാളികളുടെ കൂടെ നിൽക്കാൻ കേരള സംഗീത നാടക അക്കാദമിക്കുള്ള സമ്മതവും താൽപര്യവുംഅക്കാദമിസെക്രട്ടറി രാധാകൃഷ്ണൻ നായർ മുബൈയിൽ വച്ച് നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ അറിയിച്ചതായി ലോക കേരള സഭാംഗം
പി ഡി ജയപ്രകാശ് അറിയിച്ചു.
മെഗാ ഷോ നടത്താനുള്ള തീരുമാനത്തിന് സെപ്റ്റംബർ പതിനൊന്നാം തീയ്യതി തിരുവനന്തപുരത്തു ചേർന്ന ലോകകേരളസഭ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു. മുംബൈയിലെ കലാപ്രതിഭകളെയും കേരളത്തിലെ ജനപ്രിയ താരങ്ങളെയും ദേശീയ അന്തർദേശീയ കലാകായിക സാംസ്കാരിക രംഗത്തെ പ്രതിഭകളെയും അണിനിരത്തി ഡിസംബർ-ജനുവരി സമയത്തു ഒരു കർട്ടൻ റൈസർ പ്രോഗ്രാമും ഒരു മെഗാ ഷോയും നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്നുംഇതിനായുള്ളസംഘാടക സമിതി രൂപീകരകരണ യോഗം സെപ്തംബർ 30 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വാഷി കേരളഹൗസിൽ വെച്ചു ചേരുന്നതാണെന്നും ജയപ്രകാശ് അറിയിച്ചു

ഫോൺ
9833074099

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications