തിരുവനന്തപുരം : നടന് ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി . ശ്രീ നാഥ് ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭാര്യ ലത നല്കിയ പരാതിയില്‍ പറയുന്നു . ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കനമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് . 2010 ഏപ്രില്‍ 23ന് ശിക്കാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഹോട്ടല്‍ മുറിയില്‍ ശ്രീനാഥി നെ മരിച്ച നിലയില്‍ കണ്ടെത്തിയത് . ചലച്ചിത്ര പ്രവര്‍ത്തകരോ അണിയറ പ്രവര്‍ത്തകരോ മൃതദേഹത്തെ അനുഗമിക്കാതിരുന്നത് സംശയത്തിനു ഇടനല്കുന്നു. കൈ വിറയല്‍ ഉണ്ടായിരുന്ന ശ്രീ നാഥ് ബ്ലേഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല പരാതിയില്‍ പറയുന്നു .