Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ശിവസേനസഖ്യം അവസാന നിമിഷംവരെ കാത്തിരിക്കുമെന്ന് ബിജെപി

മുംബൈ: 2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ശിവസേനയുമായുള്ള സഖ്യത്തിന് അവസാന നിമിഷം വരെ കാത്തിരിക്കുമെന്ന് ബിജെപി വ്യക്തമാക്കി. ഇന്നലെ നടന്ന ബി ജെ പി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ മുതിർന്ന ബിജെപി നേതാവും സംസ്ഥാന ധനമന്ത്രിയുമായ സുധീർ മുംഗത്തിവറാണ് ഇക്കാര്യം വ്യക്തമാക്കിയത്.ശിവസേനയുമായി സഖ്യം ഉണ്ടാക്കണമെന്നതിൽ ബിജെപി തീരുമാനമെടുത്തു കഴിഞ്ഞു ഇനി തീരുമാനമെടുക്കേണ്ടത് ശിവസേനയാണ് മുംഗത്തിവാർ പറഞ്ഞു. ബി ജെ പിയും ശിവസേനയും സഖ്യത്തിൽ നിന്ന് പിൻമാറാൻ കാരണങ്ങളൊന്നുമില്ല ബി ജെ പിയും ശിവസേനയും ഒറ്റയ്ക്ക് മത്സരിച്ചാൽ വോട്ടുകൾ ഭിന്നിക്കും അത് കോൺഗ്രസ്സിനും എൻസിപിക്കും ഗുണകരമാവും മുംഗത്തിവാർ. പറഞ്ഞു. സീറ്റ് വിഭജനം പരസ്യമായി നടത്തേണ്ട കാര്യമല്ല സഖ്യത്തിന് തയ്യാറാണെന്ന് ശിവസേന നേതൃത്വം അറിയിച്ചാൽ സീറ്റ് വിഭജന ചർച്ച ആരംഭിക്കും സീറ്റുകളല്ല മറിച്ച് ഒന്നിച്ചു മുന്നോട്ട് പോവുക എന്നതാണ് പ്രധാനം മുംഗത്തിവാർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന സൂചിപ്പിച്ചതിനു പിന്നാലെയാണ് ബി ജെ പിയുടെ പ്രസ്താവന വന്നിരിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ആകെയുള്ള 48 ലോകസഭാ സീറ്റുകളിൽ ബിജെപി 26 സീറ്റുകളിലും ശിവസേന 22 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത് ബി ജെ പിയുടെ 26 സീറ്റുകളിൽ രണ്ടെണ്ണം ഘടകകക്ഷികൾക്ക് വിട്ടു നൽകിയിരുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications