Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ശിവസേനയെ അനുനയിപ്പിക്കാൻ ബിജെപി നീക്കം

മുംബയ്: എൻ ഡി എ ഭരണത്തിൽ പങ്കാളികളാണെങ്കിലും ബി.ജെപിയുമായി ഇടഞ്ഞു നിൽക്കുന്ന ശിവസേനയെ അനുനയിപ്പിക്കാൻ ബി.ജെപി നീക്കം തുടങ്ങി. രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി ഷേത്ക്കാരി സംഘടന എൻ ഡി എ വിട്ട് കോൺഗ്രസ്സിനോടൊപ്പം പോവുകയും ചെറുകിട രാഷ്ട്രീയ പാർട്ടികൾ കോൺഗ്രസ്സ് എൻ സി പി പക്ഷത്തേക്ക് നീങ്ങാനുള്ള സാധ്യതയും കണക്കിലെടുത്താണ് ശിവസേനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കവുമായി ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ റാവു സഹേബ് ധൻവെ രംഗത്തെത്തിയിരിക്കുന്നത്. ദേശീയ തലത്തിൽ ബിജെപിക്കെതിരെ മൂന്നാം മുന്നണി ഉണ്ടായാൽ സമാജ് വാദി ,ബി എസ് പി എന്നിങ്ങനെയുള്ള ചെറു പാർട്ടികളും ഇടതുപാർട്ടികളും തങ്ങൾക്കെതിരെ നിലകൊള്ളുമെന്നും ബിജെ പി കണക്ക് കൂട്ടുന്നു. ശിവസേനയുമായുള്ള ചർച്ചയ്ക്ക് സംസ്ഥാന ധനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുധീർ മുംഗത്തിവാറിനേയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എൻ സി പി കക്ഷികൾക്കെതിരെ അഴിമതി വിരുദ്ധ വികാരമുണ്ടായിരുന്നു എന്നാൽ ഇപ്പോൾ അത്തരമൊരു വികാരമില്ലെന്നതും ബി ജെ പി മുന്നിൽ കാണുന്നു. ശിവസേനയെ കൂടെ നിർത്തി ഭരണവിരുദ്ധ തരംഗം ഉണ്ടാകാതിരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications