Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ശിവസേനക്ക് ഉദ്ദേശിച്ച വിജയം നേടാന്‍ കഴിയാഞ്ഞത് മറാത്തികളല്ലാത്ത ഹിന്ദുക്കള്‍ ബി ജെ പി യുടെ കൂടെ നിന്നതിനാല്‍

മുംബൈ:  മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേനക്ക് ഉദ്ദേശിച്ച വിജയം നേടാന്‍ കഴിയാഞ്ഞത്  മറാത്തികളല്ലാത്ത ഹിന്ദുക്കള്‍ ബി ജെപി യുടെ കൂടെ നിന്നതിനാലാണെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ . പാര്‍ട്ടി മുഖപത്രമായ  സാമ്നയിലെ അഭിമുഖത്തിലാണ് ഉദ്ദവ് ഇക്കാര്യം വ്യക്തമാക്കിയത് . ആകെയുള്ള  227 സീറ്റുകളില്‍ ശിവസേനക്ക്  100 ല്‍ അധികം സീറ്റുകള്‍ കിട്ടുമെന്നാണ് കരുതിയിരുന്നത് എന്നാല്‍ 84 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്  ഇത് മറാത്തികളല്ലാത്ത ഹിന്ദുക്കള്‍  ബി ജെ പി യെ പിന്തുണച്ചതുകൊണ്ടാണ് . ബി ജെ പി ക്ക് 82സീറ്റുകള്‍ കിട്ടി  ഇരുപത്തിയഞ്ച് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി ശിവസേനയോടൊപ്പം എത്തുന്നത് .അഭിമുഖത്തില്‍ പറയുന്നു. മുംബയുടെ കാര്യത്തില്‍ മറാത്തികള്‍ ശിവസേനയോടോപ്പം നിന്നു എന്നതാണ് സത്യം  അതിനു നന്ദിയുണ്ട് , 1993 ലെ മുംബൈ കലാപത്തിന്‍റെ നാളുകളില്‍ ഹിന്ദുക്കളായ ശിവസൈനീകരാണ് നഗരത്തിലെ മറ്റുള്ള ഹിന്ദുക്കളെ  രക്ഷിച്ചത്  .അന്നത്തെ കലാപത്തില്‍ താങ്ങായി നിന്ന ശിവസൈനീകരില്‍ പലരും ഇന്നും ക്രിമിനല്‍ കേസ്സുകള്‍ നേരിടുകയാണ് ആപത്ത് കാലത്ത് സഹായിച്ചവരോട് ആരും നന്ദി കാണിച്ചിട്ടില്ല ഉദ്ദവ് പറഞ്ഞു . ആരും നന്ദി പറയും എന്ന്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല പക്ഷെ ശിവസൈനീകരാണ് അന്ന്‍ രക്ഷകരാ യത് എന്ന കാര്യം ഓര്‍ക്കണം .ഉദ്ദവ്  കൂട്ടിച്ചേര്‍ത്തു . മുംബൈ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മറാത്തികള്‍ക്ക് മാത്രം വേണ്ടിയല്ല നഗരത്തിലെ എല്ലാവര്‍ക്കും വേണ്ടിയാണ് ഉദ്ദവ് ഓര്‍മ്മിപ്പിച്ചു . പ്രത്യേക പതാക എന്ന ആവശ്യവുമായി മുന്നോട്ടു പോകുന്ന കര്‍ണ്ണടക സര്‍ക്കാരിനെതിരെ നടപടിയെടുക്കാത്ത മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച ഉദ്ദവ്  കര്‍ണ്ണാടക സര്‍ക്കാരിനെതിരെ ദേശദ്രോഹത്തിന് കേസ്സെടുക്കണമെന്നും ആവശ്യപ്പെട്ടു . താനല്ലാതെ മറ്റാരും ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്തുന്നില്ലെന്നും  ഉദ്ദവ് പറഞ്ഞു

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications