Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ശശികലക്ക് ജയിലില്‍ വി ഐ പി പരിഗണന : ഡി ജി പി യും ഡി ഐ ജി യും കൊമ്പ് കോര്‍ക്കുന്നു

ബാംഗ്ലൂര്‍ : ബാഗ്ലൂരിലെ സെന്‍ട്രല്‍ ജയിലില്‍ അണ്ണാ ഡി എം കെ  ജനറല്‍ സെക്രട്ടറി ശശികലക്ക് വി ഐ പി പരിഗണനയും  പ്രത്യേക അടുക്കളയും നല്‍കിയെന്ന ആരോപണത്തില്‍ ജയില്‍  ഡി ജി പി സത്യനാരായണ റാവുവും , ജയില്‍ ഡി ഐ ജി രൂപയും കൊമ്പ് കോര്‍ക്കുന്നു. ജയിലില്‍ പ്രത്യേക പരിഗണനയും അടുക്കളയും നല്‍കുന്നതിന് ജയില്‍ ഡി ജി പി ഉള്‍പ്പെടെയുള്ളവര്‍ക്ക് രണ്ടുകോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി  ഡി ഐ ജി രൂപ രംഗത്ത് വന്നതോടെയാണ്  വിവാദം തലപൊക്കിയത്.  രൂപ  ഡി ജി പി സത്യനാരായണ റാവുവിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.പ്രത്യേക അടുക്കള പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഡി ഐ ജി രൂപയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു . ശശികലക്ക് മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഭക്ഷണമാണ് നല്‍കുന്നതെന്നും രണ്ടുതവണ താക്കീത് നല്‍കിയതിലുള്ള  ദേഷ്യമാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ടിന് കാരണമെന്നുമാണ് ഡി ജിപി യുടെ പ്രതികരണം.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications