Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ശബരിമല വിധി സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായ്

മുംബയ്: പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി സ്ത്രീകളുടെ വിജയമാണെന്ന് സ്ത്രീ വിമോചക പ്രവർത്തകയും ഭൂമാത ബ്രിഗേഡിന്റെ സ്ഥാപകയുമായ തൃപ്തി ദേശായി. വർഷങ്ങളായി തുടർന്നു വരുന്ന പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥിതിക്കു മേൽ എല്ലാ മതങ്ങളിലേയും സ്ത്രീകൾ നേടിയ വിജയമാണ് ഈ വിധി. ആർത്തവകാലത്ത് സ്ത്രീ അശുദ്ധയാണെന്ന ജനങ്ങളുടെ മനോഭാവം ദൂരവ്യാപകമായ ഫലം ഉണ്ടാക്കുന്ന ഈ വിധിയോടെ മാറും തൃപ്തി ദേശായി പറഞ്ഞു. സ്ത്രീകൾക്ക് പ്രവേശന വിലക്കുള്ള മഹാരാഷ്ട്രയിലെ ശനി ശിൻഗ്നാപ്പൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സഹപ്രവർത്തകരോടൊപ്പം തൃപ്തി ദേശായി പ്രവേശിച്ചത് വിവാദമായിരുന്നു. മുംബയിലെ ഹാജി അലി ദർഗ്ഗയിൽ മുസ്ലീം സ്ത്രീകൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്ത ഭാരതീയ മഹിളാ മുസ്ലീം ആന്തോളൻ പ്രവർത്തക നൂർജഹാൻ നിയാസും വിധിയെ സ്വാഗതം ചെയ്തു. വർഷങ്ങളായി നിലനിൽക്കുന്ന ആചാരത്തെ മാറ്റിമറിച്ച വിധി സ്ത്രീകളെ ശക്തിപ്പെടുത്തും.മത സ്ഥാപനങ്ങളിലെ പുരുഷമേൽക്കോയ്മ അവസാനിപ്പിക്കാൻ വിധി സഹായകമാകും നൂർജഹാൻ നിയാസ് പറഞ്ഞു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications