Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ശബരിമല പരിഹാരമാർഗ്ഗം അറിയാമെന്ന് പന്തളം കൊട്ടാരം

കോട്ടയം: ശബരിമല വിഷയത്തിൽ നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം . നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാർഗ്ഗം അറിയാമെന്നും വേണ്ടിവന്നാൽ അടുത്തഘട്ട പ്രതിഷേധം ആരംഭിക്കുമെന്നും കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു. കവനന്റ് പ്രകാരം നട അടച്ചിടാൻ തന്ത്രിക്ക് അധികാരമുണ്ട് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട ദേവസ്വം നിലപാട് തെറ്റാണ് ശശികുമാര വർമ്മ പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ആചാരം ലംഘിക്കാനുള്ള ശ്രമം അപലപനീയമാണ്. ദളിത് സ്ത്രീയെ ശബരിമലയിൽ കയറ്റി മന:പ്പൂർവ്വം സവർണ്ണ അവർണ്ണ പ്രശ്നം ഉണ്ടാക്കാനുള്ള തരംതാണ രാഷ്ട്രീയമാണ് കഴിഞ്ഞ ദിവസം ശബരിമലയിൽ അരങ്ങേറിയത് ശശി കുമാര വർമ്മ കൂട്ടിച്ചേർത്തു.അതേസമയം മലകയറാനെത്തിയ നാലു സ്ത്രീകളെ പ്രതിഷേധക്കാർ ഇന്ന് തിരിച്ചയച്ചു. ആന്ധ്ര സ്വദേശിനികളായ മൂന്നു പേരെ കാനനപാതയിൽ നിന്നും ഒരാളെ നടപ്പന്തലിൽ നിന്നുമാണ് തിരിച്ചയച്ചത്. ശബരിമലയിലെ ആചാരങ്ങൾ അറിയാതെയാണ് എത്തിയതെന്ന് മലയിറങ്ങിയ ശേഷം സ്ത്രീകൾ പറഞ്ഞു. നാളെ നടയടക്കാനിരിക്കെ സന്നിധാനത്ത് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സത്രീ പ്രവേശനത്തിനെതിരെ പമ്പയിലും സന്നിധാനത്തും ശക്തമായ പ്രതിഷേധം തുടരുകയാണ്. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ബി ജെ പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications