Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ശങ്കര്‍സിംങ്ങ് വഗേല കോണ്‍ഗ്രസ് വിട്ടു

ഗാന്ധിനഗര്‍; ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും , നിലവിലെ പ്രതിപക്ഷ നേതാവുമായ ശങ്കര്‍സിങ്ങ് വഗേല കോണ്‍ഗ്രസ് വിട്ടു. തന്‍റെ  ഏഴുപത്തിയേഴാം  പിറന്നാള്‍ ദിനത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വഗേല പാര്‍ട്ടി വിട്ട കാര്യം അറിയിച്ചത് . കോണ്‍ഗ്രസ് തന്നെ  ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് പുറത്താക്കിയെന്നാണ് വഗേല യോഗത്തില്‍ പറഞ്ഞത്.  പ്രതിപക്ഷ നേത്രുത്വ സ്ഥാനവും  വഗേല ഒഴിഞ്ഞു .ആഗസ്റ്റ്‌ എട്ടിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷം എം എല്‍  എ സ്ഥാനവും രാജിവെക്കുമെന്ന്‍ വഗേല അറിയിച്ചു . രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ക്രോസ് വോട്ട് ചെയ്തത് വിവാദമായ സാഹചര്യത്തില്‍ വാഗേലയുടെ രാജി . ബി ജെ പി യിലോ മറ്റ്‌ പാര്‍ട്ടിയിലോ ചേരില്ലെന്നും വഗേല പറഞ്ഞു. കോണ്‍ഗ്രസിനും ബി ജെ പിക്കും എതിരായി രാഷ്ട്രീയ മുന്നണി ഉണ്ടാക്കാനാണ്  വഗേലയുടെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  വാഗേലയുടെ രാജി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications