Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

വോള്‍വോ വോള്‍വോ S90 ആഡംബര കാര്‍ പുറത്തിറക്കി

മുംബൈ --: പ്രമുഖ സ്വീഡിഷ്  വാഹന നിര്‍മ്മാതാക്കളായ വോള്‍വോ സെഡാന്‍ വിഭാഗത്തില്‍ പെടുന്ന ആഡംബര കാര്‍ S90 പുറത്തിറക്കി . അന്താരാഷ്ട്ര  തലത്തില്‍ പേരെടുത്ത സ്കാന്‍ഡിനെവിയന്‍ രീതിയില്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്ന കാര്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കാര്‍  നിര്‍മ്മിച്ചിരിക്കുന്നത് . S90 ന്‍റെ അകവശം ഏറെ ആകര്‍ഷകമാണ് . സവിശേഷമായ ലതര്‍ കൊണ്ട് നിര്‍മ്മിച്ച ഡാഷ് ബോര്‍ഡ് , പവ്വര്‍ അഡ്ജസ്റ്റബിള്‍ ഫ്രണ്ട്സീറ്റുകള്‍ ,4 സോണ്‍ എയര്‍ കണ്ടീഷന്‍സ് , ചാര്‍ക്കോള്‍ ഫില്‍ട്ടര്‍ വഴി ശുദ്ധീകരിക്കുന്ന ഇന്റീരിയര്‍ എയര്‍ , ഇന്‍ഡിപെന്‍ഡണ്ട് എയര്‍ സസ്പെഷന്‍ വീലുകള്‍ , ബാഹ്യ ശബ്ദങ്ങളെ തടയുന്ന NVH ലവല്‍സ് എന്നിവ കാറിന്‍റെ പ്രത്യേകതയാണ് .2L ഡീസല്‍ 4 സിലിണ്ടര്‍ ടര്‍ബോ എഞ്ചിന്‍ 190 ഹോഴ്സ് പവ്വര്‍ ക്ഷമതയും   400 Nm ടോര്‍ക്കും പ്രധാനം ചെയ്യുന്നു .ഇന്ത്യയില്‍2007 മുതല്‍  DPF നിലവാരം നടപ്പിലാക്കുന്ന ആദ്യ കാര്‍ നിര്‍മ്മാതാക്കളാണ് വോള്‍വോ .9" ടച്ച് ഡിസ്പ്ലേ,ബില്‍റ്റ് ഇന്‍ നാവിഗേഷന്‍ ,അപ്പിള്‍ കാര്‍ പ്ലേ എന്നിവ ഡ്രൈവിംഗ് ആനന്ദകരമാക്കുന്നു .സുരക്ഷക്ക് ഏറെ പ്രാധാന്യം നല്‍കുന്ന കാറില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത് . കാര്‍ ലേന്‍ മാറുമ്പോള്‍ ഒട്ടോമെറ്റിക്കായി കറക്റ്റ് ചെയ്യുന്ന ഡിജിറ്റല്‍ ക്യാമറ , റണ്‍ ഓഫ് റോഡ്‌ പ്രൊട്ടക്ഷന്‍ ,എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്,സീറ്റ് ബെല്‍റ്റ്‌ പ്രീട്ടെന്ഷന്‍സ് ,ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യന്‍സ്,ഹൈ ബോറോണ്‍സ്റ്റീല്‍ ,വിപ്ലാഷ് പ്രൊട്ടക്ഷന്‍ ,സൈഡ് ഇമ്പാക്റ്റ് പ്രൊട്ടക്ഷന്‍ എയര്‍ ബാഗ്  എന്നിവ ഇതില്‍ ചിലതാണ് . ഇന്ത്യന്‍ വിപണി ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ കാര്‍ വിപണിയിലിറക്കുന്നതെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ എം ഡി ടോം വോണ്‍ ബോന്‍സ്ഡോര്‍ഫ് പറഞ്ഞു .കാറിന്‍റെ മുംബയിലെ എക്സ് ഷോറൂം വില 53.5ലക്ഷം രൂപയാണ്

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications