Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

വിജയ് മല്യ കള്ളം പറയുകയാണെന്ന് അരുൺ ജയ്റ്റലി

ന്യൂഡൽഹി: രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുൺ ജയറ്റ്ലിയെ കണ്ടിരുന്നുവെന്നും വായ്പ തിരിച്ചടക്കുന്നതിൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന് അറിയിച്ചിരുന്നുവെന്നുമുള്ള വിജയ് മല്യയുടെ വെളിപ്പെടുത്തൽ കള്ളമാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റലി പറഞ്ഞു. 2014 മുതൽ വിജയ് മല്യക്ക് കൂടിക്കാഴ്ചക്കുള്ള ഒരവസരവും നൽകിയിട്ടില്ല ,രജ്യസഭാംഗം എന്ന നിലയിൽ പാർലിമെന്റിന്റെ വാതിൽക്കൽ വെച്ച് മല്യയെ കണ്ടിരുന്നു അടുത്ത് വന്ന് ഒത്തുതീർപ്പിന് തയ്യാറാണെന്ന് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്നും ബാങ്കർമാരോടാണ് പറയേണ്ടതെന്നും മറുപടി പറഞ്ഞു ,അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന പേപ്പർ പോലും വാങ്ങി നോക്കാൻ നിന്നില്ല സെ ക്കന്റുകൾ മാത്രം നീണ്ടു നിന്ന സംഭാഷണമായിരുന്നു ഇത് .പാർലിമെൻറംഗമെന്ന പദവി ദുരുപയോഗപ്പെടുത്തുകയായിരുന്നു മല്യ അരുൺ ജയ്റ്റലി ട്വിറ്ററിൽ കുറിച്ചു 9000കോടിയുടെവായ്പാ കുടിശ്ശിക വരുത്തി ലണ്ടനിലേക്ക് കടന്ന മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ഹർജിയിൽ വാദം കേൾക്കവെ ബുധനാഴ്ച ലണ്ടനിലെവെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാകാൻ എത്തിയ മല്യ മാധ്യമങ്ങളോട് സംസാരിക്കവേയാണ് നാടുവിടുന്നതിന് മുമ്പ് അരുൺ ജയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന് പറഞ്ഞത്. മല്യയുടെ വെളിപ്പെടുത്തൽ വാർത്തയായതിന് പിന്നാലെ അദ്ദേഹം തന്നെ അത് നിഷേധിക്കുകയും ചെയ്തു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications