Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ലൈംഗീകാരോപണം, നാല് വൈദികർക്കെതിരെ കേസ്സെടുത്തു

തിരുവനന്തപുരം: ലൈംഗീകാരോപണത്തിന് വിധേയരായ കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തോഡോക്സ് സഭയിലെ നാല് വൈദീകർക്കെതിരെ കേരള പോലീസ് ക്രൈം ബ്രാഞ്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസ്സെടുത്തു. സഭാ വിശ്വാസിയായ ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യം പരാതിക്കാരി അഞ്ച് വൈദീകരുടെ പേര് പറഞ്ഞിരുന്നുവെങ്കിലും പരാതിയിൽ നാല് പേരുകൾ മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നതെന്ന് ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു. പരാതിക്കാരിയോട് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്താൻ നിർദ്ദേശിക്കുമെന്നും അതിനു ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നും ഐ ജി പറഞ്ഞു. ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാൽ വൈദികരുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്നും ഐ.ജി വ്യക്തമാക്കി. സ്ത്രീയുടെ ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നേരത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ സാഹചര്യത്തിൽ സഭാ നേതൃത്വം ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുമ്പസാരത്തിന്റെ മറവിൽ ആദ്യം ഒരു വൈദികൻ ലൈംഗീകമായി പീഡിപ്പിച്ചുവെന്നും ഇതിൽ നിന്ന് രക്ഷനേടാൻ മറ്റൊരു വൈദികനെ സമീപിച്ചപ്പോൾ മറ്റ് വൈദികരുടെ സഹായത്തോടെ പീഢനം തുടരുകയായിരുന്നുവെന്നാണ് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നത്. ദേശീയ വനിത കമ്മീഷൻ സംഭവത്തിൽ സ്വമേധയ കേസ്സെടുത്തിരുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications