Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

രാമ ക്ഷേത്ര നിർമ്മാണം ഉദ്ദവ് താക്കറെ അയോദ്ധ്യ സന്ദർശിക്കുന്നു

മുംബയ്:അയോദ്ധ്യയിൽരാമക്ഷേത്രം നിർമ്മിക്കുകഎന്ന പ്രഖ്യാപിതലക്ഷ്യം പ്രാവർത്തികമാക്കുന്നതിന്റെമുന്നോടിയായി ശിവസേനഅദ്ധ്യക്ഷൻഉദ്ദവ്താക്കറെ അയോദ്ധ്യസന്ദർശിക്കുന്നു.ശിവസേനയുടെ ദസററാലിക്കുശേഷംസന്ദർശനതീയ്യതി പ്രഖ്യാപിക്കുമെന്ന്മുതിർന്നശിവസേന നേതാവുംഎംപിയുമായസജ്ഞയ്റാവുത്ത് പറഞ്ഞു.രാമജന്മഭൂമി ട്രസ്റ്റ് അധ്യക്ഷൻ ജന്മജയ്ശരൺജിമഹാരാജ്കഴിഞ്ഞദിവസം ഉദ്ദവ് താക്കറെയെസന്ദർശിച്ചതിന്റെ പിന്നാലെയാണ്ഉദ്ദവ്താക്കറെയുടെ അയോദ്ധ്യസന്ദർശനപ്രഖ്യാപനം വന്നത്.രാമക്ഷേത്രനിർമ്മാണത്തിൽ ശിവസേനയുടെ സഹായം ആവശ്യമാണെന്നും അയോദ്ധ്യ സന്ദർശിക്കണമെന്നുമുളള രാമജന്മഭൂമിട്രസ്റ്റ് അദ്ധ്യക്ഷന്റെ ക്ഷണം സ്വീകരിച്ചാണ് ഉദ്ദവ്താക്കറെഅയോധ്യ സന്ദർശിക്കുന്നത്. ബാബ്റി മസ്ജിദ് പൊളിക്കാൻപിതാവ്ബാൽതാക്കറെയുടെ സഹായംഉണ്ടായിരുന്നുവെന്നും രാമക്ഷേത്രം നിർമ്മിക്കാൻനിങ്ങളുടെസഹായം ആവശ്യമാണെന്നുംശരൺജി മഹാരാജ് ഉദ്ദവ് താക്കറേയോട് അഭ്യർത്ഥിച്ചതായിസജ്ഞയ് റാവുത്ത് പറഞ്ഞു.ശിവസേനയ്ക്കു മാത്രമെ രാമക്ഷേത്രംനിർമ്മിക്കാനുള്ള ധൈര്യമുള്ളൂ, ഇപ്പോൾക്ഷേത്രംനിർമ്മിക്കാൻ കഴിഞ്ഞില്ലെങ്കിൽഒരിക്കലുംനിർമ്മിക്കാൻ കഴിയില്ലെന്നകാഴ്ചപ്പാടാണ് ശിവസേനക്കുള്ളത്.ബി ജെ പിയുടെ തെരഞ്ഞെടുപ്പ്വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നുരാമക്ഷേത്രനിർമ്മാണം ഭൂരിപക്ഷംകിട്ടിയിട്ടുംനാല് വർഷം അധികാരത്തിലിരുന്നിട്ടും ഇത് സാക്ഷാത്ക്കരിക്കാൻബിജെപിക്ക് കഴിഞ്ഞില്ലസജ്ഞയ് റാവുത്ത് പറഞ്ഞു.കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370എടുത്തുകളയും എന്ന പ്രഖ്യാപനവും ബി ജെ പി ക്ക് നടപ്പാക്കാൻ കഴിഞ്ഞില്ല.പറയാത്ത ഒരു കാര്യവുംസേന ചെയ്യാറില്ല.ബാബ്റി മസ്ജിദ് പൊളിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുമില്ലാതായപ്പോൾ ശിവസേനസ്ഥാപകൻ ബാൽ താക്കറെ അതേറ്റെടുത്തു സജ്ഞയ്റാവുത്ത് കൂട്ടിച്ചേർത്തു.രാമക്ഷേത്രം പണിയുക എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശിവസേന ഇത് വൈകിക്കുന്നനിലപാടാണ് ബിജെപിയുടേതെങ്കിൽഅടുത്ത തെരഞ്ഞെടുപ്പിൽശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്നും റാവുത്ത് വ്യക്തമാക്കി

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications