Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

രാജ്യസഭ-- യെച്ചൂരി മത്സരിക്കേണ്ടെന്ന് സി സി , ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കുന്നുവെന്ന് ബംഗാള്‍ ഘടകം

ന്യൂഡല്‍ഹി ; സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ മൂന്നാം തവണയും രാജ്യസഭയിലേക്ക് അയക്കേണ്ടെന്ന പോളിറ്റ് ബ്യൂറോ തീരുമാനം പാര്‍ട്ടി കേന്ദ്ര കമ്മറ്റി ശരിവെച്ചു ഇതോടെ യെച്ചൂരിയുടെ രാജ്യസഭാ മോഹം പൊലിഞ്ഞു.  തീരുമാനം ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കലാണെന്ന്‍ ബംഗാള്‍ ഘടകത്തിലെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചു . വോട്ടിനിട്ടാണ് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം കേന്ദ്ര കമ്മറ്റി തള്ളിയത് . നിര്‍ദ്ദേശത്തെ അനുകൂലിച്ച് അമ്പത് പേരും എതിര്‍ത്ത് മുപ്പത് പേരും വോട്ടു ചെയ്തു. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കുന്നത് പാര്‍ട്ടി കൈക്കൊണ്ട അടവുനയത്തിന് വിരുദ്ധമാണ് എന്നതിനാല്‍ ബംഗാള്‍ ഘടകത്തിന്‍റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പോളിറ്റ് ബ്യൂറോ വിശദീകരിച്ചത്. അതേസമയം കോണ്‍ഗ്രസിന്റെ പിന്തുണയാണ് പ്രശ്നമെങ്കില്‍ യെച്ചൂരിയെ കേരളത്തില്‍ നിന്ന് രാജ്യ സഭയിലേക്ക് അയക്കണമെന്ന കേന്ദ്ര കമ്മറ്റിയിലെ ചിലരുടെ അഭിപ്രായത്തോടു കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതികരിച്ചില്ല . യെച്ചൂരിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന്‍ പി ബി ക്ക് നല്‍കിയ കുറിപ്പ്  സി സി യോഗത്തില്‍ വിതരണം ചെയ്തിരുന്നു .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications