Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് നിർദ്ദേശം നൽകാൻ ക്ലിയർ ഫണ്ട്

മുംബയ്: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ലാഭകരമായ നിക്ഷേപത്തെക്കുറിച്ചും നിക്ഷേപം നടത്തുന്ന കമ്പനികളെക്കുറിച്ചും ഉപദേശം നൽകാൻ ക്ലിയർ ഫണ്ട് ഓൺ ലൈൻ ഇൻവെസ്റ്റ്മെൻറ് അഡ്വൈസിങ്ങ് പ്രവർത്തനം തുടങ്ങി. സാമ്പത്തിക രംഗത്തെ പ്രമുഖരായ കുനാൽ ബജാജ്, സരോഷ്‌ ഇറാനി എന്നിവർ നേതൃത്വം നൽകുന്ന സ്ഥാപനം 2016 ലാണ് പ്രവർത്തനം തുടങ്ങിയത്. മ്യൂച്വൽ ഫണ്ട് നിക്ഷേപകരംഗത്ത് നിക്ഷേപകർ അറിയാതെ വിവിധ ചാർജ്ജുകൾ ഈടാക്കുന്ന കാലഘട്ടത്തിൽ തികച്ചും സുതാര്യമായ രീതിയിലാണ് ക്ലിയർ ഫണ്ട് പ്രവർത്തിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിക്ഷേപകരെ ആകർഷിക്കാൻ വ്യാജ വാഗ്ദാനങ്ങളും കമ്പനികളെക്കുറിച്ച് തെറ്റായ വിവരങ്ങളും നൽകി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ സുതാര്യതയാണ് ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ഏറെ ആവശ്യമെന്ന തിരിച്ചറിവിലാണ് ആധുനിക സങ്കേതിക വിദ്യ അടിസ്ഥാനമാക്കി ക്ലിയർ ഫണ്ട് എന്ന ഓൺലൈൻ അഡ്വൈസിങ്ങ് സ്ഥാപനം തുടങ്ങാൻ പ്രേരണയായതെന്ന് കുനാൽ ബജാജ് പറഞ്ഞു.സെബിയുടെ അംഗീകാരമുള്ള ക്ലിയർ ഫണ്ട് ചുരുങ്ങിയ ചെലവിൽ നിക്ഷേപകർക്ക് മെച്ചപ്പെട്ട ഉപദേശം നൽകുക എന്ന ലക് ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ സരോഷ് ഇറാനി പറഞ്ഞു. നിക്ഷേപകരുടെ താൽപ്പര്യത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ക്ലിയർ ഫണ്ട് ഉപഭോക്താക്കളായ കമ്പനികളിൽ നിന്നു മാത്രമാണ് ഫീസ് ഇടാക്കുന്നത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications