Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മെട്രോ ആദ്യ ഭൂഗർഭ ടണൽ പൂർത്തിയായി

മുംബയ്: മുംബയ് മെട്രോ റെയിൽവേയുടെ ആദ്യ ഭൂഗർഭ ടണലിന്റെ നിർമ്മാണം പൂർത്തിയായി. 33.5 കിലോമീറ്റർ ദൈർഘ്യം വരുന്ന കൊളാബ - സീപ്സ് മെട്രോ ലൈനിന്റെ മറോൾ മുതൽ അന്താരാഷ്ട്ര വിമാനത്താവളം വരേയുള്ള 1.26 കിലോമീറ്റർ നീളമുള്ള ടണലിന്റെ നിർമ്മാണമാണ് തിങ്കളാഴ്ച പൂർത്തിയായത്. 259 ദിവസം കൊണ്ടാണ് ടണൽ നിർമ്മാണം പൂർത്തിയായത്. ഈ ലൈൻ 2020ൽ നിർമ്മാണം പൂർത്തിയാക്കി 2021 ൽ കമ്മീഷൻ ചെയ്യാനാണ് മുബയ് മെട്രോ റെയിൽ കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. കൊളാബ മുതൽ അന്ധേരി സീപ്സ് വരേയുള്ള മെട്രോ 3 ന്റെ ഭൂരിഭാഗവും ഭൂമിക്കടിയിലൂടെയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ മെട്രോ ലൈൻ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇത് മുംബയ് നഗരവികസനത്തിൽ ഒരു നാഴിക കല്ലായിരിക്കും.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications