Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മൂന്നാം മുന്നണി മമത ശരത് പവാറിനെ കണ്ടു

ന്യൂഡൽഹി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എൻ.സി പി അദ്ധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന എൻ സി പി നേതാവ് പ്രഫുൽ പട്ടേലും പവാറിനൊപ്പമുണ്ടായിരുന്നു. പാർലിമെന്റ് ഹൗസിലെത്തിയ മമത ഡി എം കെ നേതാവ് കനിമൊഴി, ശിവസേന എം പിമാർ, തെലുങ്കദേശം എം.പിമാർ എന്നിവരുമായും ചർച്ച നടത്തി. തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെത്തിയ മമതയെ നേരത്തെ ശരത് പവാർ അത്താഴ വിരുന്നിന് വിളിച്ചിരുന്നുവെങ്കിലും പങ്കെടുത്തിരുന്നില്ല. നാളെ മമത സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. നേരത്തെ സോണിയ ഗാന്ധി ഒരുക്കിയ വിരുന്നിൽ നിന്ന് മമത വിട്ടു നിന്നിരുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications