Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മുത്തൂറ്റ് ഹോം ഫിന്‍ കോര്‍പ്പറേറ്റ് ഓഫീസ് മുംബയില്‍ പ്രവര്‍ ത്തനം തുടങ്ങി

മുംബൈ : കേരളം ആസ്ഥാനമായ മുത്തൂറ്റ് ഗ്രൂപ്പ് ഭവന വായ്പ്പാ വിഭാഗമായ മുത്തൂറ്റ് ഹോം ഫിനിന്‍റെ  പ്രവര്‍ത്തനം പശ്ചിമേന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി  കോര്‍പ്പറേറ്റ് ഓഫീസ് മുംബയില്‍ പ്രവര്‍ത്തനം തുടങ്ങി . മുംബൈ ഗോരേഗാവ് ഈസ്റ്റില്‍  കേന്ദ്ര പാര്‍ലിമെന്ററി കാര്യ മന്ത്രി മുക്താര്‍ അബ്ബാസ്‌ നക്വി  പുതിയ കോര്‍പറേറ്റ് ഓഫീസ് ഉത്ഘാടനം ചെയ്തു .ക്രെഡിറ്റ് ബ്യൂറോ ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ (cibil) എം വി നായര്‍ ആദ്യ വായ്പ്പ വിതരണം ചെയ്തു .മുത്തൂറ്റ് ഗ്രൂപ്പ്  ചെയര്‍മാന്‍  എം ജി ജോര്‍ജ്ജ് മുത്തൂറ്റ്, മുത്തൂറ്റ് ഗ്രൂപ്പ് എം ഡി ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു . നാഷണല്‍ ഹൗസിംഗ്(NBH) ല്‍രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുത്തൂറ്റ് ഹോംഫിന്‍ പ്രവര്‍ത്തനം കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും  വിജയകരമായിരിക്കുന്ന സാഹചര്യത്തിലാണ് പശ്ചിമേന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി രാജ്യം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും  കുറഞ്ഞ വരുമാനക്കര്‍ക്കുമാണ് വായ്പ്പ നല്‍കുന്നതില്‍  മുന്‍ഗണന 50 ലക്ഷം മുതല്‍  15 ലക്ഷം രൂപ വരെ പലതരത്തിലുള്ള ഭവന വയപ്പ്കളാണ് മുത്തൂറ്റ് ഹോം ഫിന്‍ നല്‍കിവരുന്നത് . 2019ആകുമ്പോഴേക്കും  6000 കോടി രൂപയുടെ ഭവന വായ്പ്പ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് ഹോം ഫിന്‍ ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications