Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മുത്തൂറ്റ് ഫിനാന്‍സ് ഏറ്റവും വിശ്വസ്തമായ വൈവധ്യവല്‍ക്കരിക്കപ്പെട്ട സാമ്പത്തിക സ്ഥാപനം

മുംബൈ : വൈവിധ്യവല്‍ക്കരിക്കപ്പെട്ട ഏറ്റവും വിശ്വസ്തമായ സാമ്പത്തിക സ്ഥാപനമായി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ  ഫ്ലാഗ് ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഗ്രൂപ്പ് തെരഞ്ഞടുക്കപ്പെട്ടു . TRA  നടത്തിയ The brand Trust Report India study 2016 ലാണ് മുത്തൂറ്റ് ഫിനാന്‍സിനെ ഏറ്റവും വിശ്വസ്തമായ സാമ്പത്തിക സ്ഥാപനമായി റാങ്ക് ചെയ്തിരിക്കുന്നത്‌.  17000 മണിക്കൂര്‍ സമയം  16  നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ 20000 ബ്രണ്ടുകളെ  TRA പഠനവിധേയമാക്കുകയുണ്ടായി .  അംഗീകാരത്തില്‍ അതിയായ സന്തോഷം ഉണ്ടെന്നും ഉപഭോക്താക്കള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഇതിനു പിന്നിലെന്നും അതിനു നന്ദി ഉണ്ടെന്നും കമ്പനി ഡയറക്ടര്‍  എം ജി ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു . വിശ്വസ്തരായ 126000 ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത് . NSE ,BSE എന്നിവിടങ്ങളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിക്ക് 4200 ശാഖകളും  30000 ജീവനക്കാരുമാണ് ഉള്ളത് ഇന്‍ഷുറന്‍സ് ,ഫോറിന്‍ എക്സ്ചേഞ്ച് ,മണി ട്രാന്‍സ്ഫര്‍ , ടിബഞ്ചര്‍, ട്രാവല്‍ സര്‍വ്വീസ് എന്നിങ്ങനെ  വൈവിധ്യമാര്‍ന്ന സാമ്പത്തിക വിഭാഗങ്ങള്‍  ഇവിടെ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നു. മുത്തൂറ്റ് ഗോള്‍ഡ്‌ ലോണ്‍ കമ്പനിയുടെ വിജയകരമായി പ്രവര്‍ത്തിക്കുന്ന  മറ്റൊരു വിഭാഗമാണ്‌. ഏറ്റവും മികച്ച തൊഴില്‍ സ്ഥാപനങ്ങളില്‍ ഒന്നായി മുത്തൂറ്റ് ഫിനാന്‍സ് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു . 18 വിഭാഗങ്ങളാണ് ഇന്ന് കമ്പനിക്കുള്ളത് .1887 ല്‍ കേരളത്തില്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനമാണ്‌ ഇന്ന് വലിയ ഒരു സാമ്പത്തിക സ്ഥാപനമായി വളര്‍ന്നത് .കൊച്ചിയാണ് കമ്പനിയുടെ ആസ്ഥാനം .ഡല്‍ഹിയില്‍ കോര്‍പ്പറേറ്റ് ഓഫീസുള്ള കമ്പനിക്ക് ഇന്ത്യക്ക് പുറമേ യു എസ്, യു കെ , യു എ ഇ, ശ്രീലങ്ക എന്നിവിടങ്ങളിലും ശാഖകള്‍ ഉണ്ട് 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications