Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മുംബൈ കോര്‍പ്പറേഷന്‍, വിജയിച്ചവരില്‍ രണ്ട് മലയാളികളും

മുംബൈ : മുംബൈ നഗരസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മലയാളി സ്ഥാനാര്‍ഥികളും വിജയിച്ചു .ഇരിങ്ങലാക്കുട സ്വദേശി ടി എം ജഗദീഷ് ,ആറ്റിങ്ങല്‍ സ്വദേശി ശ്രീകല പിള്ള എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികള്‍ .ജഗദീഷ് ധാരാവിയില്‍ നിന്ന്‍ ശിവസേന സ്ഥാനാര്‍ഥിയായാണ്‌ വിജയിച്ചത് . ശ്രീകല പിള്ള ഗോരേഗാവില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ഥിയായാണ്‌ വിജയിച്ചത് .കഴിഞ്ഞ മുപ്പത് വര്‍ഷമായി മുംബയിലുള്ള ജഗദീഷ് ശിവസേനയുടെ ധാരാവി ശാഖാ പ്രമുഖ് ആണ്. ബിസിനസ്സുകാരനായ ജഗദീഷ് ഇരിങ്ങലാക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തിനു സമീപമുള്ള തൈവളപ്പില്‍ കുടുംബംഗമാണ് . ഗോരേഗാവില്‍ നിന്ന് ജയിച്ച ശ്രീകല പിള്ള ജനിച്ചതും വളര്‍ന്നതും മുംബയിലാണ്. ഇരുപത് വര്‍ഷത്തോളം മുംബൈ നഗരസഭാംഗമായിരുന്ന ആര്‍ ആര്‍ പിള്ളയുടെ മകളാണ് .പിള്ളയുടെ മരണത്തെത്തുടര്‍ന്ന്‍ ഉപതെരഞ്ഞെടുപ്പില്‍ ശ്രീകല നേരത്തെ മത്സരിച്ചിരുന്നുവെങ്കിലും വിജയിക്കാനായിരുന്നില്ല . രണ്ടാം മത്സരത്തിലും പരാജയപ്പെട്ടുവെങ്കിലും മൂന്നാം തവണ തിളക്കമാര്‍ന്ന വിജയം നേടി ശ്രീകല നഗരസഭാംഗമായി .ആറ്റിങ്ങല്‍ ഗേള്‍സ്‌ ഹൈസ്കൂളിന് സമീപം രോഹിണി മന്ദിരമാണ് കുടുംബ വീട്

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications