Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മുംബയില്‍ ബഹുനില കെട്ടിടം തകര്‍ന്ന്‍ പന്ത്രണ്ട് പേര്‍ മരിച്ചു

മുംബൈ : മുബയിലെ ഘാട്കോപ്പറില്‍  ബഹുനില കെട്ടിടം തകര്‍ന്ന്‍ പന്ത്രണ്ട് പേര്‍ മരിച്ചു .പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകമെന്ന സംശയത്തെത്തുടര്‍ന്ന്‍ രാത്രി വൈകിവരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു .മുപ്പത്തഞ്ചു വര്‍ഷം പഴക്കമുള്ളതാണ് തകര്‍ന്ന കെട്ടിടം . പതിനഞ്ചോളം കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസമുണ്ടായിരുന്നത് . കെട്ടിടത്തിന്‍റെ  താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കിന്‍റെ അറ്റകുറ്റപ്പണിയെത്തുടര്‍ന്ന്‍ തൂണുകള്‍ക്ക്  ബലക്ഷയം ഉണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം . പണി ഏറ്റെടുത്ത് നടത്തിയിരുന്ന  കരാറുകാരനായ പ്രാദേശിക ശിവസേനാ നേതാവ് സുനില്‍ ഷാതാപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു . ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമാല്ലത്ത നരഹത്യാ കുറ്റത്തിനു കേസ്സെടുത്തിട്ടുണ്ട് .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications