Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മീര ഭയിന്ദര്‍ വിധിയെഴുത്ത് ഞായറാഴ്ച

മുംബൈ :   മീര ഭയിന്ദര്‍  മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  തെരഞ്ഞെടുപ്പ്  നാളെ നടക്കും . വോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള  നിശ്ശബ്ദ പ്രച്ചരനത്തിലാണ്  രാഷ്ട്രീയപ്പാര്‍ട്ടികള്‍. അഞ്ച് മലയാളി സ്ഥാനാര്‍ഥികളാണ്  ഇക്കുറി തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്നത് . കോണ്‍ഗ്രസിലെ ഫറൂഖ് ആലത്തൂര്‍, ബി ജെ പി യുടെ സജി പാപ്പച്ചന്‍ ,മുഹമ്മദ് സിദ്ധീഖ്, റെയ്മ ജയശീല്‍   എം എന്‍ എസിന്‍റെ  ശ്രീജിത്ത്‌ മോഹന്‍ ,എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികള്‍ . ഭയിന്ദര്‍ , കശ്മീര ,മീര റോഡ്‌ എന്നീ മൂന്ന്‍ നഗര മേഖലകളും  ഏതാനും ഗ്രാമങ്ങളും ചേര്‍ന്ന കോര്‍പ്പറേഷനില്‍ ആകെ 95 വാര്‍ഡുകളാണ്  ഉള്ളത്  ഒരു വാര്‍ഡില്‍  കോണ്‍ ഗ്രസ്    വനിത സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍  94 വാര്‍ഡുകളിലാണ്    തെരഞ്ഞെടുപ്പ് നടക്കുന്നത് . ബി ജെ പിയും  ശിവസേനയും    നേര്‍ക്കുനേര്‍  ഏറ്റുമുട്ടുന്ന  കോര്‍പ്പറേഷനില്‍    സാന്നിദ്ധ്യം   അറിയിക്കാന്‍  കോണ്‍ഗ്രസ്സും ശക്തമായി  രംഗത്തുണ്ട് . നിരവധി സ്വതന്ത്രരും  മത്സര  രംഗത്തുണ്ട് . തിങ്കളാഴ്ച   ഉച്ചയോടെ ഫലം അറിയാന്‍    കഴിയും . തെരഞ്ഞെടുപ്പിന്‍റെ     മുന്നോടിയായി കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications