Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മഹാസഖ്യത്തിന് മുന്നിട്ടിറങ്ങാൻ പവാർ തയ്യാറെടുക്കുന്നു

മുംബയ്: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മഹാസഖ്യത്തിന് മുന്നിട്ടിറങ്ങാൻ എൻ സി പി അദ്ധ്യക്ഷൻ ശരത് പവാർ തയ്യാറെടുക്കുന്നു. ദേശീയ തലത്തിൽ ബിജെപിക്കെതിരെ മഹാ സഖ്യം രൂപീകരിക്കുന്നതിന് നേതൃത്വം നൽകുന്നതിൽ സന്തോമേ ഉള്ളുവെന്ന് കഴിഞ്ഞ ദിവസം ശരത് പവാർ മുംബയിൽ മാധ്യമ പ്രവർത്തകരോട് പറയുകയുണ്ടായി. ബിജെപി സർക്കാരിനെതിരെയുള്ള ജനവികാരം ഉൾക്കൊണ്ട് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിൽക്കണമെന്ന് പറഞ്ഞ പവാർ ഇതിന് മുന്നിട്ടിറങ്ങാൻ തയ്യാറാണെന്നും അഭിപ്രായപ്പെട്ടു.
നേരത്തെ പ്രധാനമന്ത്രി പദത്തിൽ കണ്ണുണ്ടായിരുന്ന പവാറിന് ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക സ്ഥാനം വഹിക്കാൻ കിട്ടുന്ന അവസാന ഊഴമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ്സിൽ നിന്ന് വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എൻ സി.പിക്ക് മഹാരാഷ്ട്രയിൽ കനത്ത തിരിച്ചടിയേറ്റിരുന്നു .ഇടക്കാലത്ത് ബി.ജെപിയോട് മൃദു സമീപനം കാട്ടിയിരുന്ന പവാർ ശിവസേന ബി ജെ പി ക്കെതിരെ തിരിയുന്ന സാഹചര്യം മുതലെടുത്ത് വീണ്ടും കോൺഗ്രസ്സ് പക്ഷത്തേക്ക് ചായുകയായിരുന്നു. കഴിഞ്ഞ ലോകസഭ ഉപതെരഞ്ഞെടുപ്പിൽ ഭണ്ഡാര ഗോണ്ടിയ മണ്ഡലത്തിൽ എൻസിപി സ്ഥാനാർത്ഥി വിജയിച്ചത് പവാറിന്റെ ആത്മവിശ്വാസം കൂട്ടിയിരിക്കുകയാണ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തെ വിമർശിച്ച് കോൺഗ്രസ്സ് വിട്ട് എൻസിപി രൂപീകരിച്ച പവാർ അടുത്ത കാലത്തായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ പ്രശംസിക്കുന്നത്‌ പുതിയ രാഷ്ട്രീയ ലക്ഷ്യം മുന്നിൽക്കണ്ടാണെന്നാണ് രാഷട്രീയ നിരീക്ഷകർ കരുതുന്നത്. ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന ശിവസേനയെ ഒപ്പം നിർത്തുകയും കർഷക സമരത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ പിന്തുണ ലഭിക്കുകയും ചെയ്താൽ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നും അതുവഴി ദേശീയ പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം കൊടുത്തുകൊണ്ട് കേന്ദ്രത്തിൽ നിർണ്ണായക സ്ഥാനത്ത് എത്താൻ കഴിയുമെന്നുമുള്ള കണക്ക് കൂട്ടലിലാണ് 77 കാരനായ ശരത് പവാർ.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications