Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മഹാരാഷ്ട്രയിൽ കർഷക സമരം അവസാനിച്ചു

മുംബയ് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്രയിൽ ആരംഭിച്ച കർഷക പ്രക്ഷോഭം അവസാനിപ്പിച്ചു. സമരക്കാരുടെ പ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കർഷകർ ഉന്നയിച്ച പതിമൂന്നോളം ആവശ്യങ്ങൾ സർക്കാർഅംഗീകരിക്കുന്നതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് ന വിസ് അറിയിച്ചു. ബാക്കിയുള്ള ആവശ്യങ്ങളിൽ വിശദമായ ചർച്ചയ്ക്കുശേഷം തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് കർഷകർ നാസിക്കിൽ നിന്ന് 180 കിലോമീറ്ററോളം ദൂരം കാൽനടയായി സഞ്ചരിച്ചാണ് മുoബയിൽ എത്തിയത്. റാലി ആസാദ് മൈതാനിൽ എത്തിയപ്പോൾ സീതാറാം യെച്ചൂരി അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ അവിടെ സന്നിഹിതരായിരുന്നു. ആദ്യം നിയമസഭാ മന്ദിരത്തിലേക്ക് റാലി നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ക്രമസമാധാന പ്രശ്നം പരിഗണിച്ച് മാറ്റിവെക്കുകയായിരുന്നു. ഒരു ദശാബ്ദക്കാലത്തിനു ശേഷമാണ് ഇത്രയും വലിയ കർഷക മുന്നേറ്റത്തിന് നഗരം സാക്ഷിയാകുന്നത്

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications