Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ബുലന്ദ് ശഹർ കലാപം പ്രധാന പ്രതി ബജ്‌രംഗദൾ നേതാവെന്ന് പോലീസ്

ലക്നോ: ഗോവധവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ബുലന്ദ് ശഹറിലുണ്ടായ കലാപത്തിലെ പ്രധാന പ്രതി ബജ് രംഗ്ദൾ നേതാവെന്ന് പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് സംഭവവുമായി ബന്ധപ്പെട്ട് 28 പേർക്കെതിരേയാണ് കേസ്സെടുത്തിട്ടുള്ളത്.സംഭവത്തിന് പിന്നിൽ ബജ് രംഗദൾനേതാവ് യോഗേഷ് രാജാണെന്നും ഇയാളെ പിടികൂടാൻ സംസ്ഥാന വ്യാപകമായി തിരച്ചിൽ നടത്തുകയാണെന്നും ക്രമസമാധനത്തിന്റെ ചുമതലയുള്ള അഡീഷണൽ പോലീസ് ഡയറക്ടർ ജനറൽ ആനന്ദ് കുമാർ പറഞ്ഞു.തിങ്കളാഴ്ചയുണ്ടായ കലാപത്തിൽ ഒരു പോലീസ് ഇൻസ്പെക്ടർ അടക്കം രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. സയന മേഖലയിലെ വനപ്രദേശത്ത് മുപ്പത്തി രണ്ടോളം പശുക്കളുടെ തലയും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടർന്ന് ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications