Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ബിജെപിക്കെതിരെ ആക്രമണം കടുപ്പിച്ച് ശിവസേന പണ്ടാപ്പൂർ റാലി 24 ന്

മുംബയ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ക്കെതിരെ ആക്രമണം കടുപ്പിച്ച് ശിവസേന. സംസ്ഥാനത്ത് ബിജെപിക്കു മേൽ ശക്തി തെളിയിക്കുന്നതിനായി ഡിസംബർ 24 ന് പണ്ടാർപ്പൂരിൽ ശിവസേന അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെ റാലി നടത്തും. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് അയോദ്ധ്യ സന്ദർശിച്ച് ബി ജെ പി യെ സമ്മർദ്ദത്തിലാക്കിയതിന് പിന്നാലെയാണ് ഉദ്ദവിന്റെ പുതിയ നീക്കം. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ഒരു ഹിന്ദു അനുകൂല സർക്കാർ അധികാരത്തിൽ വന്നത് അധികാരം കിട്ടിയിട്ട് നാലരവർഷം കഴിഞ്ഞിട്ടും അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കഴിയാത്ത സർക്കാരിന് ഇതിന്റെ പേരിൽ പ്രചരണം നടത്താൻ അവകാശമില്ല കുംഭകർണ്ണനെപ്പോലെ ഉറങ്ങുന്ന സർക്കാരിനെ ഉണർത്താനാണ് ഡിസംബർ 24 ലെ പണ്ടാർപ്പൂർ റാലി ഉദ്ദവ് പറഞ്ഞു .സംസ്ഥാനം നേരിടുന്ന കടുത്ത വരൾച്ചയ്ക്കെതിരെ ശിവസേനക്രിയാത്മകമായ നടപടികൾ സ്വീകരിക്കുമെന്നും ശിവസേന വ്യക്തമാക്കി

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications