Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പ്രതിഷേധം ശക്തിയാർജ്ജിക്കുന്നു നിലപാട് മാറ്റി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം അനുദിനം ശക്തമാകുന്നു. അയ്യപ്പസേവാസംഘം, അയ്യപ്പ ധർമ്മ സംരക്ഷണ സമിതി, ശബരിമല കർമ്മസമിതി എന്നിങ്ങനെ വിവിധ ഹൈന്ദവ സംഘടനകളാണ് നാമജപയാത്രകളും പദയാത്രകളും നടത്തി പ്രതിഷേധിക്കുന്നത്. ബുധനാഴ്ച സംസ്ഥാന വ്യാപകമായി നടന്ന റോഡ് ഉപരോധം അക്ഷരാർത്ഥത്തിൽ സംസ്ഥാനത്തെ നിശ്ചലമാക്കി. എൻ.ഡിഎയുടെ നേതൃത്വത്തിൽ എസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ പന്തളത്തുനിന്ന് ആരംഭിച്ച ലോംങ്ങ് മാർച്ചിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു .ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മാർച്ച് ഉൽഘാടനം ചെയ്തു സെക്രട്ടറിയേറ്റിലേക്കുള്ള മാർച്ച് ആദ്യ ദിവസം 10 കിലോമീറ്റർ സഞ്ചരിച്ച് അടൂരിൽ സമാപിച്ചു. എൻ എസ് എസ് വിവിധ മേഖലകളിൽ നടത്തിയ നാമ ജപയാത്രയിൽ സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് ഉണ്ടായത്. പ്രതിഷേധത്തിന് ജനപിന്തുണ കൂടി വരുന്ന സാഹചര്യത്തിൽ പ്രതിരോധം തീർക്കാൻ സി.പിഎം രംഗത്തിറങ്ങി. സർക്കാരിനെതിരേയുള്ള ജനവികാരം തണുപ്പിക്കാൻ പാർട്ടി വിവിധ ഘടകങ്ങളെ ഉപയോഗിച്ച് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിനിടെ ദേവസ്വംബോർഡ് നിലപാട് മയപ്പെടുത്തുകയും ചെയ്തു. ശബരിമലയിൽ സ്ത്രീ പ്രവേശനം മുൻനിർത്തി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സന്നിധാനത്ത് സ്ത്രീകൾക്ക് പ്രത്യേക വരികൾ ഉണ്ടാകില്ലെന്നും വനിതാ പോലീസുകാരെ നിയമിക്കേണ്ടതില്ലെന്നും ദേവസ്വം ബോർഡ് തീരുമാനിച്ചു.ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന വിധിക്കെതിരെ ഇതിനകം ആറ് പുനപരിശോധന ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications