Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പ്രണബ് മുഖര്‍ജി വിടവാങ്ങുന്നു

ന്യൂഡല്‍ഹി :  പ്രണബ് മുഖര്‍ജി  ചൊവ്വാഴ്ച രാഷ്ട്രപതിഭവന്‍റെപടിയിറങ്ങുന്നു .സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് പാര്‍ളിമെന്റിന്റെ  സെന്‍ട്രല്‍ ഹാളില്‍ ഔദ്യോഗിക  യാത്രയയപ്പ് നല്‍കി . ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി , പ്രധാനമന്ത്രി നരേന്ദ്ര മോദി , സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ പ്രധാനമന്ത്രിമാര്‍ ,എം പി മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തികച്ചും ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പാടുള്ളുവെന്നും സാമ്പത്തിക കാര്യങ്ങളില്‍ ഓര്‍ഡിനന്‍സ് പാടില്ലെന്നും  പാര്‍ലിമെന്‍റ് നിയമ നിര്‍മ്മാണ ചുമതല നിര്‍വ്വഹിക്കാതിരിക്കുമ്പോഴും ചര്‍ച്ചയില്ലാതെ നിയമം പാസ്സാക്കുമ്പോഴും ജനം അര്‍പ്പിച്ച വിശ്വാസത്തിന്‍റെ ലംഘനമാണ് നടക്കുന്നതെന്നും  മറുപടി  പ്രസംഗത്തില്‍ പ്രണബ്മുഖര്‍ജി പറഞ്ഞു.അതേസമയം ചരക്ക് സേവന നികുതി പാസ്സാക്കാന്‍ കഴിഞ്ഞത്  സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്‍റെ തിളക്കമാര്‍ന്ന ഉദാഹരണമാണെന്നും പാര്‍ലിമെന്റിന്റെ പക്വതയുടെ ഉദാഹരണമാണെന്നും പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു . പാര്‍ലിമെന്റില്‍ ഓരോ അംഗത്തിന്‍റെയും ശബ്ദം സുപ്രധാനമാണെന്നും  ഭരണ നിര്‍വ്വഹണം പ്രയാസകരമാകുന്ന സാഹചര്യത്തില്‍ വേണ്ടത്ര പരിശോധനയും ചര്‍ച്ചയും നടത്തി മാത്രമേ നിയമ നിര്‍മ്മാണം നടത്താന്‍ പാടുള്ളുവെന്നും പ്രണബ് മുഖര്‍ജി ഓര്‍മ്മിപ്പിച്ചു . തന്‍റെ രാഷ്ട്രീയ ജീവിതം പരിപോഷിപ്പിച്ചതില്‍ ഇന്ദിരാഗാന്ധിയുടെ പങ്ക് വിശദമായി പറഞ്ഞ പ്രണബ് മുഖര്‍ജി  ജവഹര്‍ലാല്‍ നെഹ്‌റു, പി വി നരസിംഹറാവു, എ ബി വാജ്പേയ് ,മന്‍മോഹന്‍ സിംഗ്, എല്‍ കെ അദ്വാനി , സോണിയ ഗാന്ധി , സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭൂപെഷ് ഗുപ്ത ,മധുലി മായെ തുടങ്ങിയ പേരുകളും പരാമര്‍ശിച്ചു . ചൊവ്വാഴ്ച ഉച്ചക്ക് 12. 15 ന് പുതിയ രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്യും .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications