Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പീഢനം: ഗർഭഛിദ്രം നടത്താനുള്ള ഹർജി ഹൈക്കോടതി തള്ളി

മുംബയ്: ലൈംഗീകപീഢനത്തെത്തുടർന്ന്ഗർഭിണിയായ പ്രായപൂർത്തിയെത്താത്തപെൺകുട്ടി ഗർഭഛിദ്രംനടത്താനനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി മുംബയ് ഹൈക്കോടതി തള്ളി. 27ആഴ്ചയായഗർഭംഅലസിപ്പിക്കുന്നത് പെൺകുട്ടിയുടെ ജീവന് ഭീഷണിയാണെന്ന് ഡോക്ടർമാരുടെ പാനൽ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അഭയ് ഓക്ക ജസ്റ്റീസ് എം എസ് സോണക് എന്നിവരടങ്ങുന്ന ബഞ്ച് ഹർജി തള്ളിയത് .പെൺകുട്ടിക്ക് മനോധൈരിയ പദ്ധതി പ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പ്രസവശേഷം കുട്ടിയെ ദത്ത് നൽകാൻ സൗകര്യമൊരുക്കണമെന്നും കോടതി നിർദ്ദേശം നൽകി. ഗർഭസ്ഥ ശിശുവിന് തകരാറൊന്നുമില്ലെന്നും ഗർഭ കാലാവധി പൂർത്തിയാക്കുന്നതിൽ കുഴപ്പമില്ലെന്നും ഡോക്ടർമാരുടെ പാനൽ കോടതിയെ അറിയിച്ചു. ഗർഭ കാലാവധി പൂർത്തിയാക്കിയാൽ പെൺകുട്ടിക്ക് ജീവിതകാലം മുഴുവൻ മാനസി സംഘർഷം അനുഭവിക്കേണ്ടിവരുമെന്ന്പെൺകുട്ടിക്കുവേണ്ടി ഹാജരായ അഡ്വ കുൽദീപ് നികം കോടതിയിൽ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. പെൺകുട്ടിക്ക് പ്രസവംവരെ എല്ലാ പരിചരണവും നൽകുമെന്നും പ്രസവശേഷം അമ്മയ്ക്ക് കുട്ടിയെ വേണ്ടെങ്കിൽ ദത്ത് നൽകുന്നതിനായി ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുമെന്നും മെഡിക്കൽ കോളേജ് ഡീൻ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതി മുമ്പാകെ അറിയിച്ചു. ഹർജിയിൽ ഉത്തരവിട്ടുവെങ്കിലും ഹർജിക്കാരിയുടെ ഭാവി പരിഗണിച്ച് ഹർജി തൽക്കാലത്തേക്ക് മാറ്റിവെക്കുന്നതായും കോടതി അറിയിച്ചു.ഗർഭം20ആഴ്ചപിന്നിട്ടാൽഅലസിപ്പിക്കുന്നതിന് നിയമപ്രകാരം ഹൈക്കോടതിയുടെ അനുമതി വേണമെന്നതിനാലാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. സത്താറ സ്വദേശിനിയായ പതിനേഴു വയസ്സുള്ള പെൺകുട്ടിയെ നാട്ടുകാരനും പരിചയക്കാരനുമായ യുവാവാണ് പീഢിപ്പിച്ച് ഗർഭിണിയാക്കിയത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications